
പാരീസ്: വരുന്ന സീസണിനായി പിഎസ്ജിയുടെ (PSG) ഒരുക്കം തുടങ്ങി. പുതിയ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും പിഎസ്ജി ക്യാംപില്‍ എത്തിയിട്ടുണ്ട്. സീസണ്‍ ബ്രേക്കിനിടെ വിശ്രമത്തിലായിരുന്നു സൂപ്പര്‍ താരങ്ങള്‍. ടീം വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ (Neymar) പരിശീലനത്തിന് എത്തിയിരിക്കുന്നത്.
അതേസമയം, രണ്ടുവര്‍ഷത്തേക്കാണ് ഗാള്‍ട്ടിയറെ നിയമിച്ചത്. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം പാരീസില്‍ എത്തിക്കുകയാണ് പ്രധാനദൗത്യം. പുറത്താക്കപ്പെട്ട മൗറിസിയോ പൊച്ചെറ്റിനോയ്ക്ക് പകരമാണ് ഗാള്‍ട്ടിയറുടെ നിയമനം. കഴിഞ്ഞ സീസണില്‍ നീസിനെ അഞ്ചാം സ്ഥാനത്തെത്തിച്ച ഗാള്‍ട്ടിയര്‍ ഇതിന് തൊട്ടുമുന്‍പുള്ള സീസണില്‍ ലിലിയെ ലീഗ് വണ്‍ ചാംപ്യന്‍മാരാക്കിയിരുന്നു.
ചരിത്ര വിജയം, പിന്നാലെ കോലിയെ ചൊറിഞ്ഞ് ഇംഗ്ലണ്ടിന്‍റെ ട്വീറ്റ്
മെസി, നെയ്മര്‍, എംബാപ്പെ ത്രയത്തെ പുതിയ പരിശീലകന്‍ ഏങ്ങനെ കളിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പിഎസ്ജി ആരാധകര്‍. ത്രയത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാതിരുന്നതാണ് പൊച്ചെറ്റീനോയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്.
ഫ്രഞ്ച് പരീശീലകനായ ക്രിസ്റ്റഫ് ഗാള്‍ട്ടിയറുമായി കഴിഞ്ഞ മാസം തന്നെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഇക്കാര്യം രഹസ്യമല്ലെന്നും പി എസ് ജി ഉടമ നസീര്‍ അല്‍ ഖിലാഫി നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതോടെ പോച്ചെറ്റീനയെ ക്ലബ്ബ് കൈവിടുമെന്ന് ഉറപ്പായിരുന്നു.
ആ താരത്തെ ടെസ്റ്റ് ടീമിലേക്ക് വിളിക്കൂ, ശുഭ്‍മാന്‍ ഗില്‍ മധ്യനിരയിലും കളിക്കട്ടേ: വസീം ജാഫർ
ഫ്രഞ്ച് ലീഗില്‍ നീസ് ക്ലബ്ബിന്റെ പരിശീലകനായിരുന്നു ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ലീഗ് വണ്‍ സീസണില്‍ നീസിനെ അഞ്ചാം സ്ഥാനത്തെത്തിച്ചിരുന്നു. വമ്പന്‍ ക്ലബ്ബുകളെ ഒന്നും ഇതുവരെ പരിശീലിപ്പിച്ചിട്ടില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ക്ക് കളിക്കാര്‍ക്കിടയിലും ക്ലബ്ബുകള്‍ക്കിടയിലും വലിയ മതിപ്പുണ്ട്.
കഴിഞ്ഞ സീസണില്‍ കോപെ ഡി ഫ്രാന്‍സ് ഫൈനലില്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പരിശീലിപ്പിച്ച നീസ്, പി എസ് ജിയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!