ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 12 പന്തില്‍ 31 റണ്‍സ് അടിച്ചടുത്തിരുന്നു. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുണ്ടായിരുന്നു.

കട്ടക്ക്: ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). ഐപിഎല്ലില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് താരം വീണ്ടും ടീമിലെത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ (Gujarat Titans) ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഹാര്‍ദിക് നാലാം സ്ഥാനത്തുണ്ടായിരുന്നു. 15 മത്സരങ്ങളില്‍ 487 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് ഹാര്‍ദിക് ടീമില്‍ നിന്ന് പുറത്തായത്.

ഇപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. തിരിച്ചുവരവിന് പിന്നില്‍ കഠിന പ്രയത്‌നമുണ്ടെന്നാണ് ഹാര്‍ദിക് പറയുന്നത്. ''ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ റോള്‍ മാറി. പരിക്കേറ്റ് ആറുമാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. കഠിനപ്രയ്‌നത്തിലൂടെയാണ് ശക്തമായി തിരിച്ചെത്തിയത്. റിസള്‍ട്ട് എന്താവുമെന്ന് ആശങ്കപ്പെട്ട് ഒരിക്കലും പ്രത്‌നിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഗുജറാത്ത് ടൈറ്റന്‍സില്‍ തന്റെ ചുമതലകളുമായി ഇന്ത്യന്‍ ടീമിലെ കാര്യങ്ങള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല.'' ഹാര്‍ദിക് പറഞ്ഞു.

കട്ടക്കിലെ പിച്ച് ഇന്ത്യക്ക് ശുഭ സൂചനയല്ല, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; രണ്ടാം ടി20 ഇന്ന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തത്. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 12 പന്തില്‍ 31 റണ്‍സ് അടിച്ചടുത്തിരുന്നു. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുണ്ടായിരുന്നു. എന്നാല്‍ ബൗളിംഗിനെത്തിയപ്പോള്‍ താരത്തിന് തിളങ്ങാന്‍ സാദിച്ചില്ല. ഒരു ഓവര്‍ മാത്രമാണ് ഹാര്‍ദിക് എറിഞ്ഞത്. 18 റണ്‍സ് വിട്ടു നല്‍കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ ആ ഓവറില്‍ ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് മൂന്ന് സിക്‌സ് നേടിയിരുന്നു.

രണ്ടാം ടി20 ഇന്ന് കട്ടക്കില്‍

ഇന്ന് കട്ടക്കിലാണ് രണ്ടാം ടി20. ബൗളര്‍മാരുടെ മൂര്‍ച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക. ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കൊവിഡ് മുക്തനാവാത്ത മാര്‍ക്രാം ഇന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല. ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഫോം ഇന്ത്യക്ക് വെല്ലുവിളിയാവും. പിച്ച് പേസിനെ തുണയ്ക്കുമെങ്കില്‍ കേശവ് മഹാരാജിന് പകരം ലുംഗി എന്‍ഗിഡിയെയോ മാര്‍കോ ജാന്‍സനോ ടീമിലെത്തിയേക്കും. 

ആദ്യം ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍, പിന്നാലെ സഹലിന്റെ വിജയഗോള്‍; വീഡിയോ കാണാം

ഏഴ് വര്‍ഷം മുന്‍പ് കട്ടക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് തോല്‍വി നേരിടുകയും ചെയ്തു. അന്നത്തെ ടീമിലെ കാഗിസോ റബാഡയും ഡേവിഡ് മില്ലറും മാത്രമേ ഇന്ന് ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളൂ. കട്ടക്കിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയെ 87 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ 93 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി. സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.