ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍? പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് റിപ്പോര്‍ട്ട്

Published : Aug 27, 2025, 10:34 PM IST
ISL

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മുംബൈ: ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒക്ടോബറില്‍ തുടക്കമായേക്കും. ഐഎസ്എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഒഴിവായെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) കൊമേഴ്‌സ്യല്‍ പങ്കാളികളായ എഫ്എസ്ഡില്ലും ടൂര്‍ണമെന്റ് ആരംഭിക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തുകയായിരുന്നു. ഒക്ടോബര്‍ 24 ന് ലീഗ് ആരംഭിക്കാനാണ് സാധ്യത. 2025-26 സീസണ്‍ ഐഎസ്എല്ലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍.

ഫെഡറേഷനും ലീഗ് നടത്തിപ്പുകാരായ എഫ്എസ്ഡിഎല്‍ ആയിട്ടുള്ള സംപ്രേഷണ അവകാശ കരാര്‍ കാലാവധി ഡിസംബറില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ഐഎസ്എല്‍ മരവിപ്പിക്കാന്‍ കാരണമായത്. പിന്നീട് കേരള ബ്ലാസറ്റേഴ്സ് അടക്കമുള്ളി ക്ലബ്ബുകളുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ ഒപ്പുവയ്ക്കാതെ ലീഗ് തുടങ്ങാനാവില്ലെന്നായിരുന്നു നടത്തിപ്പുകാരുടെ നിലപാട്. ഇന്ത്യന്‍ ഫുട്ബോളിന്റെ തലവര മാറ്റാനെത്തിയ ലീഗാണ് പ്രതിസന്ധിയിലായിരിന്നത്. എന്തായാലും പുതിയ വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ മാസം എട്ട് ക്ലബുകള്‍ ചേര്‍ന്ന് പശ്ന പരിഹരാരത്തിന് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്സും ബെംഗളൂരവുമടക്കം മുന്‍നിര ക്ലബുകളാണ് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത്. ഈ എട്ട് ക്ലബുകള്‍ക്ക് പുറമേ മറ്റ് ക്ലബുകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലീഗിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ ആയതോടെ പല ക്ലബ്ബുകളും ശമ്പളം തടഞ്ഞു. പ്രധാന താരങ്ങള്‍ അടക്കം പ്രതിസന്ധിയിലായി. സുനില്‍ ഛേത്രി അടക്കമുള്ള താരങ്ങള്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

പക്ഷേ എന്നിട്ടും പ്രശ്നം പരിഹരിച്ചിരുന്നില്ല. ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സിലും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ക്ക് എല്ലാവരുടെയും ശമ്പളം വെട്ടി കുറച്ചു. 30 മുതല്‍ 50 ശതമാനം വരെ ശമ്പളം കുറച്ചിട്ടുണ്ട്. ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്നതായി ചെന്നൈ അറിയിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം