ഓസ്‌ട്രേലിയന്‍ വിംഗര്‍ റയാന്‍ വില്യംസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക്; കൂടെ നേപ്പാളില്‍ നിന്നുള്ള അബ്‌നീത് ഭാര്‍തിയും

Published : Nov 07, 2025, 08:15 PM IST
Ryan Williams

Synopsis

ഓസ്‌ട്രേലിയന്‍ വിംഗര്‍ റയാന്‍ വില്യംസിനെയും നേപ്പാള്‍ പ്രതിരോധ താരം അബ്‌നീത് ഭാര്‍തിയെയും ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ചു. 

മുംബൈ: ഓസ്‌ട്രേലിയന്‍ വിംഗര്‍ റയാന്‍ വില്യംസും നേപ്പാള്‍ പ്രതിരോധ താരം അബ്‌നീത് ഭാര്‍തിയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക്. ഇരുവരോടും ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ എത്താന്‍ ആവശ്യപ്പെട്ടു. 2023 മുതല്‍ ബെംഗളൂരു എഫ് സിയുടെ താരമായ റയാന്‍ വില്യംസിന്റെ അമ്മ ആന്‍ഡ്രി, മുംബൈയിലെ ആംഗ്ലോ ഇന്ത്യന്‍ കുടുബാംഗമാണ്. പെര്‍ത്തില്‍ ജനിച്ച വില്യംസ് ഓസ്‌ട്രേലിയയുടെ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകള്‍ക്കുവേണ്ടിയും സീനിയര്‍ ടീമിനായി ഒരു മത്സരവും കളിച്ചിട്ടുണ്ട്.

അബ്‌നീര്‍ ഭാര്‍തി ബൊളിവിയന്‍ ലീഗിലാണിപ്പോള്‍ കളിക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 16 ടീമില്‍ കളിച്ചിട്ടുള്ള താരമാണ് അബ്‌നീര്‍. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസം 18ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യന്‍ ടീമിന്റെ നിലവാരവും പ്രകടനവും മെച്ചപ്പെടുത്താനായി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉടമകളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മോദിയുടെ ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം, ഫെബ്രുവരി 14 ന് ഐഎസ്എൽ കിക്കോഫ്; 14 ടീമുകളും കളത്തിലിറങ്ങും, മത്സരങ്ങൾ കൊച്ചിയിലും
ഐഎസ്എല്‍ മത്സരക്രമം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കും