കേരള ബ്ലാസ്‌റ്റേഴ്‌സില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് അഡ്രിയാന്‍ ലൂണ

Published : Nov 07, 2025, 11:47 AM IST
Kerala Blasters

Synopsis

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമായി അഡ്രിയൻ ലൂണ മാറി. സൂപ്പർ കപ്പിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലാണ് ലൂണ ഈ നേട്ടം കൈവരിച്ചത്.

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഉറുഗ്വേന്‍ താരം അഡ്രിയന്‍ ലൂണ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമാണിപ്പോള്‍ ലൂണ. സൂപ്പര്‍ കപ്പില്‍ മുംബൈയ്‌ക്കെതിരെ ലൂണയുടെ എണ്‍പത്തിയേഴാം മത്സരമായിരുന്നു. 97 മത്സരങ്ങളില്‍ കളിച്ച സഹല്‍ അബ്ദുല്‍ മദാണ് ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ കളത്തിലിറങ്ങിയ താരം. 89 മത്സരങ്ങളില്‍ കളിച്ച കെ പി രാഹുലാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം, തങ്ങളുടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഒറ്റ ഗോളിന് മുംബൈ സിറ്റിയോട് തോറ്റു. എണ്‍പത്തിയെട്ടാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഏക ഗോളാണിത്.

ആദ്യ പകുതിയില്‍ സന്ദീപ് സിംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ആദ്യ രണ്ട് കളിയും ജയിച്ച മുംബൈയ്‌ക്കെതിരെ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ എത്താമായിരുന്നു. ആറ് പോയിന്റുമായി മുംബൈയും ബ്ലാസ്റ്റേഴ്‌സും ഒപ്പത്തിനൊപ്പം ആയിരുന്നു. നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ജയത്തിന്റെ ആനുകൂല്യത്തില്‍ മുംബൈ സെമി ഉറപ്പാക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും ടീമിന് സെമിഫൈനല്‍ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ തോല്‍വി ടീമിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യ പാതി ഗോള്‍ രഹിതമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഒരാള്‍ കുറഞ്ഞത് തിരിച്ചടിയായി.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്