
മ്യൂനിച്ച്: കളത്തിനകത്തും പുറത്തും നിലപാടില്‍ മാറ്റമില്ലാത്ത താരങ്ങളുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള സൂപ്പര്‍താരം സാദിയോ മാനെയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബയേണ്‍ മ്യൂണിക്കില്‍ ഉജ്വലതുടക്കമാണ് സാദിയോ മാനെയ്ക്ക്. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് ഗോളുകള്‍. സെനഗലിലെ ബംബാലി ഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് ഫുട്‌ബോളിലെത്തിയ മാനെ എന്നും വ്യത്യസ്തനാണ്.
ആഢംബരത്തില്‍ അഭിരമിക്കാതെ തന്റെ നാട്ടുകാര്‍ക്ക് ആശുപത്രിയും സ്‌കൂളും കളിക്കളവും ഉണ്ടാക്കുന്നതിലാണ് എന്നും സൂപ്പര്‍താരത്തിന്റെ ശ്രദ്ധ. ഉറച്ചമതവിശ്വാസികൂടിയായ മാനെ എന്നും മദ്യത്തിനെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി. ബയേണ്‍ മ്യൂണിക്കിന്റെ എല്ലാ താരങ്ങളും പങ്കെടുത്ത ഫോട്ടോഷൂട്ട് ടീമിന്റെ സ്‌പോണ്‍സര്‍മാരായ പോളനെര്‍ ബീയര്‍ പിടിച്ച്‌നില്‍ക്കുന്ന തരത്തിലായിരുന്നു തീരുമാനിച്ചത്. 31 പേരില്‍ സാദിയോ മാനെയും മൊറോക്കന്‍ താരമായ നൗസര്‍ മസ്രൂയിയും മദ്യം കൈയ്യിലെടുത്തില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ കാരബാവോ കപ്പ് ജയിച്ച് ലിവര്‍പൂളിനൊപ്പം ആഘോഷിക്കുന്നതിനിടെ സഹതാരങ്ങളോട് ഷാംപെയ്ന്‍ ശരീരത്തിലൊഴിക്കരുതെന്നും മാനെ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് പ്രസ്മീറ്റിനിടയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കോ കോളയും പോള്‍ പോഗ്ബ മദ്യക്കുപ്പിയും എടുത്ത് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു.
റെക്കോര്‍ഡ് തകര്‍ക്കാന്‍ ഹാരി കെയ്ന്‍
പീമിയര്‍ ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഹാരി കെയ്ന്‍. നിലവില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം നായകന്‍. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ഇരട്ടഗോളോടെയാണ് ഹാരി കെയ്ന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഗോള്‍വേട്ടക്കരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 187 ഗോളുമായി ആന്‍ഡി കോളിനൊപ്പമാണ് കെയ്ന്‍ മൂന്നാം സ്ഥാനത്തുള്ളത്. വെയ്ന്‍ റൂണിയെ മറികടക്കലാണ് അടുത്ത ലക്ഷ്യം.
വേദന സഹിച്ച് നാല് ഓവര്‍ പൂര്‍ത്തിയാക്കി; പിന്നാലെ നസീം ഷാ വിതുമ്പികൊണ്ട ഡഗൗട്ടിലേക്ക്- വീഡിയോ
208 ഗോളുമായാണ് റൂണി രണ്ടാം സ്ഥാനത്തുള്ളത്. ഹാരി കെയ്‌ന്റെ ഉന്നം അലന്‍ ഷിയററുടെ ഒന്നാം സ്ഥാനം. ന്യൂകാസില്‍ യുണൈറ്റഡ് ഇതിഹാസമായ ഷിയറര്‍ 260 ഗോളുമായാണ് ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷിയററുടെ റെക്കോര്‍ഡിലേക്ക് ദൂരമേറെയുണ്ടെങ്കിലും തനിക്ക് ഈ കടമ്പ മറികടക്കാന്‍ കഴിയുമെന്ന് ഇരുപത്തിയൊന്‍പതുകാരനായ ഹാരി കെയ്ന്‍ വിശ്വസിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ഒറ്റക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരവും കെയ്‌നാണ്.