
റബാത്ത്: ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം സെനഗലിന്‍റെ സാദിയോ മാനേയ്ക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാനേ പുരസ്കാരം സ്വന്തമാക്കുന്നത്. 2019ല്‍ ലിവര്‍പൂള്‍ താരമായിരിക്കെ ആണ് മാനെ ആദ്യമായി ആഫ്രിക്കന്‍ ഫു്ടബോളറായത്. പിന്നീട് രണ്ട് വര്‍ഷം കൊവിഡിനെത്തുടര്‍ന്ന് പുരസ്കാരം നല്‍കിയിരുന്നില്ല. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ഈജിപ്തിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ സെനഗലിന്‍റെ നിര്‍ണായക ഗോൾ നേടിയത് മാനേ ആയിരുന്നു. സെനഗലിന്‍റെ ആദ്യ ആഫ്രിക്കൻ കപ്പ് കിരീടം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലും ഈജിപ്തിനെ മറികടന്ന് സെനഗലിന് യോഗ്യത നേടിക്കൊടുത്തത് മാനെയുടെ ഗോളായിരുന്നു.
സാദിയോ മാനെയെ ബാഴ്‌സയിലെത്തിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഏജന്‍റ്
ലിവർപൂളിൽ നിന്ന് ഈ സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ മാനെ, സെനഗല്‍ ടീമിലെ സഹതാരമായ ചെൽസിയുടെ എഡ്വാർഡ് മെൻഡി, ലിവർപൂളില്‍ സഹതാരമായിരുന്ന ഈജിപ്തിന്‍റെ മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്. വീണ്ടും പുരസ്കാരം നേടാനായതില്‍ അഭിമാനമുണ്ടെന്ന് പുരസ്കാരം സ്വീകരിച്ചശേഷം മാനെ പറഞ്ഞു. പ്രതിസന്ധി കാലത്ത് കൂടെ നിന്ന പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാനെ നന്ദി പറഞ്ഞു.
അഭ്യൂഹങ്ങള്‍ക്ക് അവസാനം, മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും; ഒപ്പിട്ടത് ദീര്‍ഘനാളത്തേക്കുള്ള കരാര്‍
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി മികച്ച പ്രകടനം നടത്തിയ മാനെയും സലായും ചേര്‍ന്ന് ക്ലബ്ബിനെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിച്ചതിനൊപ്പം എഫ് എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടങ്ങളും സമ്മാനിച്ചിരുന്നു. സീസണൊടുവില്‍ ലിവര്‍പൂള്‍ വിട്ട 31കാരനായ മാനെ മൂന്ന് വര്‍ഷകരാറിലാണ് ബയേണിലെത്തിയത്. ഇപ്പോള്‍ അമേരിക്കല്‍ നടക്കുന്ന ബയേണ്‍ മ്യൂണിക്കിന്‍റെ പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഡി സി യുനൈറ്റഡിനെതിരെ ഗോളടിച്ചശേഷമാണ് മാനെ പുരസ്കാരം സ്വീകരിക്കാനായി മൊറോക്കോ തലസ്ഥാനമായ റബാത്തിലെത്തിയത്.
നൈജീരിയയുടെ അസിസാത് ഒഷോളയാണ് മികച്ച വനിതാ താരം. അഞ്ചാം തവണയാണ് ബാഴ്സലോണ താരമായ ഒഷോള പുരസ്കാരം സ്വന്തമാക്കുന്നത്.2014, 2016, 2017, 2019 വർഷങ്ങളിലും ഒഷോളയായിരുന്നു ആഫ്രിക്കയിലെ ഏറ്റവും മികച്ച താരം. നൈജീരിയന്‍ ടീമിലെ സഹതാരമായ പെര്‍പേറ്റുവ നിക്വോച്ചയെ മറികടന്നാണ് ഒഷോളയുടെ പുരസ്കാര നേട്ടം. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യൻമാരാക്കിയ അലിയു സിസെയാണ് മികച്ച പരിശീലകൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!