2017 മുതല്‍ ലിവര്‍പൂളില്‍ കളിക്കുന്ന മുഹമ്മദ് സലാ കഴിഞ്ഞ സീസണില്‍ 31 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും ഇഎഫ്എല്‍ കപ്പും നേടിയ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും റണ്ണേഴ്‌സ് അപ്പായിരുന്നു.

ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാ (Mohamed Salah) ടീമില്‍ തുടരും. ദീര്‍ഘനാളത്തേക്കുള്ള കരാറില്‍ മുഹമ്മദ് സലായും ലിവര്‍പൂളും (Liverpool) ഒപ്പിട്ടു. സലാ തുടരുമെന്ന് ലിവര്‍പൂള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഈജിപ്ഷ്യന്‍ താരമായ സലാ ഈ സീസണില്‍ ടീം വിടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് സലാ പ്രതികരിച്ചു.

Scroll to load tweet…

2017 മുതല്‍ ലിവര്‍പൂളില്‍ കളിക്കുന്ന മുഹമ്മദ് സലാ കഴിഞ്ഞ സീസണില്‍ 31 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും ഇഎഫ്എല്‍ കപ്പും നേടിയ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും റണ്ണേഴ്‌സ് അപ്പായിരുന്നു.

Scroll to load tweet…

അതേസമയം, നെയ്മറെ വിംഗുകളില്‍ കളിപ്പിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ ബ്രസീലിയന്‍ കോച്ച് ടിറ്റെ രംഗത്തെത്തി. മൈതാനമധ്യത്ത് സ്വതന്ത്രനായി കളിക്കുമ്പോഴാണ് നെയ്മറുടെ യഥാര്‍ഥ മികവ് കാണാന്‍ കഴിയുക. നെയ്മറെ വിംഗുകളില്‍ കളിപ്പിക്കുന്ന പരിശീലകര്‍ കഴുതകളാണെന്നും ടിറ്റെ. ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായ നെയ്മര്‍ പി എസ് ജിയില്‍ 144 കളിയില്‍ 100 ഗോള്‍ നേടിയിട്ടുണ്ട്.

Scroll to load tweet…

നെയ്മറുടെ മോശം പ്രകടനത്തിന് കാരണം ക്ലബുകളിലെ പരിശീലകരാണെന്നും ടിറ്റെ കുറ്റപ്പെടുത്തി. ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരമാണ് നെയ്മര്‍ ജൂനിയര്‍. എങ്കിലും പ്രതിഭയ്ക്കും പ്രതിഫലത്തിനുമൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തം. ബാഴ്‌സലോണയില്‍ നിന്ന് 222 ദശലക്ഷം യൂറോയയ്ക്ക് പി എസ് ജിയില്‍ എത്തിയ നെയ്മര്‍ മിക്കപ്പോഴും കിലിയന്‍ എംബാപ്പേയുടെ നിഴലിലാണ്. ഇതിന് കാരണം ക്ലബിലെ പരിശീലകരാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ പറയുന്നു. 

പരീക്ഷണം വിജയകരം; ഖത്തര്‍ ലോകകപ്പില്‍ ഓഫ്‌സൈഡ് കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യ

ലിയോണല്‍ മെസ്സിയെയും കിലിയന്‍ എംബാപ്പേയെയും കേന്ദ്രീകരിച്ച് ടീം ഉടച്ച് വാര്‍ക്കാനൊരുങ്ങുന്ന പി എസ് ജി വരും സീസണില്‍ നെയ്മറെ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്ക് നെയ്മറില്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.