കൊവിഡ് 19: ഫുട്ബോള്‍ ലോകത്തിന് വീണ്ടും നഷ്ടം; സൊമാലിയന്‍ മുന്‍ താരം മരണപ്പെട്ടു

By Web TeamFirst Published Mar 26, 2020, 12:24 PM IST
Highlights

 കഴിഞ്ഞ ആഴ്‍ച കൊറോണ സ്ഥിരീകരിക്കപ്പെട്ട താരം വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്

ലണ്ടന്‍: മഹാമാരിയായ കൊവിഡ് 19 ജീവനെടുത്തവരില്‍ സൊമാലിയന്‍ മുന്‍ ഫുട്ബോള്‍ താരം അബ്ദുള്‍ഖാദിർ മുഹമ്മദ് ഫറായും. കഴിഞ്ഞ ആഴ്‍ച കൊറോണ സ്ഥിരീകരിക്കപ്പെട്ട താരം വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. അമ്പത്തിയൊമ്പതുകാരനായ ഫറാ നാലുവർഷക്കാലമായി സൊമാലിയന്‍ കായിക മന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. 

ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും സൊമാലി ഫുട്ബോള്‍ ഫെഡറേഷനുമാണ് ദുഖവാർത്ത കായിക ലോകത്തെ അറിയിച്ചത്. 

Somalia lost football legend Abdulkadir Mohamed Farah to Coronavirus. The legend died at a hospital in London where he was admitted last week. The SFF sends condolence to his family, relatives and the entire Somali football family.

— Somali FA (@SomaliFA)

കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന ആദ്യ ആഫ്രിക്കന്‍ ഫുട്ബോളറാണ് അബ്ദുള്‍ ഖാദിർ മുഹമ്മദ് ഫറാ. 1976ല്‍ ദേശീയ സ്കൂള്‍ ടൂർണമെന്‍റിലൂടെ വരവറിയിച്ച താരം ബത്ത്റൂല്‍ക്ക ഫുട്ബോള്‍ ക്ലബിലൂടെ എണ്‍പതുകളുടെ അവസാനം വരെ ബൂട്ടുകെട്ടി. 

Read more: കണ്ണീര്‍ദിനം; റയല്‍ മുന്‍ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു, ഡിബാലക്കും കൊവിഡ്കൊവിഡ് -19,

പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!