Asianet News MalayalamAsianet News Malayalam

കണ്ണീര്‍ദിനം; റയല്‍ മുന്‍ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു, ഡിബാലക്കും കൊവിഡ്

ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 51കാരനമായ മാള്‍ഡീനിക്കൊപ്പം മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് ബാധയേറ്റു.
 

covid 19: ex Real madrid president dies, Paulo Dybala affected covid
Author
Madrid, First Published Mar 22, 2020, 7:21 AM IST

മഡ്രിഡ്: കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു. അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡിബാല പറഞ്ഞു. കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് 26കാരനായ ഡിബാല.

നേരത്തെ യുവന്റസ് താരങ്ങളായ ഡാനിയേലേ റുഗാനി, ബ്ലെയ്‌സ് മറ്റിയൂഡി എന്നിവര്‍ക്ക് കൊവിഡ് ബാധയേറ്റിരുന്നു. ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 51കാരനമായ മാള്‍ഡീനിക്കൊപ്പം മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് ബാധയേറ്റു. പതിനെട്ടുകാരനായ ഡാനിയേല്‍ എ സി മിലാന്‍ താരമാണ്. ഇരുവരും ഹോം ഐസൊലേഷനില്‍ കഴിയുകയാണിപ്പോള്‍ .

കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു. ഇക്കാലയളവില്‍ റയല്‍ മാഡ്രിഡ് രണ്ടുതവണ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായി.
 

Follow Us:
Download App:
  • android
  • ios