
യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍-ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് പരിശീലകര്‍ തമ്മില്‍ 'വംശീയ' പോരാട്ടം. സ്‌പെയ്‌നില്‍ വംശീയതയില്ലെന്ന് ഇംഗ്ലണ്ട് പരിശീലകനോട് ആരെങ്കിലും പറഞ്ഞു കൊടുക്കൂ എന്ന് സ്‌പെയിന്‍ മാനേജര്‍ ലൂയിസ് ഡി ലാ ഫ്യുന്റെ പറഞ്ഞതാണ് വലിയ ചര്‍ച്ചയായത്. മാഡ്രിഡില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫ്യുന്റെ ഇംഗ്ലണ്ട് മാനേജര്‍ തോമസ് ടുഹേലിന് മറുപടി നല്‍കിയത്.
മത്സരത്തിന് മുന്നോടിയായി യുവേഫയുടെ വംശീയ വിരുദ്ധ ചട്ടങ്ങളെക്കുറിച്ച് തന്റെ കളിക്കാരെ ഓര്‍മിപ്പിക്കുമെന്ന് ടുഹേല്‍ സൂചിപ്പിച്ചിരുന്നു. നേരത്തെ മാഡ്രിഡില്‍ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ടുഹേല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഈ മറുപടി സ്‌പെയിന്‍ കോച്ചിനെ ചൊടിപ്പിച്ചു. ഇംഗ്ലണ്ടിലേത് പോലെ തന്നെ സ്‌പെയ്‌നിലും വംശീയതയില്ലെന്നും, തങ്ങളാരും വംശീയവാദികളല്ലെന്നും ഫ്യുന്റെ പറഞ്ഞു. അതേസമയം, സ്‌പെയ്‌നിലെ വംശീയതയെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ തന്റെ വാക്കുകള്‍ വ്യാഖ്യാനിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയതാണെന്നും തോമസ് ടുഹേല്‍ പറഞ്ഞു.
എന്നാല്‍, സ്‌പെയ്‌നില്‍ വംശീയതയില്ലെന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ്. അടുത്തിടെ ഈജിപ്‌ത് ടീം സ്‌പെയ്‌നില്‍ കളിച്ചപ്പോള്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ കളിക്കാര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഫിഫ സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് പിഴ ചുമത്തിയിരുന്നു. ലാലിഗയില്‍ റയലിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്‌സയുടെ ലാമിന്‍ യമാലും വംശീയ അധിക്ഷേപം നേരിട്ടിരുന്നു.
സ്‌പെയിന്‍-ഇംഗ്ലണ്ട് മത്സരം ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!