വീണുടഞ്ഞ് സിറ്റിയും; ഡെംബലേയുടെ ചുമലിലേറി ലിയോൺ സെമിയില്‍

By Web TeamFirst Published Aug 16, 2020, 8:19 AM IST
Highlights

സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ലിയോൺ സെമി ഫൈനലിൽ കടന്നു

ലിസ്‌ബണ്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റ‍ർ സിറ്റി പുറത്ത്. സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ലിയോൺ സെമി ഫൈനലിൽ കടന്നു. മൂസ ഡെംബലേയുടെ ഇരട്ടഗോൾ കരുത്തിലാണ് ലിയോണിന്റെ മുന്നേറ്റം. 

24-ാം മിനുറ്റില്‍ കോര്‍നെറ്റിന്‍റെ ഗോളില്‍ ലിയോണ്‍ മുന്നിലെത്തി. 69-ാം മിനുറ്റില്‍ കെവിന്‍ ഡിബ്രുയിന്‍ സിറ്റിക്കായി ഗോള്‍ മടക്കി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഡെംബലേ 79, 87 മിനുറ്റുകളില്‍ വല ചലിപ്പിച്ച് സിറ്റിയുടെ കഥ കഴിക്കുകയായിരുന്നു. 

⏰ RESULT ⏰

🔴🔵 Cornet & Dembélé (2) send Lyon to semi-finals!

😮 Did you see that coming?

— UEFA Champions League (@ChampionsLeague)

ലിയോൺ സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ആദ്യ സെമിയിൽ പിഎസ്‌ജിക്ക് ലൈപ്സിഷാണ് എതിരാളികൾ.

നാണക്കേട്, തല കുനിച്ച് മെസിയും സംഘവും; ബയേണ്‍ ബാഴ്‌സയ്ക്ക് കൊടുത്തത് എട്ടിന്റെ പണി

15 വര്‍ഷത്തിനിടെ ആദ്യം; മെസ്സി-റൊണാള്‍ഡോ യുഗം അവസാനിക്കുന്നോ

click me!