രണ്ട് ടീമുകളിലെയും ആരാധകരെ പിണക്കാതെ കച്ചവടം പൊടിപൊടിച്ച് ശ്രദ്ധയാകർഷിക്കുകയായിരുന്നു ഫ്രഞ്ച് പൗരനായ ഈ കഫേ ഷോപ്പ് ഉടമ. 

മ്യൂണിക്ക്: യൂറോ കപ്പിൽ ഫ്രാൻസും ജര്‍മനിയും കളത്തിലിറങ്ങിയപ്പോൾ ജർമനിയിൽ യൂറോ സ്‌പെഷ്യൽ കേക്കുണ്ടാക്കി ആരാധകരെ ക്ഷണിക്കുകയായിരുന്നു ലുഡോവിച്ച് ഗെർബോയിൻ. രണ്ട് ടീമുകളിലെയും ആരാധകരെ പിണക്കാതെ കച്ചവടം പൊടിപൊടിച്ച് ശ്രദ്ധയാകർഷിക്കുകയായിരുന്നു ഫ്രഞ്ച് പൗരനായ ഈ കഫേ ഷോപ്പ് ഉടമ.

ഒരു കേക്കുണ്ടാക്കുന്നതിലെന്താ പുതുമയെന്ന് ചോദിക്കാൻ വരട്ടേ. കേക്കുണ്ടാക്കുന്നത് രണ്ട് ടീമുകളെയും ഒരുപോലെ സ്‌നേഹിക്കുന്നയാളാകുമ്പോൾ ആ കേക്കിനിത്തിരി മധുരം കൂടും. പറഞ്ഞുവന്നത് 15 വർഷമായി ജർമനിയിൽ കഫേ നടത്തുന്ന ഫ്രഞ്ചുകാരൻ ലുഡോവിച്ച് ഗെർബോയിനെക്കുറിച്ച്. ഫ്രാൻസിന്റെയും ജർമനിയുടേയും തനത് ശൈലിയിൽ ഒന്നാന്തരം യൂറോ സ്‌പെഷ്യൽ കേക്ക്.

ഇരു രാജ്യങ്ങളുടെയും പതാകയുടെ മാതൃകയിൽ ക്രീമും തനത് രുചിയും. ജർമൻ മേലങ്കിയുള്ള കേക്കിൽ ഫ്രഞ്ച് ശൈലിയും പരീക്ഷിക്കും. ഒപ്പം ഫ്രഞ്ച് പതാകയുടെ നിറമുള്ള കേക്കിൽ ജർമൻ രുചിയും വിളമ്പും. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ലുഡോവിച്ചിന്‍റെ കേക്കുകളെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…

ജന്മം നൽകിയ ഫ്രാൻസിനോടാണോ അന്നം തന്ന ജർമനിയോടാണോ ഇഷ്ടം കൂടുതലെന്ന ചോദ്യത്തിന് രണ്ടും ഇഷ്‌ട ടീമാണെങ്കിലും ഫ്രാൻസിനോട് ലേശം ഇഷ്‌ടക്കൂടുതലെന്ന് ലുഡോവിച്ച് ഗെർബോയിൻ തുറന്നുപറയുന്നു. കളത്തിനകത്തെയും ആരാധകരുടേയും വാക്പോര് ഒരു തീൻമേശക്ക് ചുറ്റും അലിഞ്ഞില്ലാതാകുമെന്നാണ് ലുഡോവിച്ചിന്റെ പക്ഷം. 

ലുഡോവിച്ചിന്റെ വാക്കുകള്‍ 

'ഫ്രാന്‍സ് വിജയിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ബെല്‍ജിയം അടുത്ത കാലത്ത് മികച്ച ടീമാണ്. പോര്‍ച്ചുഗലിന്‍റെ കാര്യം അറിയില്ല, ഇത്തവണ കപ്പെടുത്തേക്കില്ല. തീര്‍ച്ചയായും, ഫ്രാന്‍സിനെയാണ് വിജയിയായി പ്രതീക്ഷിക്കുന്നത്. ജര്‍മനിയും ഫേവറേറ്റുകളാണ്. എന്നാല്‍ ഫ്രാന്‍സിന് വേണ്ടി ഹര്‍ഷാരവം മുഴക്കുന്നതായും' ലുഡോവിച്ച് പറഞ്ഞു. 

ചിത്രത്തിന് കടപ്പാട്- റോയിട്ടേഴ്‌സ്

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: വലിയ പ്രതീക്ഷയോടെ ഫിന്‍ലന്‍ഡ് വൈകിട്ട് റഷ്യക്കെതിരെ

യൂറോയില്‍ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ അസൂറികള്‍; വിറപ്പിക്കുമോ സ്വിറ്റ്സ‍ർലൻ‍ഡ്

പോഗ്‌ബ, കാന്‍റെ; ഒന്നിച്ചിറങ്ങിയാല്‍ ഫ്രാന്‍സിന് ഭാഗ്യദിനമെന്ന് കണക്കുകള്‍

മരണഗ്രൂപ്പില്‍ ഫ്രാന്‍സിന് ജീവന്‍ വച്ചുനീട്ടിയ ഗോള്‍; ജർമനിയുടെ ദുരന്തനായകനായി ഹമ്മൽസ്- വീഡിയോ

റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona