ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

Published : Jun 13, 2021, 09:41 AM ISTUpdated : Jun 13, 2021, 10:29 AM IST
ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

Synopsis

സ്റ്റേഡിയത്തിലെ അനൗൺസര്‍ ആണ് എറിക്സൺ അപകടനില തരണം ചെയ്‌തു എന്ന വിവരം കാണികളെ അറിയിച്ചത്. പിന്നാലെ ഇരു ടീമിന്‍റെയും കാണികള്‍ സ്‌നേഹാഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു. 

കോപ്പൻഹേഗ്: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സൺ അപകടനില തരണം ചെയ്‌തെന്ന അറിയിപ്പ് വൈകാരികമായി സ്വീകരിച്ച് കോപ്പന്‍‌ഹേഗന്‍ സ്റ്റേ‍ഡിയത്തിലെ കാണികള്‍. ഫിന്‍ലന്‍ഡിന്‍റെയും ഡെന്മാര്‍ക്കിന്‍റേയും ആരാധകരാണ് ഹൃദയങ്ങളില്‍ സ്‌നേഹം കോരിയിട്ട് എറിക്‌സണ് അഭിവാദ്യം അര്‍പ്പിച്ചത്. കോപ്പന്‍‌ഹേഗിലെ ഈ കാഴ്‌ച ഫുട്ബോള്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. 

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരത്തില്‍ ആദ്യപകുതി തീരാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കേയായിരുന്നു ഫുട്ബോള്‍ ലോകത്തിന്‍റെ ഹൃദയം നിലച്ച നിമിഷങ്ങള്‍. പത്താം നമ്പർ കുപ്പായത്തിൽ എതിർ ഗോൾമുഖത്തേക്ക് പന്തുമായി മുന്നേറിയ ക്രിസ്റ്റ്യൻ എറിക്സൺ അല്‍പസമയത്തിന് ശേഷം ടച്ച് ലൈനിനോട് ചേർന്ന് കുഴഞ്ഞുവീഴുന്നതാണ് കണ്ടത്. കൂടെക്കളിക്കുന്നവരെല്ലാം എറിക്‌സനരികില്‍ ഓടിയെത്തി. റഫറി ആന്റണി ടെയ്‌ലർ ഉടൻ കളി നിർത്തി വൈദ്യസഹായമെത്തിച്ചു. 

സിപിആർ നൽകിയപ്പോൾ എറിക്സൺ ശ്വാസം വീണ്ടെടുത്തു. ആ നേരമൊക്കെയും ഫിൻലൻഡ് ആരാധകർ നൽകിയ പതാക വിരിച്ച് ഡെൻമാർക്ക് താരങ്ങൾ എറിക്സണ് മറ തീർത്തു. വൈകാതെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയ സഹതാരത്തിന്‍റെ വീഴ്ചയിൽ ഡാനിഷ് കളിക്കാർക്ക് ഞെട്ടൽ മാറിയതേയില്ല. എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിൽ കോപ്പൻഹേഗിലെ ഗ്യാലറിയിൽ നിന്ന് എറിക്സന്‍റെ പങ്കാളി സാബ്രിന ക്വിറ്റ് മൈതാനത്തേക്ക് ഇറങ്ങിവന്നു. അവരെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു ക്യാപ്റ്റൻ സിമൺ കെയറും ഗോൾ കീപ്പർ കാസ്പ്പർ ഷ്മൈക്കേലും.

പിന്നാലെ മത്സരം തത്കാലത്തേത്ത് നിർത്തിവച്ചു. അഞ്ച് തവണ ഡെൻമാർക്കിലെ ഏറ്റവും മികച്ച ഫുട്ബോളറായ താരം ഉയിർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയിൽ പാക്കെൻ സ്റ്റേഡിയവും ഫുട്‌ബോൾ ലോകവും കാത്തിരുന്നു. അപകടനില തരണം ചെയ്തു എറിക്സണെന്ന് ഡെൻമാർക്ക് ടീമിന്‍റെറെ കുറിപ്പ് ആദ്യമെത്തി. താരം സുഖംപ്രാപിക്കുന്നുവെന്ന് മാനേജരും അറിയിച്ചു. കോപ്പൻഹേഗൻ സ്റ്റേഡിയത്തിൽ ഈ വാർത്തയെത്തിയപ്പോഴാണ് ഫിൻലൻഡ്, ഡെൻമാർക്ക് ആരാധകർ ഒന്നടങ്കം എറിക്സന്‍റെ പേരുവിളിച്ചത്.

ഫിന്‍ലന്‍ഡ് ആരാധകര്‍ ക്രിസ്റ്റ്യന്‍ എന്നും ഡെന്മാര്‍ക്ക് ആരാധകര്‍ എറിക്സൺ എന്നും ആര്‍ത്തുവിളിക്കുകയായിരുന്നു. ഇരു ടീമുകളുടേയും കാണികളുടെ സ്നേഹാഭിവാദ്യത്തെ ഫുട്ബോളിന്‍റെ അപാര സൗന്ദര്യമായി വാഴ്‌ത്തുകയാണ് കായികരംഗം. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

എറിക്‌സണിന്റെ അഭാവത്തില്‍ ഡാനിഷ് പട തളര്‍ന്നു; ഫിന്‍ലന്‍ഡിന് ചരിത്ര വിജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ
ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍