ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ തലയുയര്‍ത്തി നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.

കോപന്‍ഹേഗന്‍: .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ നില മെച്ചപ്പെടുത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.

Scroll to load tweet…

കോപന്‍ഹേഗനില്‍ മത്സരം നടക്കുന്നതിനിടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ഇതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഗ്രൗണ്ടിലേക്ക് ഓടിയടുത്ത മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ വച്ചുതന്നെ താരത്തെ പരിചരിച്ചു. പിന്നാലെ 15 മിനിറ്റുകള്‍ക്ക് ശേഷമാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായത്. 

Scroll to load tweet…

സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിയിരുന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സഹതാരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി യുവേഫ ഔദ്യോഗികമായി അറിയിച്ചു.

പൂര്‍ണാ ആരോഗ്യത്തോടെ തിരിച്ചുവരാനാവട്ടെയെന്ന് ഫുട്‌ബോള്‍ ലോകം ട്വീറ്റ് ചെയ്തു. ചില ട്വീറ്റുകള്‍ കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…