ലാ ലിഗയില്‍ വലന്‍സിയക്ക് ജയത്തോടെ തുടക്കം; റയല്‍ ഇന്നിറങ്ങും

Published : Aug 14, 2021, 10:32 AM IST
ലാ ലിഗയില്‍ വലന്‍സിയക്ക് ജയത്തോടെ തുടക്കം; റയല്‍ ഇന്നിറങ്ങും

Synopsis

മൂന്നാം മിനിറ്റില്‍ വലന്‍സിയയുടെ ഹ്യൂഗോ ഗുല്ലാമൊന്‍ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്.  

മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിലെ ആദ്യ വിജയം വലന്‍സിയ സ്വന്തമാക്കി. ഗെറ്റാഫയെയാണ് വലന്‍സിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വലന്‍സിയയുടെ വിജയം. 11-ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ പെനാല്‍റ്റി ഗോളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം മിനിറ്റില്‍ വലന്‍സിയയുടെ ഹ്യൂഗോ ഗുല്ലാമൊന്‍ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്. 75ആം മിനുട്ടില്‍ ഗെറ്റഫെയുടെ എറിക് കബാകോയും ചുവപ്പ് കാര്‍ഡ് കണ്ടു.

അതേസമയം റയല്‍ മാഡ്രിഡിന് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി 1.30ന് തുടങ്ങുന്ന മത്സരത്തില്‍ അലാവസാണ് എതിരാളി. നായകന്‍ സെര്‍ജിയോ റാമോസും പരിശീലകന്‍ സിനദിന്‍ സിദാനും ടീം വിട്ട ശേഷമുള്ള ആദ്യ സീസണിനാണ് റയല്‍ തയ്യാറെടുക്കുന്നത്. മുന്‍നിര താരങ്ങളുടെ പരിക്കാണ് കാര്‍ലോ ആഞ്ചലോട്ടിയുടെ ടീമിനെ വലയ്ക്കുന്ന പ്രധാന ഘടകം. 

ബാഴ്‌സലോണ നാളെയാണ് ആദ്യമത്സരത്തിന് ഇറങ്ങുന്നത്. ലിയോണല്‍ മെസി ടീം വിട്ടശേഷമുള്ള ആദ്യ ലാലിഗ സീസണിനാണ് ബാഴ്‌സ ഒരുങ്ങുന്നത്. റയല്‍ സോസിഡാഡിനെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം.

ബയേണിന് സമനില

മ്യൂനിച്ച്: ബുണ്ടസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് ലീഗിലെ ആദ്യ മത്സരത്തില്‍ സമനില. മോഞ്ചന്‍ഗ്ലാഡ്ബാഷാണ് ബയേണെ സമനിലയില്‍ പിടിച്ചത്. പത്താം മിനുട്ടില്‍ തന്നെ ഗ്ലാഡ്ബാഷ് ലീഡ് എടുത്തു. അലസാനെ പ്ലിയയുടെ വകയായിരുന്നു ഗ്ലാഡ്ബാഷിന്റെ ഗോള്‍. 42-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ സമനില പിടിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?