
മഡ്‌ഗാവ്: ഐഎസ്എല്ലില്‍(ISL) കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ(Kerala Blasters FC) കലൂരിൽ മത്സരിക്കാൻ കാത്തിരിക്കുകയാണെന്ന് എഫ്‌സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിൽ(Muhammed Nemil). കഴിഞ്ഞ സീസണിലെ തിരിച്ചടി മറന്ന് കൂടുതൽ മികവോടെ കളിക്കുമെന്നും നെമിൽ പറഞ്ഞു. ഇന്ത്യക്കായി ജേഴ്സിയണിയുക ലക്ഷ്യമെന്നും നെമിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'പരിശീലനം ആരംഭിച്ചതേയുള്ളൂ. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നു. പുതിയ പരിശീലകന് കീഴില്‍ കളിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. സ്‌പെയ്‌നില്‍ കളിക്കുമ്പോഴാണ് എഫ്‌സി ഗോവയില്‍ നിന്ന് ഓഫര്‍ വന്നത്. സ്‌പാനിഷ് ശൈലിയില്‍ അറ്റാക്കിംഗ് ഫുട്ബോള്‍ കളിക്കുന്നതുകൊണ്ടാണ് എഫ്‌സി ഗോവ തെരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കൊപ്പം മികച്ച സൗകര്യങ്ങളില്‍ സ്‌പെയ്‌നില്‍ കളിക്കാന്‍ പറ്റി. വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കലൂരില്‍ കളിക്കുന്നതിന്‍റെ ആകാംക്ഷ എനിക്കുണ്ട്. ഭാവിയില്‍ തിരിച്ച് യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നതായും' മുഹമ്മദ് നെമിൽ പറഞ്ഞു.
അഭിമുഖം പൂര്‍ണരൂപം കാണാം
French Open : ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, നദാലിന് കാസ്‌പര്‍ റൂഡ് എതിരാളി; വനിതാ ഫൈനല്‍ ഇന്ന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!