Barcelona : സാവിയുടെ പദ്ധതികളില്‍ അഞ്ച് താരങ്ങളില്ല; വിറ്റൊഴിവാക്കാനൊരുങ്ങി ബാഴ്‌സലോണ

Published : Jul 19, 2022, 10:04 AM IST
Barcelona : സാവിയുടെ പദ്ധതികളില്‍ അഞ്ച് താരങ്ങളില്ല; വിറ്റൊഴിവാക്കാനൊരുങ്ങി ബാഴ്‌സലോണ

Synopsis

റിക്വി പുയ്ജ്, ഓസ്‌കാര്‍ മിന്‍ഗുയെസ, നെറ്റോ, ഉംറ്റിറ്റി, മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് എന്നിവരെ എത്രയും വേഗം ടീമില്‍ നിന്ന് വിറ്റൊഴിക്കാനാണ് ബാഴ്‌സലോണയുടെ നീക്കം. ഇതുകൊണ്ടുതന്നെ അമേരിക്കയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഈ അഞ്ച് താരങ്ങളെ സാവി ഉള്‍പ്പെടുത്തിയിട്ടില്ല. 

ബാഴ്‌സലോണ: പുതിയ സീസണിലേക്ക് വമ്പന്‍ താരങ്ങളെ സ്വന്തമാക്കി എഫ്‌സി ബാഴ്‌സലോണ (Barcelona). ഇതോടൊപ്പം ടീമില്‍ നിന്ന് ആരെയൊക്കെ ഒഴിവാക്കുമെന്ന സൂചനയും കോച്ച് സാവി (Xavi) നല്‍കിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞിപ്പോള്‍ എല്ലാമെല്ലാമായ ലിയോണല്‍ മെസിയെപ്പോലും (Lionel Messi) നിലനിര്‍ത്താന്‍ കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സീസണ് മുമ്പ് കിടിലന്‍ താരങ്ങളെയാണ് പണം വാരിയെറിഞ്ഞ് ബാഴ്‌സലോണ സ്വന്തമാക്കിയിരിക്കുന്നത്.

ആന്ദ്രെസ് ക്രിസ്റ്റന്‍സെന്‍, ഫ്രാങ്ക് കെസീ, റഫിഞ്ഞ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെ സ്വന്തമാക്കിയ ബാഴ്സ ഡെംബലെയുമായി കരാര്‍ പുതുക്കുകയും ചെയ്തു. വരുന്ന സീസണില്‍ എല്ലാ കിരീടങ്ങള്‍ക്കും പൊരുതാനുള്ള കരുത്തുറ്റ സംഘമാണിപ്പോള്‍ ബാഴ്‌സലോണ. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് മുമ്പാണ് ലാ ലീഗയില്‍ താരങ്ങളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. ടീമുകള്‍ക്ക് സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നിലവിലെ താരങ്ങളില്‍ ചിലരെ ഒഴിവാക്കിയാല്‍ മാത്രമേ ബാഴ്‌സലോയ്ക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. 

20 ടീമുകള്‍, നാല് വേദികള്‍, അടിമുടി മാറി ഡ്യൂറന്റ് കപ്പ്; കേരള ബ്ലാസ്‌റ്റേഴ്‌സും ടൂര്‍ണമെന്റിന്റെ ഭാഗം

റിക്വി പുയ്ജ്, ഓസ്‌കാര്‍ മിന്‍ഗുയെസ, നെറ്റോ, ഉംറ്റിറ്റി, മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് എന്നിവരെ എത്രയും വേഗം ടീമില്‍ നിന്ന് വിറ്റൊഴിക്കാനാണ് ബാഴ്‌സലോണയുടെ നീക്കം. ഇതുകൊണ്ടുതന്നെ അമേരിക്കയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഈ അഞ്ച് താരങ്ങളെ സാവി ഉള്‍പ്പെടുത്തിയിട്ടില്ല. 

ഡിബാല ഇനി മൗറിഞ്ഞോയ്‌ക്കൊപ്പം; അര്‍ജന്റൈന്‍ താരത്തെ റോമ സ്വന്തമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറില്‍

ഇതേസമയം, തുര്‍ക്കി ക്ലബുമായുള്ള ലോണ്‍ കരാര്‍ കഴിഞ്ഞെത്തിയ മിറാലം പ്യാനിച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഓഗസ്റ്റ് പതിനാലിന് റയോ വയോകാനോയുമായാണ് ലാ ലീഗയില്‍ ബാഴ്‌സലോണയുടെ ആദ്യമത്സരം.
 
PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍