
കാലിഫോർണിയ: ഏറെ ആകാംക്ഷകള്‍ സൃഷ്‍ടിച്ച് എയർപോഡ്‍സ് പ്രോ 3 ആപ്പിള്‍ പുറത്തിറക്കി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് വേദിയായ ആപ്പിള്‍ ഇവന്‍റിലാണ് എയർപോഡ്‍സ് പ്രോ 3 കമ്പനി അവതരിപ്പിച്ചത്. ലൈവ് ട്രാന്‍സ്‍ലേഷന്‍ ആണ് ഈ എയർപോഡ്‍സിന്‍റെ ഏറ്റവും വലിയ സവിശേഷത. ഹൃദയമിടിപ്പ് അളക്കാന്‍ ഒരു സെന്‍സറുള്ളതാണ് എയർപോഡ്‍സ് പ്രോ 3യുടെ മറ്റൊരു വിസ്‍മയ ഹൈലൈറ്റ്. ഓഡിയോ നിലവാരമാണ് മറ്റൊരു പ്രത്യേകത. എയർപോഡ്‍സ് പ്രോ 2വുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടിരട്ടി മികച്ച ആക്റ്റീവ് നോയിസ് കാന്‍സലേഷന്‍ എയർപോഡ്‍സ് പ്രോ 3ലുണ്ടെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. അമേരിക്കയില്‍ 249 ഡോളറാണ് എയർപോഡ്‍സ് പ്രോ 3യുടെ വില.
സ്റ്റീവ് ജോബ്‍സ് തിയറ്ററിലെ ആപ്പിൾ ഇവന്‍റില്‍ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‍സ് എന്നിവയാണ് പുത്തന്‍ സ്‍മാർട്ട്‍ഫോണ്‍ ലൈനപ്പില്‍ പുറത്തിറക്കിയത്. ഇവയ്ക്ക് പുറമെ എയർപോഡ്‍സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11, പുതിയ ആപ്പിൾ വാച്ച് എസ്ഇ3 എന്നീ ഗാഡ്‍ജറ്റുകളും ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രകാശനം ചെയ്‍തു.