മിഡ്-റേഞ്ച് ഫോണോ ലക്ഷ്യം; നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി, വിലയും ഫീച്ചറുകളും

Published : Nov 28, 2025, 11:13 AM IST
Nothing Phone 3a Lite

Synopsis

മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. 8 ജിബി റാം 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്‍റിന് 20,999 രൂപ എന്ന വിലയിലാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ദില്ലി: നത്തിംഗ് ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റ് സഹിതം വരുന്ന നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് സ്‌മാര്‍ട്ട്‌ഫോണില്‍ 8 ജിബി റാം, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്. നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഡിസംബര്‍ 5 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും.

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ്: വേരിയന്‍റുകളും വിലയും

8 ജിബി റാം 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്‍റിന് 20,999 രൂപ എന്ന വിലയിലാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 256 ജിബി വേരിയന്‍റിന് അതേസമയം 22,999 രൂപയാകും. ലോഞ്ച് ഓഫറുകള്‍ പ്രകാരം വില യഥാക്രമം 19,999 ഉം 21,999 ആയി കുറയും. ഐസിഐസിഐ, വണ്‍കാര്‍ഡ് ബാങ്കിംഗ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കറുപ്പ്, നീല, വെള്ള എന്നീ നിറങ്ങളില്‍ ഫ്ലിപ്‌കാര്‍ട്ട്, വിജയ് സെയില്‍സ്, ക്രോം, മറ്റ് പ്രമുഖ ഔട്ട്‌ലറ്റുകള്‍ എന്നിവ വഴി ഡിസംബര്‍ 5 മുതല്‍ നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് വാങ്ങാം.

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ്: സ്പെസിഫിക്കേഷനുകള്‍

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലെയോടെയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഈ ഡിസ്‌പ്ലെയ്‌ക്കുള്ളത്. 8 ജിബി വെര്‍ച്വല്‍ റാമും മൈക്രോഎസ്‌ഡി കാര്‍ഡ് വഴി 2ടിബി വരെ സ്റ്റോറേജും നത്തിംഗ് ഫോണ്‍ 3എ ലൈറ്റില്‍ ലഭിക്കും. റിയര്‍ ഭാഗത്ത് ട്രിപ്പിള്‍ ക്യാമറയാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റിലുള്ളത്. ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സഹിതം 50-എംപി പ്രധാന സെന്‍സര്‍, 119.5 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, സവിശേഷതകള്‍ വെളിപ്പെടുത്താത്ത മൂന്നാമതൊരു സെന്‍സര്‍ എന്നിവയാണുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി നത്തിംഗ് ഫോണ്‍ 3എ ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 16-മെഗാപിക്‌സല്‍ ക്യാമറയാണ്. 4കെ 30fps വീഡ‍ിയോ, 120fps 1080 സ്ലോ-മോഷന്‍ റെക്കോര്‍ഡിംഗ് എന്നിവ ഈ ഫോണിലുണ്ട്.

ഇരട്ട സിം, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, ഗ്ലോനാസ്, ബിഡിഎസ്, ഗലീലിയോ, ക്യുസ്സെഡ്എസ്എസ്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഐപി54 റേറ്റിംഗ്, മുന്നിലും പിന്നിലും പാണ്ടാ ഗ്ലാസ് സുരക്ഷ, 33 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 5000 എംഎഎച്ച് ബാറ്ററി, 5 വാട്‌സ് റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിംഗ്, നത്തിംഗ് ഒഎസ് 3.5, ആന്‍ഡ്രോയ്‌ഡ് 15 പ്ലാറ്റ്‌ഫോം, ആറ് വര്‍ഷത്തെ സുരക്ഷാ പാച്ചുകള്‍ എന്നിവയാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റിലെ മറ്റ് പ്രത്യേകതകള്‍.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി