ഐഫോണ്‍ 18 പ്രോ മോഡലുകള്‍ വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമോ? പുതിയ സൂചന ഇങ്ങനെ

Published : May 19, 2026, 07:39 PM IST
iPhone-18-Pro

Synopsis

2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിൽ പ്രോ മോഡലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ആപ്പിൾ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രോ മോഡലുകൾ സെപ്റ്റംബറിൽ പുറത്തിറങ്ങുമ്പോൾ സാധാരണ മോഡലുകളുടെ ലോഞ്ച് 2027 മാർച്ച് വരെ വൈകിയേക്കാം. ഇത് കൂടുതൽ ഉപയോക്താക്കളെ പ്രീമിയം ശ്രേണിയിലേക്ക് ആകർഷിക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

കാലിഫോര്‍ണിയ: ആപ്പിൾ കമ്പനിയുടെ ഭാവി ഐഫോൺ തന്ത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിൽ സാധാരണ മോഡലുകളേക്കാൾ പ്രോ മോഡലുകളെ കൂടുതൽ ആകർഷകമാക്കുന്ന രീതിയിലായിരിക്കും ആപ്പിൾ പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ കൂടുതൽ ഉപയോക്താക്കളെ പ്രീമിയം ശ്രേണിയിലേക്ക് മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ.

ഐഫോൺ 18 പ്രോ കൂടുതൽ വാല്യൂ ഫോർ മണി ആക്കാൻ നീക്കം

ഇതുവരെ സാധാരണ ഐഫോൺ മോഡലുകൾ തന്നെ മികച്ച വാല്യൂ ഫോർ മണി ഓപ്ഷനുകളായി കണക്കാക്കപ്പെട്ടിരുന്നു. കുറഞ്ഞ വിലയിൽ പുതിയ ഡിസൈനും മികച്ച പെർഫോമൻസും ലഭിക്കുന്നതിനാൽ ഭൂരിഭാഗം ഉപയോക്താക്കളും സ്റ്റാൻഡേർഡ് മോഡലുകളെയാണ് തിരഞ്ഞെടുക്കാറ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രോ മോഡലുകൾക്ക് മാത്രമായി ചില പ്രധാന സവിശേഷതകൾ ആപ്പിൾ മാറ്റിവയ്ക്കാൻ തുടങ്ങി. 120Hz പ്രൊമോഷൻ ഡിസ്പ്ലേ, കൂടുതൽ ശേഷിയുള്ള ക്യാമറകൾ, ടൈറ്റാനിയം ബോഡി, അതിവേഗ ചിപ്‌സെറ്റുകൾ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകളുടെ അടിസ്ഥാന വിലയിൽ വലിയ വർധന ഉണ്ടാകില്ല എന്നാണ് സൂചന. എന്നാൽ സാധാരണ ഐഫോൺ 18 പ്രോ മോഡലുകൾക്ക് വില വർധന ഉണ്ടാകാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉയരുന്ന റാം, സ്റ്റോറേജ് ചെലവുകൾ എന്നിവയെ ആപ്പിൾ വ്യത്യസ്‍ത രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് ടെക് വിദഗ്‌ധർ പറയുന്നത്.

ഐഫോണ്‍ 18 ശ്രേണി ലോഞ്ച് ഷെഡ്യൂള്‍ വിവരങ്ങള്‍

അതേസമയം, ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ട് ഐഫോൺ 18 സീരീസിന്‍റെ ലോഞ്ച് ഷെഡ്യൂളിനെക്കുറിച്ചുള്ളതാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രോ മോഡലുകൾ 2026 സെപ്റ്റംബറിൽ തന്നെ പുറത്തിറങ്ങും. എന്നാൽ സ്റ്റാന്‍ഡേര്‍ഡ് ഐഫോൺ 18, ഐഫോൺ 18 എയർ മോഡലുകളുടെ ലോഞ്ച് 2027 മാർച്ച് വരെ വൈകാൻ സാധ്യതയുണ്ട്. ഇതിലൂടെ സെപ്റ്റംബർ ലോഞ്ച് സീസണിൽ പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രോ മോഡലുകൾ മാത്രം പ്രധാന ഓപ്ഷനായി മാറും.

ഉപയോക്താക്കളെ നേരിട്ട് നിർബന്ധിക്കാതെ തന്നെ പ്രോ മോഡലുകളിലേക്ക് സ്വാഭാവികമായി നയിക്കുന്ന ഒരു തന്ത്രമാണ് ആപ്പിൾ പിന്തുടരുന്നത് എന്നാണ് വിദഗ്‌ധർ പറയുന്നത്. കൂടാതെ ഭാവിയിലെ ആപ്പിൾ ഇന്‍റലിജൻസ് എഐ ഫീച്ചറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കൂടുതൽ റാം, ശക്തമായ പ്രോസസർ, മെച്ചപ്പെട്ട താപ നിയന്ത്രണം എന്നിവ ആവശ്യമായി വരും. അതിനാൽ എഐ അനുഭവത്തിലും പ്രോ മോഡലുകൾക്ക് വലിയ മുൻതൂക്കം ലഭിക്കാനിടയുണ്ട്. എങ്കിലും ഈ വിവരങ്ങളൊന്നും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

PREV
Read more Articles on
click me!

Recommended Stories

മോട്ടോറോള എഡ്‍ജ് 70 പ്രോ+ ഇന്ത്യയിലേക്ക്; ക്യാമറയിലും ഡിസൈനിലും വന്‍ വിസ്‌മയം
മെമ്മറി ചിപ്പ് ക്ഷാമം; റിയൽമി, വൺപ്ലസ്, പോക്കോ ഫോണുകൾക്ക് ഇന്ത്യയിൽ വില കൂടി