ആമസോണിൽ ഐഫോൺ 15 വെറും 24950 രൂപയിൽ വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

Published : May 08, 2025, 03:04 PM ISTUpdated : May 08, 2025, 03:07 PM IST
ആമസോണിൽ ഐഫോൺ 15 വെറും 24950 രൂപയിൽ വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

Synopsis

69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15ന് ഇപ്പോൾ ആമസോണിൽ 16 ശതമാനം കിഴിവുണ്ട്, ഇതിനൊപ്പം ഒരു എക്‌സ്‌ചേഞ്ച് സൗകര്യവും ലഭിക്കും

മുംബൈ: നിങ്ങൾ ഐഫോൺ 15 വാങ്ങാൻ മോഹിച്ചിരുന്നെങ്കിലും വില കാരണം മടിച്ചുനിന്നിരുന്നോ? എങ്കിൽ, ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയമായിരിക്കും. ഐഫോൺ 16 സീരീസിന്‍റെ വരവിന് ശേഷം ആമസോൺ ഇന്ത്യ ഐഫോൺ 15ന് അവിശ്വസനീയമായ ഒരു ഡീൽ അവതരിപ്പിച്ചിരിക്കുന്നു. ഐഫോൺ 15ന്‍റെ 128 ജിബി കറുപ്പ് വേരിയന്‍റിനാണ് ഈ വലിയ വിലക്കുറവിന്‍റെ ഡീൽ ലഭിക്കുന്നത്. ഫോണിന്‍റെ വില കുറയ്ക്കുക മാത്രമല്ല, അവിശ്വസനീയമാം വിധം കുറഞ്ഞ വിലയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ഓഫറും ചേർത്തിട്ടുണ്ട്. ആമസോണിൽ വൻ വിലക്കിഴിവിൽ ഐഫോൺ 15 നിങ്ങൾക്ക് എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം.

69,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15ന് ഇപ്പോൾ ആമസോണിൽ 16 ശതമാനം കിഴിവ് ലഭിച്ചിരിക്കുന്നു. ഇതോടെ ഈ ഫോൺ ഇപ്പോൾ ആമസോണിൽ വെറും 58,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ വിലക്കുറവും ലാഭവും അവിടെയും അവസാനിക്കുന്നില്ല. ഈ ഫോണിന്‍റെ വില ഇനിയും കുറയ്ക്കാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ബോണസും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടി ചേർത്താൽ വെറും 25,000 രൂപയിൽ താഴെ വിലയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.
 
നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് വീണ്ടും വലിയ തുക ലാഭിക്കാം. എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി ആമസോൺ 51,100 രൂപ വരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ഐഫോൺ 14 ട്രേഡ് ചെയ്താൽ ഏകദേശം 34,200 രൂപ കിഴിവ് ലഭിക്കും. ഇത് നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ നൽകുന്ന ഫോണിന്‍റെ മോഡലും അവസ്ഥയും അനുസരിച്ച് ഐഫോൺ 15ന്‍റെ വില 24,799 രൂപയായി കുറയ്ക്കും.

ഐഫോൺ 15 സ്പെസിഫിക്കേഷനുകൾ

ഐഫോൺ 15ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎൽഇഡി ഡിസ്‌പ്ലേ, ഡൈനാമിക് ഐലൻഡ്, ഡോൾബി വിഷൻ, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. സെറാമിക് ഷീൽഡ് ഫ്രണ്ട് ഉപയോഗിച്ച് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ജലത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് ഐപി68 റേറ്റിംഗും ഈ ഫോണിന് ലഭിക്കുന്നു. എ16 ബയോണിക് ചിപ്പിലാണ് ഐഫോൺ 15 പ്രവർത്തിക്കുന്നത്. ഐഫോൺ 14 പ്രോ സീരീസിൽ കാണപ്പെടുന്ന അതേ ശക്തമായ പ്രോസസർ ആണിത്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, ഐഫോൺ 15 2x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48 മെഗാപിക്സൽ പ്രധാന ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 12 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐഫോൺ 15 വയർഡ്, മാഗ്സേഫ് വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു