കാശ് പോയെന്ന നിരാശ വരില്ല; 15000 രൂപയില്‍ താഴെ വിലയുള്ള നാല് മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍

Published : Feb 05, 2025, 01:41 PM ISTUpdated : Feb 07, 2025, 03:02 PM IST
കാശ് പോയെന്ന നിരാശ വരില്ല; 15000 രൂപയില്‍ താഴെ വിലയുള്ള നാല് മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍

Synopsis

ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലുള്ളതും ഫീച്ചറുകളില്‍ മികച്ച് നില്‍ക്കുന്നതുമായ അഞ്ച് ഫോണുകള്‍ പരിചയപ്പെടാം 

വലിയ അപ്ഡേറ്റുകള്‍ കൊണ്ട് ഓരോ ദിവസവും പുതുമോടി കൈവരിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണി. അതിനാല്‍തന്നെ ഏത് സ്മാര്‍ട്ട്ഫോണ്‍ വാങ്ങണം എന്ന സംശയം പലര്‍ക്കും കാണും. 2025 ഫെബ്രുവരി ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 15,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന നാല് മികച്ച 5ജി മൊബൈല്‍ ഫോണുകള്‍ പരിചയപ്പെടാം. 

1. സിഎംഎഫ് ഫോണ്‍ 1 (CMF Phone 1)

നത്തിംഗിന്‍റെ സിഎംഎഫ് ഫോണ്‍ 1 ആണ് 15,000 രൂപയില്‍ താഴെ വിലയില്‍ മികച്ച ഫീച്ചറുകളോടെ ഇന്ത്യയില്‍ ലഭ്യമാവുന്ന ഒരു ഹാന്‍ഡ്‌സെറ്റ്. സ്വാപ് ചെയ്യാവുന്ന ബാക്ക്‌ കവര്‍, മള്‍ട്ടിടാസ്‌കിംഗും അടിസ്ഥാന ഗെയിമിംഗും സാധ്യമാകുന്ന മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്, 6.67 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ, 50 എംപി പ്രധാന ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, നത്തിംഗ് ഒഎസ് 3.0 അടിസ്ഥാനത്തിലുള്ള ആന്‍ഡ്രോയ് 15 പ്ലാറ്റ്‌ഫോം എന്നിവ നത്തിംഗ് സിഎംഎഫ് ഫോണ്‍ 1ന്‍റെ പ്രത്യേകതകളാണ്.

2. പോക്കോ എം7 പ്രോ 5ജി (Poco M7 Pro 5G)

120Hz റിഫ്രഷ് റേറ്റിലുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ AMOLED ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7025 അള്‍ട്ര പ്രൊസസര്‍, മള്‍ട്ടിടാസ്കിംഗും സാധാരണ ഗെയിമിംഗും സാധ്യമാകുന്ന 8 ജിബി വരെ റാം, 50 എംപി പ്രധാന ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, 5110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, ഹൈപ്പര്‍ഒഎസ്, ആന്‍ഡ്രോയ്ഡ് 14 എന്നിവ പോക്കോ എം7 പ്രോ 5ജിയുടെ പ്രധാന സവിശേഷതകള്‍. 

3. റെഡ്മി 13 5ജി (Redmi 13 5G)

റെഡ്മി ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ്. റെഡ്മി 12 5ജിയില്‍ നിന്ന് ഏറെ അപ്‌ഡേറ്റുകളോടെയാണ് റെഡ്‌മി 13 5ജി എത്തിയത്. 120Hz എല്‍സിഡി ഡിസ്പ്ലെ സ്മൂത്തായ സ്കോളിംഗും ഗെയിമിംഗും നല്‍കുന്നു. 108 എംപി പ്രധാന ക്യാമറയാണ് വലിയ ആകര്‍ഷണം. 5,000 എംഎഎച്ച് ബാറ്ററി, 33 വാട്സ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് എന്നിവയുള്ള റെഡ്മി 13 ഉം മികച്ച പെര്‍ഫോര്‍മന്‍സ് നല്‍കുന്ന ഫോണാണ്. 

4. മോട്ടോ ജി64 5ജി (Motorola G64 5G)

മികച്ച അനുഭവം നല്‍കുന്ന ഫോണാണ് ലക്ഷ്യമെങ്കില്‍ മോട്ടോറോള ജി64 5ജി നല്ലൊരു ഓപ്ഷനാണ്. മീഡിയടെക് ഡൈമന്‍സിറ്റി 7025 ചിപ്പിലാണ് നിര്‍മാണം. ദിവസം മുഴുവന്‍ ചാര്‍ജ് നല്‍കാന്‍ കഴിവുള്ള 6000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി മറ്റൊരു പ്രധാന സവിശേഷത. OIS ഫീച്ചറോടെ 50 എംപി പ്രധാന ക്യാമറ, ആന്‍ഡ്രോയ്ഡ് 14, രണ്ട് വേരിയന്‍റുകള്‍ എന്നിവ ഫോട്ടോ ജി64ന്‍റെ പ്രത്യേകതകളാണ്. 

Read more: നിങ്ങളുടെ ഐഫോൺ ഒറിജിനലോ വ്യാജനോ? ഉടൻ കണ്ടെത്താം, ഇതാ ചില എളുപ്പവഴികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്
സാംസങ്ങും ആപ്പിളും പൊള്ളിയിട്ടും മോട്ടോറോള പിന്നോട്ടില്ല; അള്‍ട്രാ-തിന്‍ എഡ്‍ജ് 70 ഉടന്‍ ഇന്ത്യയിലെത്തും