ആമസോൺ സെയിൽ: എസികൾക്ക് വമ്പൻ വിലക്കുറവ്!

Published : Aug 10, 2026, 09:15 AM IST
Amazon AC Deals, Amazon Great Freedom Sale 2026, Amazon AC Sale, AC Offers, AC Deals India, Best AC Deals, Air Conditioner Offers, AC Under 30000, AC Under 50000, LG AC, Daikin AC, Voltas AC, Panasonic AC, Carrier AC, Midea AC, Hitachi AC, Lloyd AC, 1.5 Ton AC, 5 Star AC, Inverter AC, Best AC India, Amazon Sale 2026, ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ, Amazon AC ഓഫർ, AC ഓഫർ, എസി വിലക്കുറവ്, 30000 രൂപയിൽ താഴെ AC, 50000 രൂപയിൽ താഴെ AC, മികച്ച AC, LG AC, Daikin AC, Voltas AC, Panasonic AC, Carrier AC, Midea AC, Hitachi AC, Lloyd AC, 1.5 ടൺ AC, 5 സ്റ്റാർ AC, ഇൻവെർട്ടർ AC, Amazon Sale 2026, എസി ഡീൽ

Synopsis

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026-ൽ പ്രമുഖ ബ്രാൻഡുകളുടെ എസികൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സ്പ്ലിറ്റ് ഇൻവെർട്ടർ എസികൾക്ക് 20,490 രൂപ മുതൽ വില ആരംഭിക്കുമ്പോൾ, മിഡിയ 1.5 ടൺ എസി 27,240 രൂപയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, കൂപ്പൺ ഡിസ്‍കൌണ്ടുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.

മസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7ന് ആരംഭിച്ചതോടെ സ്‍മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. എസികൾക്കും ഇത്തവണ വലിയ വിലക്കുറവുണ്ട്. കാരിയർ, എൽജി, മിഡിയ, പാനസോണിക്, ഡൈകിൻ, ഹിറ്റാച്ചി, വോൾട്ടാസ്, ലോയിഡ്, ജനറൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ എസികൾ ഓഫർ വിലയിൽ ലഭ്യമാണ്. സ്പ്ലിറ്റ് ഇൻവെർട്ടർ എസികൾ 20,490 രൂപ മുതൽ ലഭ്യമാണെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, കൂപ്പൺ ഡിസ്‍കൌണ്ടുകൾ എന്നിവയും ലഭ്യമാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 10 ശതമാനം വരെ ഇളവ്

യോഗ്യമായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇടപാടുകൾ ഉപയോഗിച്ച് എസി വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. പരമാവധി 10,500 രൂപ വരെയാണ് ഈ ആനുകൂല്യം. പ്രൈം അംഗങ്ങൾക്ക് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ 10,000 രൂപ വരെ കൂപ്പൺ ഡിസ്‍കൌണ്ടും ലഭിക്കും. എക്സ്ചേഞ്ച് ഓഫറിലൂടെ 6,000 രൂപ വരെ ലാഭിക്കാനും അവസരമുണ്ട്.

മുറിയുടെ വലുപ്പത്തിന് അനുസരിച്ച് എസി തിരഞ്ഞെടുക്കാം

വ്യത്യസ്‍ത മുറികളുടെ വലുപ്പത്തിന് അനുയോജ്യമായ ശേഷിയുള്ള എസികളാണ് സെയിലിൽ ലഭിക്കുന്നത്. ചെറിയ മുറികൾക്ക് 1 ടൺ എസിയും ഏകദേശം 150 ചതുരശ്ര അടി വരെയുള്ള മുറികൾക്കും മാസ്റ്റർ ബെഡ്റൂമുകൾക്കും 1.5 ടൺ മോഡലുകളും പരിഗണിക്കാം. 180 ചതുരശ്ര അടിയോ അതിൽ കൂടുതലോ വലുപ്പമുള്ള മുറികൾക്ക് 2 ടൺ എസികളാണ് അനുയോജ്യം.

27,240 രൂപയ്ക്ക് മിഡിയ എസി

നിലവിലെ മികച്ച ഓഫറുകളിൽ ഒന്നാണ് മിഡിയയുടെ 1.5 ടൺ 3 സ്റ്റാർ എസി. 67,990 രൂപയാണ് ലിസ്റ്റ് വില. എന്നാൽ സെയിൽ വില 27,240 രൂപയാണ്.

30,000 രൂപയിൽ താഴെ ഡൈകിൻ എസി

1.5 ടൺ 3 സ്റ്റാർ ഡൈകിൻ എസിക്ക് 32,990 രൂപയാണ് നിലവിലെ ഓഫർ വില. 56,100 രൂപയാണ് ലിസ്റ്റ് വില. എൽജിയുടെ 1.5 ടൺ 3 സ്റ്റാർ എസി 33,240 രൂപയ്ക്കും ലഭ്യമാണ്.

വോൾട്ടാസ്, പാനസോണിക് മോഡലുകൾക്കും ഓഫർ

വോൾട്ടാസിന്റെ 1.5 ടൺ 5 സ്റ്റാർ എസി 39,990 രൂപയ്ക്ക് ലഭിക്കും. പാനസോണിക്കിന്റെ 1.5 ടൺ 5 സ്റ്റാർ മോഡലിന് 41,740 രൂപയാണ് വില. മറ്റൊരു കാരിയർ 1.5 ടൺ 5 സ്റ്റാർ എസി 42,140 രൂപയ്ക്ക് സ്വന്തമാക്കാം. ലോയിഡിന്റെ 1.5 ടൺ 5 സ്റ്റാർ എസിക്ക് 43,990 രൂപയും ഹിറ്റാച്ചിയുടെ 1.5 ടൺ 5 സ്റ്റാർ മോഡലിന് 45,500 രൂപയുമാണ് ഓഫർ വില.

2 ടൺ എസികൾക്കും മികച്ച ഡീലുകൾ

കാരിയറിന്റെ 2 ടൺ 5 സ്റ്റാർ എസിക്ക് 58,490 രൂപയാണ് സെയിൽ വില. 91,600 രൂപയാണ് ലിസ്റ്റ് വില. ജനറലിന്റെ 1.5 ടൺ 5 സ്റ്റാർ മോഡലിന് 58,640 രൂപയും പാനസോണിക്കിന്റെ 2 ടൺ 4 സ്റ്റാർ എസിക്ക് 61,990 രൂപയുമാണ് ഓഫർ വില.

വിലക്കുറവിന് പുറമെ എനർജി എഫിഷ്യൻസി, സ്‍മാർട്ട് നിയന്ത്രണം, എയർ പ്യൂരിഫിക്കേഷൻ, ഡീഹ്യൂമിഡിഫിക്കേഷൻ, നിശബ്ദമായ കൂളിങ് തുടങ്ങിയ സൗകര്യങ്ങളും വിവിധ മോഡലുകളിൽ ലഭ്യമാണ്. വാങ്ങുന്നതിന് മുമ്പ് മുറിയുടെ വലുപ്പം, എസിയുടെ ശേഷി, സ്റ്റാർ റേറ്റിങ്, വൈദ്യുതി ഉപഭോഗം, ലഭ്യമായ ബാങ്ക്-എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ പരിശോധിക്കുന്നത് കൂടുതൽ ലാഭകരമായ വാങ്ങലിന് സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

ഗെയിമിംഗ് ലാപ്ടോപ്പുകൾ സ്വപ്‍നവിലയിൽ; ആമസോൺ ഫ്രീഡം സെയിൽ
30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് സ്‍മാർട്ട് ഫോണുകൾ