പിക്സൽ 11 വരുന്നു: ഗൂഗിളിന്‍റെ സർപ്രൈസ് എന്താകും?

Published : Aug 09, 2026, 05:36 PM IST
Google Pixel 11, ഗൂഗിൾ പിക്സൽ 11, Google Pixel 11, പിക്സൽ 11 സീരീസ്, Pixel 11 Series, പിക്സൽ 11 പ്രോ, Pixel 11 Pro, പിക്സൽ 11 പ്രോ എക്സ്എൽ, Pixel 11 Pro XL, പിക്സൽ 11 പ്രോ ഫോൾഡ്, Pixel 11 Pro Fold, പിക്സൽ 11 വില, Pixel 11 Price, പിക്സൽ 11 ഫീച്ചറുകൾ, Pixel 11 Features, പിക്സൽ 11 ക്യാമറ, Pixel 11 Camera, ടെൻസർ ജി6, Tensor G6, പിക്സൽ ഫോൺ, Pixel Phone, ഗൂഗിൾ ഫോൺ, Google Phone, ആൻഡ്രോയിഡ് ഫോൺ, Android Phone, സ്മാർട്ട്ഫോൺ വാർത്ത, Smartphone News

Synopsis

ഗൂഗിളിന്റെ പുതിയ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് അവതരിപ്പിക്കും. പിക്സൽ 11, പ്രോ, പ്രോ എക്സ്എൽ, പ്രോ ഫോൾഡ് എന്നീ നാല് മോഡലുകൾ പ്രതീക്ഷിക്കുന്നു. പുതിയ ടെൻസർ ജി6 ചിപ്പ്, മികച്ച ക്യാമറകൾ, മുൻ മോഡലുകളേക്കാൾ വർധിച്ച വില എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഗൂഗിളിന്റെ അടുത്ത തലമുറ പിക്സൽ 11 സീരീസ് അവതരിപ്പിക്കാൻ ഇനി 3 ദിവസം മാത്രം. ഓഗസ്റ്റ് 12ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് പുതിയ പിക്സൽ ഫോണുകളുടെ അവതരണം പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സമയം ഓഗസ്റ്റ് 13ന് പുലർച്ചെ 3:30നായിരിക്കും പരിപാടി. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നിങ്ങനെ 4 ഫോണുകളാണ് ഗൂഗിൾ അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, മെമ്മറി ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും വില വർധന പുതിയ ഫോണുകളുടെ വിലയിലും പ്രതിഫലിച്ചേക്കും. മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് ഓരോ ഫോണിനും 100 ഡോളർ വരെ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപകരണങ്ങളുടെ വിലയിൽ ആഗോളതലത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗൂഗിൾ ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗം വൈസ് പ്രസിഡന്റ് ഷക്കീൽ ബർക്കട്ടും നേരത്തെ പ്രതികരിച്ചിരുന്നു.

പിക്സൽ 11ന് വില എത്ര?

പിക്സൽ 11ന് 899 ഡോളർ, അതായത് ഏകദേശം 85,600 രൂപ മുതൽ വില പ്രതീക്ഷിക്കുന്നു. പിക്സൽ 11 പ്രോയ്ക്ക് 1,099 ഡോളറും പിക്സൽ 11 പ്രോ എക്സ്എല്ലിന് 1,299 ഡോളറുമാകാം വില. ഗൂഗിളിന്റെ ഫോൾഡബിൾ ഫോണായ പിക്സൽ 11 പ്രോ ഫോൾഡിന് 1,899 ഡോളർ, ഏകദേശം 1,80,804 രൂപ വില പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ വില ഇതിൽനിന്ന് വ്യത്യസ്തമായേക്കാം.

ഡിസ്പ്ലേയിലും വൻ മാറ്റം

പിക്സൽ 11ൽ 6.3 ഇഞ്ച് ആക്റ്റുവ ഒഎൽഇഡി ഡിസ്പ്ലേ ലഭിച്ചേക്കും. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120 ഹെർട്സ് പുതുക്കൽ നിരക്ക്, 3,000 നിറ്റ്സ് പരമാവധി തെളിച്ചം എന്നിവയാണ് പ്രതീക്ഷിക്കുന്നത്. പിക്സൽ 11 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ ആക്റ്റുവ എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയും 3,600 നിറ്റ്സ് വരെ തെളിച്ചവും ലഭിച്ചേക്കും. പ്രോ എക്സ്എല്ലിൽ 6.8 ഇഞ്ച് സ്ക്രീനും പ്രോ ഫോൾഡിൽ 8 ഇഞ്ച് അകത്തെ ഡിസ്പ്ലേയും 6.4 ഇഞ്ച് പുറം ഡിസ്പ്ലേയും പ്രതീക്ഷിക്കുന്നു.

ടെൻസർ ജി6 ചിപ്പ് എത്തും

പിക്സൽ 11 സീരീസിലെ പ്രധാന അപ്ഗ്രേഡുകളിലൊന്ന് പുതിയ ടെൻസർ ജി6 പ്രോസസറായിരിക്കും. ടൈറ്റൻ എം3 സുരക്ഷാ ചിപ്പിനൊപ്പമായിരിക്കും പുതിയ പ്രോസസർ എത്തുകയെന്നാണ് സൂചന. ഉയർന്ന മോഡലുകളിൽ 16 ജിബി വരെ റാം ലഭിച്ചേക്കും. എന്നാൽ ഘടകങ്ങളുടെ വില വർധന കണക്കിലെടുത്ത് ചില മോഡലുകളിൽ റാം ശേഷി കുറയ്ക്കാനും ഗൂഗിൾ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാമറയിലും അപ്ഗ്രേഡ്

പിക്സൽ 11ൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ ലഭിച്ചേക്കും. 30 മടങ്ങ് സൂപ്പർ റെസ് സൂം പിന്തുണയും പ്രതീക്ഷിക്കുന്നു. പിക്സൽ 11 പ്രോ, പ്രോ എക്സ്എൽ മോഡലുകളിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 48 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനം ലഭിച്ചേക്കും. അഞ്ച് മടങ്ങ് ഒപ്റ്റിക്കൽ സൂമിനൊപ്പം 120 മടങ്ങ് പ്രോ സൂമും ലഭിക്കുമെന്നാണ് സൂചന.

ബാറ്ററി ശേഷിയിലും മാറ്റം

പിക്സൽ 11ൽ 4,985 എംഎഎച്ച് ബാറ്ററിയും പിക്സൽ 11 പ്രോയിൽ 4,850 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നു. പ്രോ എക്സ്എല്ലിൽ 5,115 എംഎഎച്ച് ബാറ്ററിയും 45 വാട്ട് വയർഡ് ചാർജിങ്ങും ലഭിച്ചേക്കും. പിക്സൽ 11 പ്രോ ഫോൾഡിൽ 4,806 എംഎഎച്ച് ബാറ്ററിയും 30 വാട്ട് വയർഡ് ചാർജിങ്ങും പ്രതീക്ഷിക്കുന്നു. പ്രോ മോഡലുകളിലും ഫോൾഡബിൾ ഫോണിലും ക്യു2 വയർലെസ് ചാർജിങ് പിന്തുണയും ലഭിച്ചേക്കും. പുതിയ ടെൻസർ ജി6 ചിപ്പിന്റെ മെച്ചപ്പെട്ട ഊർജക്ഷമതയിലൂടെ ബാറ്ററി ബാക്കപ്പ് വർധിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഔദ്യോഗിക അവതരണത്തോടെ മാത്രമേ ഫോണുകളുടെ യഥാർഥ സവിശേഷതകളും വിലയും വ്യക്തമാകൂ.

PREV
Read more Articles on
click me!

Recommended Stories

വാഷിങ് മെഷീൻ വാങ്ങാൻ ഇതിലും നല്ല അവസരം വേണോ? ആമസോണിൽ വമ്പൻ ഓഫറുകൾ
ഐഫോൺ 17 വില വർധന: ആപ്പിളിന്റെ പുതിയ നീക്കം?