
രാജ്യത്തെ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അതിശക്തമായ മത്സരം കണ്ട മറ്റൊരു വര്‍ഷമാണ് 2024. ബജറ്റ്-ഫ്രണ്ട്‌ലി മുതല്‍ ഫ്ലാഗ്‌ഷിപ്പുകള്‍ വരെയുള്ള ഫോണ്‍ മോഡലുകളില്‍ മുന്‍നിര കമ്പനികളെല്ലാം പതിനെട്ടടവും പയറ്റി പുത്തന്‍ മോഡലുകള്‍ ഇറക്കി. ആപ്പിളും സാംസങും വീണ്ടുമൊരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ വര്‍ഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഗ്യാലക്സി എസ്24 അള്‍ട്ര
2024ല്‍ സാംസങിന്‍റെ ഏറ്റവും വലിയ ലോഞ്ചായിരുന്നു ഗ്യാലക്സി എസ്24 സിരീസ്. കാലിഫോര്‍ണിയയില്‍ ജനുവരി 31നായിരുന്നു ആഗോള ലോഞ്ച്. 200 എംപി ക്യാമറ അടക്കം പ്രത്യക്ഷപ്പെട്ട ഗ്യാലക്സി എസ്24 അള്‍ട്ര മോഡലായിരുന്നു ഈ സിരീസിലെ ശ്രദ്ധാകേന്ദ്രം. വില ആരംഭിച്ചിരുന്നത് 1,29,999 രൂപയില്‍.
2. ഐഫോണ്‍ 16 പ്രോ മാക്സ്
2024 സെപ്റ്റംബര്‍ 9നായിരുന്നു ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയത്. പുതിയ ഫീച്ചറുകള്‍ കുറഞ്ഞുപോയി എന്ന് പ്രോ മോഡലുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും ഇന്ത്യയില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് ആവശ്യക്കാരേറെയുണ്ടായി എന്നതാണ് യാഥാര്‍ഥ്യം. ഫോണിന്‍റെ ആരംഭ വില 1,44,900 രൂപ.
3. വണ്‍പ്ലസ് 12
ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസിന്‍റെ 2024ലെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായിരുന്നു വണ്‍പ്ലസ് 12. ജനുവരി 23നായിരുന്നു ഇന്ത്യയിലെ ലോഞ്ച്. അടിസ്ഥാന മോഡലിന് 64,999 രൂപയില്‍ ആരംഭിച്ച വില്‍പന ശ്രദ്ധിക്കപ്പെട്ടു. 2024ല്‍ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ഈ ഫോണിന് ലഭിച്ചു.
4. റെഡ്‌മി നോട്ട് 13
2024 ജനുവരി 4നായിരുന്നു ചൈനീസ് ബ്രാന്‍ഡായ ഷവോമി മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന റെഡ്മി നോട്ട് 13 പുറത്തിറക്കിയത്. 108 എംപി റീയര്‍ ക്യാമറ അടക്കം ഉള്‍പ്പെട്ട ഈ ഫോണിന്‍റെ ബേസ് മോഡലിന്‍റെ വില 18,999 രൂപയായിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ബ്രാന്‍ഡുകളിലൊന്ന് എന്ന പെരുമ നോട്ട് 13ലൂടെ റെഡ്മി നിലനിര്‍ത്തി.
5. മോട്ടോ ജി85
ഇന്ത്യയില്‍ ജൂലൈ 10നാണ് മോട്ടോറോളയുടെ ജി85 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയത്. 17,999 രൂപയായിരുന്നു ആരംഭ വില. ഈ വിലയ്ക്ക് കര്‍വ്‌ഡ് ഡിസ്പ്ലെ നല്‍കുന്ന ചുരുക്കം ഫോണുകളിലൊന്ന് എന്നത് മോട്ടോ ജി85നെ ശ്രദ്ധേയമാക്കി. മികച്ച ക്യാമറ, ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ടായിരുന്നു. ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കാന്‍ ഈ ഫോണിനുമായി.
Read more: 'പോ അങ്ങോട്ട്'... ഒരു ഫോണിലെ ഫോട്ടോ ആംഗ്യം വഴി മറ്റൊരു ഫോണിലേക്ക് എടുത്തിടാം! ഫീച്ചറുമായി വാവെയ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം