ഇത് വേറെ ലെവല്‍, 7000 എംഎഎച്ച് ബാറ്ററി, 144 ഹെര്‍ട്‌സ് ഡിസ്പ്ലേ; റിയൽമി സി83 5ജി ഇന്ത്യയിൽ

Published : Mar 07, 2026, 09:35 AM IST
Realme C83 5G

Synopsis

ചൈനീസ് നിർമ്മാതാക്കളായ റിയൽമി, സി-സീരീസിലെ പുതിയ ഫോണായ റിയൽമി സി83 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 7000 എംഎഎച്ച് ടൈറ്റാൻ ബാറ്ററിയും 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 13,499 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ബജറ്റ് 5ജി ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയും റിയൽമിയുടെ ഔദ്യോഗിക സ്റ്റോർ വഴിയും ലഭ്യമാകും.

ദില്ലി: ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ സി-സീരീസിലെ ഏറ്റവും പുതിയ സ്‍മാർട്ട്ഫോൺ ആയ റിയൽമി സി83 5ജി ഔദ്യോഗികമായി അവതരിപ്പിച്ചു. മികച്ച ബാറ്ററി ശേഷിയും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും ഉൾക്കൊള്ളുന്ന റിയൽമി സി83 5ജി ഫോണിന് ബജറ്റ് സ്‍മാർട്ട്ഫോൺ വിപണിയിൽ മികച്ച സ്വീകരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

റിയൽമി സി83 5ജി ഫീച്ചറുകള്‍

പുതിയ സ്‍മാർട്ട്ഫോൺ മൂന്ന് റാം സ്റ്റോറേജ് വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 13,499 ആണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പ് 14,499 രൂപ വിലയിൽ ആണ് ലഭിക്കുക. അതേസമയം 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന് 17,499 രൂപയാണ് വില. ഉപഭോക്താക്കൾക്ക് പരമാവധി ആറുമാസം വരെ പലിശയില്ലാത്ത ഇഎംഐ സൗകര്യവും കമ്പനി നൽകുന്നുണ്ട്.

പുതിയ റിയൽമി സി83 5ജി മാർച്ച് 7 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്‍കാർട്ട് വഴിയും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ ലഭ്യമാകും. ബ്ലൂമിംങ്ങ് പർപ്പിൾ, സ്‍പ്രൌട്ടിംഗ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. ഈ ഫോണിൽ 6.8 ഇഞ്ച് വലുപ്പമുള്ള എച്ച്‍ഡി+ എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫോൺ പ്രവർത്തിക്കുന്നത് മീഡിയാടെക്ക് ഡൈമൻസിറ്റി 6300 ഒക്ടാകോർ ചിപ്‌സെറ്റിലാണ്. 6nm പ്രോസസിൽ നിർമ്മിച്ച ഈ പ്രോസസറിനൊപ്പം ARM Mali‑G57 MC2 GPU ഗ്രാഫിക്സ് യൂണിറ്റും ലഭ്യമാണ്. പരമാവധി 6 ജിബി LPDDR4x RAMയും 128 ജിബി eMMC 5.1 സ്റ്റോറേജും ഫോണിൽ ലഭിക്കും.

ഫോട്ടോഗ്രഫിക്കായി, റിയൽമി സി83 5ജി ഫോണിന്‍റെ പിൻവശത്ത് 13 മെഗാപിക്സൽ പ്രധാന ക്യാമറയാണ് നൽകിയിരിക്കുന്നത്. f/2.2 അപർച്ചറോടുകൂടിയ ഈ ക്യാമറയ്ക്ക് ഓട്ടോഫോക്കസ് പിന്തുണയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് അഞ്ച് മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു ക്യാമറകളും 1080p റെസല്യൂഷനിൽ 30fps വരെ വീഡിയോ റെക്കോർഡിംഗ് ചെയ്യാൻ കഴിയും.

7000 എംഎഎച്ച് ബാറ്ററി

7,000 എംഎഎച്ച് ശേഷിയുള്ള വലിയ ടൈറ്റാൻ ബാറ്ററി ആണ് റിയൽമി സി83 5ജിയില്‍ നൽകിയിരിക്കുന്നത്. 15 വാട്‌സ് വയർഡ് ചാർജിംഗ് സപ്പോർട്ടും ഇതോടൊപ്പം ലഭ്യമാണ്. 5ജി, 4ജി എഷടിഇ, യുഎസ്‍ബി ടൈപ്പ് - സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ ഉൾപ്പെടെയുള്ള നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഫോണിൽ ലഭ്യമാണ്. വലിയ ബാറ്ററി, ഉയർന്ന ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, 5ജി സപ്പോർട്ട് എന്നിവ ചേർന്നതോടെ ബജറ്റ് സ്‍മാർട്ട്ഫോൺ വിപണിയിൽ റിയൽമി സി83 5ജി ശക്തമായ മോഡലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ക്യാമറയും ബാറ്ററിയും കെങ്കേമം; മിഡ്-റേഞ്ചില്‍ മനം കവരാന്‍ മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഇന്ത്യയിലെത്തി
7200 എംഎഎച്ച് ബാറ്ററി കരുത്തില്‍ വരുന്നു ഐക്യു ഇസഡ്11എക്‌സ് 5ജി; ഇന്ത്യയില്‍ വിലയെത്രയാകും?