
ദില്ലി: ഫ്രഞ്ച് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ തോംസൺ, ഒക്‌ടോബര്‍ 11ന് ഫ്ലിപ്‍കാർട്ടിൽ ആരംഭിച്ച ബിഗ് ബാങ് ദീപാവലി വിൽപ്പനയിൽ നല്‍കുന്നത് വമ്പന്‍ കിഴിവുകള്‍. 4,590 രൂപ മുതൽ ആരംഭിക്കുന്ന വാഷിംഗ് മെഷീനുകളും 5,999 രൂപ മുതൽ തുടങ്ങുന്ന ടിവികളും പ്രത്യേക ദീപാവലി വില്‍പനയില്‍ അവതരിപ്പിച്ചിരിക്കുകയാണ് തോംസണ്‍. മത്സരാധിഷ്‌ഠിത വിലയിൽ പ്രീമിയം സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ അടുത്ത തലമുറ ടിവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഇത് ഈ സീസണിലെ സ്‌മാർട്ട് ടിവി വിഭാഗത്തില്‍ ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നാണെന്നും തോംസണ്‍ കമ്പനി അധികൃതര്‍ പറയുന്നു. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയും മിനി എൽഇഡി ബാക്ക്‌ലൈറ്റിംഗും സംയോജിപ്പിച്ച് അൾട്രാ-ബ്രൈറ്റ് വിഷ്വലുകൾ, ആഴത്തിലുള്ള കറുപ്പ്, അസാധാരണമായ കളർ കൃത്യത എന്നിവ ഈ സ്‌മാര്‍ട്ട് ടിവികള്‍ നല്‍കുന്നുവെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തോംസണിന്‍റെ ഏറ്റവും പുതിയ മിനി എൽഇഡി ടിവികൾ ഒരു വിഷ്വൽ പവർഹൗസാണ്. സ്‌മാർട്ട് ഐ ഷീൽഡ്, 540 ലോക്കൽ ഡിമ്മിംഗ് സോണുകൾ, ഡൈനാമിക് ബാക്ക്‌ലൈറ്റ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന ഈ മിനി എൽഇഡി ടിവികൾ ഓരോ ഫ്രെയിമിനെയും മിന്നുന്ന ഹൈലൈറ്റുകളും അൾട്രാ-ഡീപ്പ് ബ്ലാക്ക്‌സും ഉപയോഗിച്ച് ജീവസുറ്റതാക്കുന്നു. സ്‌ഫോടനാത്മകമായ ആക്ഷൻ രംഗങ്ങൾ മുതൽ മൂഡി ത്രില്ലറുകൾ വരെ കാഴ്‌ചക്കാർക്ക് അതിശയിപ്പിക്കുന്ന കോൺട്രാസ്റ്റിൽ ഉജ്ജ്വലമായും റിയലിസ്റ്റിക്കായും നൽകുമെന്നും തോംസൺ പറയുന്നു. മിനി ക്യുഡി 4 കെ ഡിസ്‌പ്ലേകൾ, ബൂമിംഗ് 108W സ്പീക്കർ സിസ്റ്റം, ഗൂഗിൾ ടിവി എന്നിവയാൽ സമ്പന്നമായ ഇത് വെറുമൊരു ടിവി മാത്രമല്ല, ഒരു പൂർണ്ണമായ ഹോം തിയേറ്ററും ഗെയിമിംഗ് കൺസോളും സ്‌മാർട്ട് എന്‍റര്‍ടൈന്‍മെന്‍റ് ഹബ്ബ് എന്നിവ ചേർന്നതാണെന്നും കമ്പനി വ്യക്തമാക്കി.
തോംസണിന്‍റെ ആൻഡ്രോയ്‌ഡ് ടിവി സീരീസ് അൾട്രാ-ഹൈ ഡെഫനിഷൻ റെസല്യൂഷനും എച്ച്‌ഡിആര്‍10 ഉം ഉൾക്കൊള്ളുന്നു. 40 വാട്‌സിന്‍റെ സൗണ്ട് ഔട്ട്‌പുട്ടും ഡോൾബി എംഎസ് 12, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട് എന്നിവയും മികച്ച ഗെയിമിംഗ് അനുഭവവും നൽകുന്നു. ഗൂഗിൾ ടിവി പിന്തുണയ്ക്കുന്ന ഈ സ്‌മാർട്ട് ടിവികളിൽ ഇൻ-ബിൽറ്റ് ക്രോംകാസ്റ്റ് ഉണ്ട്, കൂടാതെ എയർപ്ലേയും പിന്തുണയ്ക്കുന്നു. വോയ്‌സ് സെർച്ച്, നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, ഗൂഗിൾ പ്ലേ എന്നിവയ്‌ക്കായി ഗൂഗിൾ അസിസ്റ്റന്‍റിനുള്ള ഷോർട്ട്കട്ടുകൾ ടിവി റിമോട്ടുകളിലുണ്ട്.
4കെ ഡിസ്‌പ്ലേയുള്ള തോംസൺ ഗൂഗിൾ ടിവികൾ ബെസൽ ലെസ് ആണ്. എച്ച്‌ഡിആര്‍ 10+, ഡോൾബി അറ്റ്‌മോസ്, ഡോൾബി ഡിജിറ്റൽ പ്ലസ്, ട്രൂസറൗണ്ട്, 40 വാട്‌സ് ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്‌സ് സ്‌പീക്കറുകൾ, 2 ജിബി റാം, 16 ജിബി റോം, ഗൂഗിൾ ടിവി തുടങ്ങിയ നിരവധി മികച്ച സവിശേഷതകളോടെയാണ് വരുന്നത്. തോംസണിന്‍റെ ക്യുഎൽഇഡി ടിവികൾ പൂർണ്ണമായും ഫ്രെയിംലെസ് ആണ്, എച്ച്‌ഡിആര്‍ 10+, ഡോൾബി അറ്റ്‌മോസ്, ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് ട്രൂസറൗണ്ട്, ബെസൽ-ലെസ് ഡിസൈൻ, 40 വാട്‌സ് ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്‌സ് സ്‌പീക്കർ, 2 ജിബി റാം, 16 ജിബി റോം, ഡ്യുവൽ ബാൻഡ് (2.4 + 5)GHz വൈ-ഫൈ, ഗൂഗിൾ ടിവി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ഉപയോഗ സാഹചര്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌ത് പരീക്ഷിച്ചവയാണ് തോംസൺ വാഷിംഗ് മെഷീനുകൾ. കൂടാതെ അഞ്ച് സ്റ്റാർ ബീ റേറ്റിംഗും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്. സിക്‌സ് ആക്ഷൻ പൾസേറ്റർ വാഷ് പോലുള്ള ചില സവിശേഷതകൾ ഈ വാഷിംഗ് മെഷീനുകളിൽ അടങ്ങിയിരിക്കുന്നു. ഇത് മൊത്തത്തിലുള്ള മികച്ച പ്രവർത്തനത്തിന് സഹായിക്കും. വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കുന്നതിനുള്ള ഒരു എയർ ഡ്രൈ ഫംഗ്ഷൻ ഈ വാഷിംഗ്മെഷീനുകളിൽ ലഭിക്കുന്നു. ഇതിന് ചൈൽഡ് ലോക്ക് സവിശേഷതയും ഉണ്ട്, കൂടാതെ ആന്റി-വൈബ്രേഷൻ രൂപകൽപ്പന ആണുള്ളത്. കൂടാതെ കുറഞ്ഞ ശബ്‌ദവും പുറപ്പെടുവിക്കുന്നു. 840 ആര്‍പിഎം, അക്വാ റിസ്റ്റോർ, എനർജി എഫിഷ്യന്‍റ്, ഡിജിറ്റൽ കൺട്രോൾഡ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ഇംബാലൻസ് കറക്ഷൻ, ഓട്ടോമാറ്റിക് പവർ സപ്ലൈ കട്ട് ഓഫ്, ടബ് ക്ലീൻ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന പുതിയ മെഷീനുകൾ തുരുമ്പില്ലാത്ത പ്ലാസ്റ്റിക് ബോഡി, ശക്തമായ മോട്ടോറുകൾ, സംരക്ഷിത ടഫൻഡ് ഗ്ലാസ്, ബസർ തുടങ്ങി നിരവധി സവിശേഷതകളുമായി വരുന്നു. സ്റ്റൈലിഷ് ഫ്ലോറൽ ടഫൻഡ് ഗ്ലാസ് ലിഡ്, ഡ്യുവൽ വാട്ടർഫാൾ സിസ്റ്റം, 3ഡി റോളറുകൾ, മാജിക് ഫിൽറ്റർ, ടർബോ ഡ്രൈ സ്‌പിൻ, സോക്ക് ഓപ്ഷൻ തുടങ്ങിയ നൂതന വാഷ് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ സീരീസ് ഊർജ്ജ കാര്യക്ഷമതയോടെ ശക്തമായ പ്രകടനം നൽകുന്നു.
ഉത്സവ സീസണിൽ മൂല്യാധിഷ്‌ഠിതവും സവിശേഷതകളാൽ സമ്പന്നവുമായ ഇലക്‌ട്രോണിക്‌സിനായുള്ള ഉപഭോക്തൃ ആവശ്യകത വർധിക്കുകയാണെന്നും രാജ്യത്ത് അതിവേഗം വളരുന്ന ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് ബ്രാൻഡുകളിലൊന്നാണ് തോംസൺ എന്നും കമ്പനി പറയുന്നു. പ്രാദേശികവൽക്കരണം, ശക്തമായ മെയ്ക്ക് ഇൻ ഇന്ത്യ നിർമ്മാണം എന്നിവയിലൂടെ കമ്പനി കൂടുതൽ വളരുകയാണെന്നും തോംസൺ വ്യക്തമാക്കി.