
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയിസ് വിൽപ്പനയ്ക്ക് മുന്നോടിയായി പ്രമുഖ സ്‍മാർട്ട്‌ഫോണുകൾക്കുള്ള ഓഫറുകൾ പുറത്തുവന്നു. ഐഫോൺ 17, ഐഫോൺ 15 മോഡലുകൾക്ക് വൻ വിലക്കുറവാണ് ഫ്ലിപ്‍കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും കൂടി പ്രയോജനപ്പെടുത്തിയാൽ ഫോണുകൾ കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ ഐഫോൺ 17ന്റെ വില 17000 രൂപ വർധിപ്പിച്ചിരുന്നു. 256 ജിബി സ്റ്റോറേജുള്ള മോഡൽ 82900 രൂപയ്ക്കാണ് ആദ്യം പുറത്തിറക്കിയത്. നിലവിൽ ആപ്പിളിന്റെ ഔദ്യോഗിക വില 99900 രൂപയാണ്. എന്നാൽ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ ഐഫോൺ 17ന് 84999 രൂപയാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഔദ്യോഗിക വിലയിൽ നിന്ന് 15000 രൂപയുടെ നേരിട്ടുള്ള വിലക്കുറവ് ലഭിക്കും. ക്രെഡിറ്റ് കാർഡോ പഴയ ഫോൺ എക്സ്ചേഞ്ചോ ആവശ്യമില്ലാതെയാണ് ഈ വിലക്കുറവ് ലഭിക്കുക.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാട് നടത്തുന്നവർക്ക് 2000 രൂപ അധിക വിലക്കുറവും ലഭിക്കും. ഇതിന് പുറമെ പഴയ ഫോൺ കൈമാറുന്നവർക്ക് 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 17ന്റെ ഫലപ്രദമായ വില 79999 രൂപയായി കുറയുമെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കുന്നു. ആപ്പിൾ വില വർധിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന 82900 രൂപയുടെ ലോഞ്ച് വിലയേക്കാൾ താഴെയാണ് ഈ വില.
പഴയ തലമുറ മോഡലായ ഐഫോൺ 15നും ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിലക്കുറവുണ്ട്. നിലവിൽ 74900 രൂപ ഔദ്യോഗിക വിലയുള്ള ഐഫോൺ 15, വിൽപ്പനയ്ക്കിടെ 67999 രൂപയ്ക്ക് ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ടിന്റെ പ്രഖ്യാപനം. ഇതിലൂടെ നേരിട്ട് 6901 രൂപയുടെ വിലക്കുറവ് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക്, ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5% വരെ ക്യാഷ്ബാക്കും ലഭിക്കും. പരമാവധി 3400 രൂപ വരെയാണ് ക്യാഷ്ബാക്ക്. ഇതിന് പുറമെ 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമുണ്ട്. എല്ലാ ആനുകൂല്യങ്ങളും ചേർത്താൽ ഐഫോൺ 15ന്റെ ഫലപ്രദമായ വില 61599 രൂപയായി കുറയുമെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കുന്നു.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയിസ് വിൽപ്പന ഒക്ടോബർ 9ന് ആരംഭിക്കും. ഫ്ലിപ്‍കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്കും അർഹരായ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഒക്ടോബർ 8 മുതൽ നേരത്തേ പ്രവേശനം ലഭിക്കും. ഗാലക്സി എസ്25 ഉൾപ്പെടെയുള്ള മറ്റ് ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്കും വിൽപ്പനയിൽ വിലക്കുറവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാന വിൽപ്പന സമയത്ത് ഓഫർ വിലയിലും ലഭ്യതയിലും മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, വാങ്ങുന്നതിന് മുമ്പ് ഫ്ലിപ്കാർട്ടിലെ അന്തിമ വിലയും ബാങ്ക് ഓഫറുകളുടെ നിബന്ധനകളും പരിശോധിക്കുന്നത് പ്രധാനമാണ്.