Flipkart Big Saving Days Sale 2022: ലാപ്ടോപ്പുകള്‍ വന്‍ വിലക്കുറവില്‍ ; മാക്ക്ബുക്കിനടക്കം വിലക്കുറവ്

Web Desk   | Asianet News
Published : Jan 17, 2022, 09:02 AM IST
Flipkart Big Saving Days Sale 2022: ലാപ്ടോപ്പുകള്‍ വന്‍ വിലക്കുറവില്‍ ; മാക്ക്ബുക്കിനടക്കം വിലക്കുറവ്

Synopsis

ബിഗ് സേവിംഗ് ഡേയ്സ് സെയില്‍ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യും. 

2022 ലെ ആദ്യത്തെ പ്രധാന വില്‍പ്പനയായ ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയാണ് ഫ്‌ലിപ്പ്കാര്‍ട്ട് നടത്തുന്നത്. ജനുവരി 17, 2022 മുതല്‍ ജനുവരി 22, 2022 വരെ വില്‍പ്പന ലൈവ് ആയിരിക്കും. എന്നിരുന്നാലും, ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഇതിനകം തന്നെ വിവിധ ഡീലുകളും ഓഫറുകളും ആക്സസ് ചെയ്യാന്‍ കഴിയും, കാരണം അവര്‍ക്ക് ജനുവരി 16 അര്‍ദ്ധരാത്രി മുതല്‍ വില്‍പ്പന ലൈവ് ആയിരിക്കും.

ബിഗ് സേവിംഗ് ഡേയ്സ് സെയില്‍ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യും. നിങ്ങളുടെ പഴയ ലാപ്ടോപ്പ് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബിഗ് സേവിംഗ് ഡേയ്സ് സെയിലില്‍ കണ്ടെത്താനാകുന്ന മികച്ച ലാപ്ടോപ്പ് ഓഫറുകളുടെ ഈ ലിസ്റ്റ് പരിശോധിക്കാം.

ആപ്പിള്‍ മാക്ക്ബുക്ക് എയര്‍ എം1

നിലവില്‍ 85,990. രൂപയ്ക്ക് ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയുടെ ഭാഗമായി ഇത് കിഴിവില്‍ ലഭിക്കും. ഈ ലാപ്ടോപ്പ് 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ M1 പ്രോസസറാണ് ഇത് നല്‍കുന്നത്, 13.3 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത.

ഡെല്‍ വോസ്‌ട്രോ

ഡെല്‍ വോസ്‌ട്രോ നിലവില്‍ 39,472. രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടിന്റെ വില്‍പ്പനയുടെ ഭാഗമായി ഡിസ്‌കൗണ്ടില്‍ ലഭിക്കും. 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡ്രൈവുമായി ജോടിയാക്കിയ 11-ാം തലമുറ ഇന്റല്‍ ഐ3 പ്രോസസറാണ് ഇത് നല്‍കുന്നത്. ഇതിന് 14 ഇഞ്ച് ഡിസ്പ്ലേയുണ്ട് കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

എച്ച്പി പവലിയന്‍ ഗെയിമിംഗ്

എച്ച് പി പവലിയന്‍ ഗെയിമിംഗ് Ryzen 7 നിലവില്‍ 75,550 രൂപയ്ക്ക്, ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പനയ്ക്ക് കീഴില്‍ ലഭിക്കും. 16GB DDR4 റാമും 1TB ഹാര്‍ഡ് ഡ്രൈവുമായി ജോടിയാക്കിയ AMD Ryzen 7 ഒക്ടാ-കോര്‍ പ്രോസസറാണ് ഇത് നല്‍കുന്നത്. ഇതിന് 15.6 ഇഞ്ച് ഡിസ്പ്ലേയുണ്ട് കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

റെഡ്മിബുക്ക് 15

ഇതൊരു വിലകുറഞ്ഞ ബജറ്റ് ലാപ്ടോപ്പാണ്. 39,990 രൂപയ്ക്ക് ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്സ് സെയിലില്‍ ഇത് കിഴിവില്‍ ലഭ്യമാകും. 8GB DDR4 റാമും 256GB SSD സ്റ്റോറേജും ജോടിയാക്കിയ 11th Get Intel i3 പ്രോസസറാണ് ഈ ലാപ്ടോപ്പ് നല്‍കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേയില്‍ വരുന്ന ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.

എംഎസ്‌ഐ ജിഎഫ്63

നിലവില്‍ 55,990 രൂപയ്ക്ക് ഇത് ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്സ് സെയിലില്‍ ലഭ്യമാകും. 8ജിബി/ ഡിഡിആര്‍4റാം, 256GB SSD, 1TB oh HDD സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ 10th Get Intel i5 Hexa കോര്‍ പ്രോസസറാണ് ലാപ്ടോപ്പ് നല്‍കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേയില്‍ വരുന്ന ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?