Flipkart Republic Day Sale : സ്മാര്‍ട്ട് ടിവികള്‍ വന്‍ വിലക്കുറവില്‍ ; ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പന വിവരങ്ങള്‍

Web Desk   | Asianet News
Published : Jan 16, 2022, 01:30 PM IST
Flipkart Republic Day Sale : സ്മാര്‍ട്ട് ടിവികള്‍ വന്‍ വിലക്കുറവില്‍ ; ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പന വിവരങ്ങള്‍

Synopsis

തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 16 മുതൽ 22 വരെയാണ് ‘റിപ്പബ്ലിക് ഡേ സെയിൽ’ നടക്കുന്നത്. 

സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും ഇളവുകളുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ വില്‍പ്പന വരുന്നു. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇളവുകൾ, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ ഇളവുകൾ എന്നിവയും ലഭിക്കും. മുൻനിര ബ്രാൻഡുകൾക്കൊപ്പം ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസണും രംഗത്തുണ്ട്. 

തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 16 മുതൽ 22 വരെയാണ് ‘റിപ്പബ്ലിക് ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 18,499 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും.

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 7,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 18,499 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 104,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 

65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 7,499 രൂപയ്ക്കും വിൽക്കുന്നു. 24, 32, 40, 42, 43, 50, 55, 65, 75 ഇഞ്ച് മോഡൽ ടിവികളാണ് തോംസൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്.  വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി.

PREV
Read more Articles on
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍