എച്ച്എംഡി വൈബ് 2 5ജി; അമ്പരപ്പിക്കാൻ പുതിയ ഫോൺ എത്തുന്നു

Published : May 09, 2026, 02:20 PM IST
HMD Vibe 2 5G

Synopsis

എച്ച്എംഡി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ എച്ച്എംഡി വൈബ് 2 5ജി മെയ് 21ന് ഇന്ത്യയിൽ അവതരിപ്പിക്കും. 6,000 എംഎഎച്ച് ബാറ്ററിയും 50എംപി എഐ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്കാർട്ട് വഴി ലഭ്യമാകുന്ന ഫോണിന്റെ കോസ്മിക് ലാവൻഡർ നിറത്തിലുള്ള ടീസർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

ദില്ലി: എച്ച്എംഡി അവരുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണായ എച്ച്എംഡി വൈബ് 2 5ജി (HMD Vibe 2 5G) ഹാന്‍ഡ്‌സെറ്റ് മെയ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ബജറ്റ് സെഗ്മെന്‍റിലുള്ള സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഇത് എന്നാണ് സൂചന. 6,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയിലുള്ള എച്ച്എംഡി വൈബ് 2 5ജിയുടെ കോസ്‌മിക് ലാവന്‍ഡര്‍ നിറത്തിലുള്ള ഫോണിന്‍റെ ടീസര്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എച്ച്എംഡി വൈബ് 5ജി ഫോണിന്‍റെ പിന്‍ഗാമിയാണ് എച്ച്എംഡി വൈബ് 2 5ജി.

എച്ച്എംഡി വൈബ് 2 5ജി: സവിശേഷതകള്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയാകും എച്ച്എംഡി വൈബ് 2 5ജി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുക. എച്ച്എംഡി വൈബ് 2 5ജിയുടെ ഡൈസിനും പ്രധാന ഫീച്ചറുകളും ഫ്ലിപ്‌കാര്‍ട്ടിലെ പ്രത്യേക പേജില്‍ കാണാം. ചതുരാകൃതിയിലുള്ള വലിയ ക്യാമറ ഐലന്‍ഡാണ് ഫോണിന്‍റെ റിയര്‍ ഭാഗത്ത് ദൃശ്യമാകുന്നത്. ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ സമീപകാലത്ത് പതിവായി കാണുന്ന ഡിസൈനാണിത്. കോസ്‌മിക് ലാവന്‍ഡര്‍ കളറിന് പുറമെ മറ്റേതെങ്കിലും നിറത്തില്‍ എച്ച്എംഡി വൈബ് 2 5ജി ലഭ്യമാവുമോ എന്ന് വ്യക്തമല്ല. മുന്‍ഗാമിയില്‍ 5,000 എംഎഎച്ച് ബാറ്ററിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുത്തന്‍ ഫോണിന് 6,000 എംഎഎച്ച് ശേഷിയുണ്ടാകും. 50എംപി എഐ ക്യാമറ എച്ച്എംഡി വൈബ് 2 5ജി ഫോണിലുണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.

എച്ച്എംഡി വൈബ് 2 4ജിയും വിപണിയിലേക്ക്? 

ഇതിന് പുറമെ, ഒരു 4ജി ഫോണും വിപണിയിലെത്തും എന്ന് സൂചനകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. എച്ച്എംഡി വൈബ് 2 4ജി എന്നാണ് ഈ ഫോണിന് പറഞ്ഞുകേള്‍ക്കുന്ന പേര്. എച്ച്എംഡി വൈബ് 2 4ജിയില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതമുള്ള 6.75-ഇഞ്ച് എച്ച്‌ഡിപ്ലസ് എല്‍സിഡി ഡിസ്‌പ്ലെയും യുണിസോക് ടി7200 ചിപ്‌സെറ്റും 4 ജിബി റാമും 256 ജിബി സ്റ്റോറേജും പറഞ്ഞുകേള്‍ക്കുന്നു. 50എംപി പ്രധാന ക്യാമറ, 2എംപി സെക്കന്‍ഡറി സെന്‍സര്‍, 5എംപി സെല്‍ഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, 10 വാട്‌സ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് പറഞ്ഞുകേള്‍ക്കുന്ന മറ്റ് ഫീച്ചറുകള്‍.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ കുതിച്ചുകയറി സ്‍മാർട്ട്‌ഫോൺ വില; വാങ്ങാൻ ആളില്ല, വിൽപ്പനയിൽ വൻ ഇടിവ്
ഫ്ലിപ്‍കാർട്ട് സെയിലിൽ ഈ ഐഫോണുകൾക്ക് അവിശ്വസനീയ ഓഫർ!