വമ്പന്‍ ഓഫര്‍; ഐഫോണ്‍ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

Published : Jul 06, 2024, 02:28 PM ISTUpdated : Jul 06, 2024, 02:33 PM IST
വമ്പന്‍ ഓഫര്‍; ഐഫോണ്‍ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

Synopsis

ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയിലെ യഥാര്‍ഥ വില 1,34,900 രൂപയാണ്

മുംബൈ: രാജ്യത്തെ വിവിധ വില്‍പന പ്ലാറ്റ്‌ഫോമുകളില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് വിലക്കിഴിവ്. ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. 

ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയിലെ യഥാര്‍ഥ വില 1,34,900 രൂപയാണ്. എന്നാല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടിലും വിജയ് സെയില്‍സിലും ക്രോമയിലും ഐഫോണ്‍ 15 പ്രോയ്ക്ക് ഇപ്പോള്‍ ഓഫറുണ്ട്. ഫ്ലിപ്‌കാര്‍ട്ടാണ് ഏറ്റവും ആകര്‍ഷകമായ ഓഫര്‍ വച്ചുനീട്ടുന്നത്. ഫ്ലിപ്‌കാര്‍ട്ട് 14,910 രൂപയുടെ കിഴിവ് ഫോണിന് നല്‍കുന്നു. ഇതോടെ 1,34,900 രൂപയുടെ ഫോണ്‍ 1,19,990 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാം. മറ്റ് ബാങ്ക് ക്യാഷ്‌ബാക്ക് ഓഫറുകളില്ലാതെയുള്ള കിഴിവാണിത്. ക്രോമയിലും വിജയ് സെയില്‍സിലും 6,910 രൂപ വീതമാണ് ഓഫര്‍. ഫോണ്‍ ഓഫര്‍ കഴിഞ്ഞ് ലഭ്യമാകുന്ന വില 1,27,990 രൂപ. മറ്റ് വില്‍പന പ്ലാറ്റ്ഫോമുകളിലും നിലവില്‍ ഓഫറുകള്‍ ലഭ്യമാണ്. ആമസോണില്‍ 6,700 രൂപയും റിലയന്‍സ് ഡിജിറ്റലില്‍ 5,000 രൂപയും കിഴിവ് ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കും.

6.1 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഐഫോണാണ് 15 പ്രോ. എല്‍ടിപിഒ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന് വരുന്നത്. പിന്‍ഭാഗത്ത് 48 മെഗാപിക്‌സല്‍ വൈഡ്, 12 മെഗാപിക്‌സല്‍ 3x ടെലിഫോട്ടോ, 12 മെഗാപിക്‌സര്‍ അള്‍ട്രാവൈഡ് എന്നീ ക്യാമറകളും, 12 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് ഐഫോണ്‍ 15 പ്രോയുടെ സവിശേഷതകള്‍. ടൈപ്പ്-സി യുഎസ്‌ബി പോര്‍ട്ട്, ഗ്ലാസിലും ടൈറ്റാനിയത്തിലും വരുന്ന പുറംഭാഗം, ഐപി68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, വയര്‍ലെസ് ചാര്‍ജിംഗ്, 5ജി, ഡുവല്‍ സിം, വൈഫൈ 6-ഇ, ബ്ലൂടൂത്ത് 5.3 എന്നിവയും ഐഫോണ്‍ 15 പ്രോയുടെ ഫീച്ചറുകളാണ്. വിവിധ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യം. 

Read more: സത്യമായാല്‍ പോലും വിശ്വസിക്കുക പ്രയാസം; തകര്‍ന്നുതരിപ്പണമായ റോബോട്ട് ആത്മഹത്യ ചെയ്‌തതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി