ഐഫോൺ 18 പ്രോ വാങ്ങിയവർ ശ്രദ്ധിക്കുക; ഫേസ് ഐഡി പണി മുടക്കുന്നു, ഫോൺ തനിയെ റീബൂട്ട് ചെയ്യുന്നതായി പരാതി

Published : Sep 22, 2026, 01:23 PM IST
iPhone 18 Pro Max Price India

Synopsis

ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളിൽ ഫേസ് ഐഡി ഉപയോഗിക്കുമ്പോൾ ഫോൺ ഹാങ്ങാകുകയും റീബൂട്ടാകുകയും ചെയ്യുന്നതായി ഉപയോക്താക്കളുടെ പരാതി. സ്ക്രീനിന് താഴെയായി ഇൻഫ്രാറെഡ് ക്യാമറ മാറ്റിയതാണോ അതോ സോഫ്റ്റ്‌വെയർ പിഴവാണോ ഇതിന് കാരണമെന്ന് വ്യക്തമല്ല. വരാനിരിക്കുന്ന ഐഒഎസ് 27 അപ്‌ഡേറ്റിലൂടെ ആപ്പിൾ ഈ പ്രശ്നത്തിന് പരിഹാരം കണ്ടേക്കും.

ഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഉപയോക്താക്കൾക്ക് പുതിയ തലവേദന. ഫേസ് ഐഡി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ഫോൺ മരവിക്കുകയും പിന്നീട് തനിയെ റീബൂട്ടായി ലോക്ക് സ്ക്രീനിലേക്ക് മടങ്ങുകയും ചെയ്യുന്നതായാണ് ചില ഉപയോക്താക്കളുടെ പരാതി. പ്രശ്നം എല്ലാ ഉപയോക്താക്കളെയും ബാധിക്കുന്നതായി നിലവിൽ സൂചനയില്ലെങ്കിലും ഫേസ് ഐഡിയുമായി ബന്ധപ്പെട്ട വിവിധ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ് ഐഡി ഉപയോഗിക്കുമ്പോൾ ഫോൺ ഹാംഗാകുന്നു

ആപ്പ് തുറക്കുന്നതിനായി ഫേസ് ഐഡി ഉപയോഗിക്കുമ്പോഴാണ് ചിലർക്ക് പ്രധാനമായും പ്രശ്‍നം നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫേസ് ഐഡി ഉപയോഗിച്ച് തിരിച്ചറിയൽ നടത്താൻ ശ്രമിക്കുന്നതിനിടെ ഐഫോൺ പ്രതികരിക്കാതാകുകയും പിന്നീട് സ്വയം റീബൂട്ടാകുകയും ചെയ്യുന്നു. റീബൂട്ടായതിന് ശേഷം ഫോൺ വീണ്ടും ലോക്ക് സ്ക്രീനിൽ എത്തുന്നതായും ഉപയോക്താക്കൾ പറയുന്നു. മാക്‌റൂമേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, റെഡിറ്റിലെ ഒരു ഉപയോക്താവാണ് ഇത്തരമൊരു അനുഭവം പങ്കുവച്ചത്. 9ടുമാക് ആണ് ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

‘ഫേസ് ഐഡി ലഭ്യമല്ല’ എന്ന മുന്നറിയിപ്പും

മാക്‌റൂമേഴ്‌സ് ഫോറത്തിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഫേസ് ഐഡി ക്രമീകരിക്കുന്നതിനിടെ ‘ഫേസ് ഐഡി ലഭ്യമല്ല’ എന്ന മുന്നറിയിപ്പ് ലഭിച്ചതായി ചില ഐഫോൺ 18 പ്രോ ഉപയോക്താക്കൾ പറയുന്നു. ഫേസ് ഐഡി ഉപയോഗിക്കുമ്പോൾ ഉപയോക്താവ് സ്ക്രീനിലേക്ക് നോക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ‘ശ്രദ്ധ ആവശ്യമാണ്’ എന്ന ക്രമീകരണം പ്രവർത്തിക്കുന്നതിലും സ്ഥിരതയില്ലെന്നാണ് മറ്റുചിലരുടെ പരാതി.

ഫേസ് ഐഡി സംവിധാനത്തിൽ മാറ്റവുമായി ആപ്പിൾ

ഐഫോൺ 18 പ്രോ മോഡലുകളിൽ ഫേസ് ഐഡിയുടെ ഹാർഡ്‌വെയറിൽ ആപ്പിൾ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ. ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇൻഫ്രാറെഡ് ക്യാമറ സ്ക്രീനിന് താഴെയായി, മുകളിലെ ഇടതുഭാഗത്തേക്ക് മാറ്റിയതായാണ് വിവരം. ഈ ഹാർഡ്‌വെയർ മാറ്റത്തിന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന ഫേസ് ഐഡി പ്രശ്നങ്ങളുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. സോഫ്റ്റ്‌വെയറിലെ പിഴവുകളും കാരണമാകാമെന്നാണ് വിലയിരുത്തൽ.

ഐഒഎസ് 27 അപ്‌ഡേറ്റിൽ പരിഹാരമുണ്ടാകുമോ?

ഭാവിയിൽ പുറത്തിറങ്ങുന്ന ഐഒഎസ് 27 അപ്‌ഡേറ്റിലൂടെ ഫേസ് ഐഡിയുമായി ബന്ധപ്പെട്ട ഇത്തരം തകരാറുകൾ ആപ്പിൾ പരിഹരിച്ചേക്കുമെന്നാണ് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പരിമിതമായ എണ്ണം ഉപയോക്താക്കളിൽ നിന്നാണ് പരാതികൾ ലഭിച്ചിരിക്കുന്നത്. അതിനാൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിലെ പ്രശ്നത്തിന്റെ യഥാർഥ വ്യാപ്‍തി വ്യക്തമല്ല. എല്ലാ ഉപയോക്താക്കളെയും ഈ തകരാർ ബാധിക്കുന്നതായി നിലവിൽ തെളിവുകളില്ല.

PREV
Read more Articles on
click me!

Recommended Stories

വൺപ്ലസ് 16 വരുന്നു; ഈ രഹസ്യ ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കും!
ഒരുലക്ഷം രൂപയിൽ താഴെ മികച്ച വീഡിയോ റെക്കോർഡിങ് ഫോണുകൾ; ഐഫോൺ മുതൽ പിക്സൽ വരെ