വമ്പന്‍മാരുടെ മുട്ടിടിക്കുമോ? ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് ഇന്ത്യന്‍ ലോഞ്ച് സ്ഥിരീകരിച്ചു

Published : Oct 23, 2025, 03:49 PM IST
IQ00 15

Synopsis

ഐക്യുവിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പായ ഐക്യു 15-ന്‍റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. ഐക്യു 15 ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫ്ലാഗ്‌ഷിപ്പ് പ്രോസ്സസറിലാണ് പ്രവര്‍ത്തിക്കുക.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യുവിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പായ ഐക്യു 15-ന്‍റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍ പ്രത്യക്ഷപ്പെട്ട മൈക്രോ‌സൈറ്റില്‍ പറയുന്നത് ഐക്യു 15 ഇന്ത്യയില്‍ 2025 നവംബര്‍ മാസം ലോഞ്ച് ചെയ്യുമെന്നാണ്. എന്നാല്‍ ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. ഒറിജിന്‍ഒഎസ് 6-ല്‍ പ്രവര്‍ത്തിക്കുന്ന ഐക്യു 15 ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫ്ലാഗ്‌ഷിപ്പ് പ്രോസ്സസറിലാണ് പ്രവര്‍ത്തിക്കുക. ചൈനയില്‍ ഒക്‌ടോബര്‍ ഇക്കഴിഞ്ഞ 20-നാണ് ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് ഫോണ്‍ പുറത്തിറങ്ങിയത്.

ഐക്യു 15-ന് എത്ര രൂപയാകും?

ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐക്യു 15 ഹാന്‍ഡ്‌സെറ്റിന്‍റെ കൂടുതല്‍ ഫീച്ചറുകളോ, വിലയോ, സ്റ്റോറേജ് ഓപ്‌ഷനുകളോ, നിറങ്ങളോ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈനയില്‍ 4,199 യുവാന്‍ (ഏകദേശം 52,000) ഇന്ത്യന്‍ രൂപയിലാണ് ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. നാല് നിറങ്ങളിലാണ് ചൈനയില്‍ ഐക്യു 15 പുറത്തിറങ്ങിയത്.

ഐക്യു 15 സ്‌പെസിഫിക്കേഷനകള്‍ (ചൈന)

ചൈനയില്‍ പുറത്തിറങ്ങിയ ഐക്യു 15 ഫ്ലാഗ്‌ഷിപ്പിന്‍റെ ഫീച്ചറുകള്‍ ഇങ്ങനെയായിരുന്നു. 6.85 ഇഞ്ച് 2കെ റെസലൂഷനിലുള്ള എം14 അമോലെഡ് ഡിസ്‌പ്ലെ (1440x3168 പിക്‌സല്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്), 3nm ഒക്‌ടാ-കോര്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ്, 16 ജിബി റാം, 1ടിബി സ്റ്റോറേജ്, 50 എംപി പ്രധാന ക്യാമറ (f/1.88), 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് (f/2.65), 50 എംപി വൈഡ്-ആംഗിള്‍ ക്യാമറ (f/2.05), 32 എംപി സെല്‍ഫി ക്യാമറ (f/2.2), 7000 എംഎഎച്ച് ബാറ്ററി, 100 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ്, 40 വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് ചൈനയില്‍ പുറത്തിറങ്ങിയ ഐക്യു 15-ന്‍റെ സവിശേഷതകള്‍. ഇന്ത്യയില്‍ ഐക്യു 15-ന് എത്ര രൂപയാകുമെന്ന രഹസ്യം ഇപ്പോഴും പുറത്തായിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം