ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും; സാധ്യമായ വിലയും സവിശേഷതകളും അറിയാം

Published : Feb 11, 2025, 02:48 PM ISTUpdated : Feb 11, 2025, 02:52 PM IST
ഐക്യുഒഒ നിയോ 10ആര്‍ അടുത്ത മാസം പുറത്തിറങ്ങും; സാധ്യമായ വിലയും സവിശേഷതകളും അറിയാം

Synopsis

ഐക്യുഒഒ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ 'ആര്‍' വേരിയന്‍റ് മൊബൈല്‍ ഫോണായ iQOO Neo 10R-ല്‍ ഫീച്ചറുകള്‍ ഒട്ടും കുറയില്ല 

ദില്ലി: വിവോയുടെ സബ്‌ ബ്രാൻഡായ ഐക്യുഒഒ അവരുടെ അടുത്ത മൊബൈലായ ഐക്യുഒഒ നിയോ 10ആര്‍ (iQOO Neo 10R) പുറത്തിറക്കാൻ ഒരുങ്ങുന്നു. മാർച്ച് 11ന് ഇന്ത്യയിൽ ഈ പുതിയ സ്‍മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മികച്ച അപ്‌ഗ്രേഡുകളുമായാണ് iQOO Neo 10R വരുന്നത്. മികച്ച ചിപ്‌സെറ്റ്, ബാറ്ററി, ഡിസൈൻ, പുതിയ കളർ വേരിയന്‍റുകൾ തുടങ്ങിയവ ഈ സ്‍മാർട്ട്‌ഫോണിൽ ലഭിക്കും.

ഐക്യുഒഒ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ 'ആർ' വേരിയന്‍റ് സ്‍മാർട്ട്‌ഫോൺ ആയിരിക്കും iQOO Neo 10R. ഇത് ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വിലയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണായിരിക്കുമെന്നും സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നതെന്നും ഐക്യുഒഒ അവകാശപ്പെടുന്നു. ഇനി iQOO നിയോ 10R-ന്‍റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.

144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.78 ഇഞ്ച് 1.5K അമോലെഡ് പാനലുള്ള പെർഫോമൻസ് കേന്ദ്രീകൃത മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും ഐക്യുഒഒ നിയോ 10R. കൂടാതെ, ഐക്യുഒ നിയോ 10ആറിൽ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 പ്രൊസസർ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ഇതിന് അധിക മൈക്രോ എസ്‍ഡി പിന്തുണയും ഉണ്ടായിരിക്കാം.

ഫോട്ടോഗ്രാഫിക്കായി, നിയോ 10ആറിൽ 50-മെഗാപിക്സൽ പ്രധാന ക്യാമറയും 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നിങ്ങൾക്ക് 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ലഭിച്ചേക്കാം. ഐക്യുഒഒ നിയോ 10ആറിന് 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാവാനാണ് സാധ്യത. ഈ ഡിസ്‌പ്ലെ 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കും. ഡിസ്‌പ്ലേ വളരെ മിനുസമാർന്നതും വർണ്ണാഭമായതുമായിരിക്കും. ഇത് ഗെയിമിംഗ്, വീഡിയോ കാണൽ അനുഭവം മികച്ചതാക്കാന്‍ സഹായകമാകും. 

ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, iQOO നിയോ 10R-ൽ ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതിൽ 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസും ലഭ്യമാകും. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും. ഇത് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ സഹായിക്കും.

ഈ ഫോണിന് 6,400 എംഎഎച്ചിന്‍റെ വലിയ ബാറ്ററി നൽകാൻ സാധ്യതയുണ്ട്. ഇതിൽ ചാർജ്ജ് ദീർഘനേരം നിലനിൽക്കും. കൂടാതെ, ഇതിന് 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ടായിരിക്കും, അതിനാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യപ്പെടും. ഐക്യുഒഒ ഇതുവരെ ഈ സ്‍മാർട്ട്ഫോണിന്‍റെ ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ 30,000 രൂപയ്ക്ക് താഴെ വിലയിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് ശേഷം, ഐക്യുഒഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഈ സ്‍മാർട്ട്‌ഫോൺ ലഭ്യമാകും. 

Read more: ഐക്യുഒഒ 12ന് ബമ്പർ ഓഫർ, ആയിരക്കണക്കിന് രൂപയുടെ കിഴിവ്

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി