ഐക്യു00 12 സ്മാർട്ട്‌ഫോൺ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 45,999 രൂപയിലാണ്, ഇതിന് പുറമെ മറ്റ് ഓഫറുകളും ലഭിക്കും
മുംബൈ: ഐക്യു00-യുടെ ഏറ്റവും കരുത്തുറ്റ സ്മാർട്ട്‌ഫോണുകളിലൊന്നായ iQOO 12 5Gക്ക് ആമസോണിൽ വില കുറച്ചു. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ iQOO 12-ൽ ലഭ്യമായ ഓഫറുകൾ നിങ്ങൾ തീർച്ചയായും പരിശോധിക്കണം. കാരണം ഈ ഫോൺ ആകർഷകമായ വിലയിൽ ലഭ്യമാണ്. 52,999 രൂപ പ്രാരംഭ വിലയിലാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയത്.
നിലവിൽ iQOO 12 5G 11,000 രൂപ കിഴിവിൽ ലഭ്യമാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിങ്ങൾക്ക് ഈ ഡീൽ ലഭിക്കും. ഐക്യു00 12 5ജി സ്മാർട്ട്‌ഫോൺ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 45,999 രൂപയിലാണ്. ഫോണിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്‍റിനുമാണ് ഈ വില. ഇതിൽ നിങ്ങൾക്ക് 3000 രൂപയുടെ കൂപ്പൺ കിഴിവും 2000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കുന്നു. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ ഈ ഓഫർ ലഭ്യമാണ്. ഇതുവഴി 5000 രൂപ അധികമായി ലാഭിക്കാം. അതായത് 40,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ബാങ്ക് ഓഫർ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് 3000 രൂപ കൂപ്പൺ കിഴിവ് ലഭിക്കും. കൂടാതെ, നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ ഇഎംഐയിലും വാങ്ങാം. ഫോണിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഈ ഓഫറുകളെല്ലാം കൂടി ഈ ഫോൺ ഒരു വലിയ ഡീൽ ആയി മാറുന്നു.
ക്വാൽക്കം സ്‍നാപ്പ് ഡ്രാഗൺ 8 ജെൻ 3 പ്രോസസറുമായി വരുന്ന കമ്പനിയുടെ മുൻനിര ഉപകരണമാണ് iQOO 12. ഇതിൽ നിങ്ങൾക്ക് 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ ലഭിക്കും. സ്ക്രീനിന്‍റെ ഏറ്റവും ഉയർന്ന തെളിച്ചം 3000 നിറ്റ് ആണ്. മികച്ച പ്രകടനത്തിനായി Q1 ചിപ്പ് സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. 50MP + 50MP + 64MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന് ലഭിക്കുന്നത്. മുൻവശത്ത് 16എംപി സെൽഫി ക്യാമറയുണ്ട്. ഹാൻഡ്‌സെറ്റിന് ശക്തി പകരാൻ, 120 വാട്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ഉപയോഗിച്ചാണ് ഈ ഫോൺ എത്തുന്നത്.
നിങ്ങളുടെ ബജറ്റ് ഏകദേശം 40,000 രൂപയാണ് എങ്കിൽ, ഈ ഫോണാണ് ഈ സമയത്ത് ഏറ്റവും മികച്ച ഓപ്ഷൻ. ഈ ബജറ്റിൽ നിങ്ങൾക്ക് വൺപ്ലസ് 13Rഉം ലഭിക്കും, വൺപ്ലസ് 13ആറിൽ നിങ്ങൾക്ക് മികച്ച ബാറ്ററി ലഭിക്കും. എന്നാൽ iQOO 12 ക്യാമറയുടെ കാര്യത്തിൽ മികച്ചതാണ്. പെർഫോമൻസ് ഫോക്കസ്ഡ് ഫോൺ ആഗ്രഹിക്കുന്നവർക്ക് iQOO 12 ഒരു മികച്ച ഓപ്ഷനാണ്.
Read more: മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു; ആപ്പിളിനും ഷവോമിക്കും ലോട്ടറി
