6000 രൂപയിൽ താഴെ വിലയിൽ അമ്പരപ്പിക്കാൻ എഐ അധിഷ്‍ഠിത ഫോൺ, ബാറ്ററിയിലും ഞെട്ടിക്കാൻ ഐടെൽ സെനോ 20 ഇന്ത്യയിലെത്തി

Published : Aug 24, 2025, 05:10 PM IST
Itel Zeno 20

Synopsis

ഐടെൽ സെനോ 20 ഇന്ത്യയിൽ പുറത്തിറങ്ങി. 5000mAh ബാറ്ററി, AI വോയ്‌സ് അസിസ്റ്റന്റ്, മികച്ച ക്യാമറ എന്നിവയുള്ള ഈ ഫോൺ ബജറ്റ് വിഭാഗത്തിൽ ശ്രദ്ധേയമാണ്

ജനപ്രിയ സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ ഐടെൽ, സെനോ സീരീസിലെ ബജറ്റ് വിഭാഗത്തിലെ പുതിയ സ്‍മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ഐടെലിന്‍റെ ഏറ്റവും പുതിയ ബജറ്റ് സ്‍മാർട്ട്‌ഫോൺ ഓഫറായി ഐടെൽ സെനോ 20 ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ആദ്യമായി സ്‍മാർട്ട് ഫോൺ വാങ്ങുന്നവർക്കും എൻട്രി ലെവൽ വിഭാഗത്തിൽ ഫോൺ വാങ്ങുന്നവർക്കും ഇതൊരു മികച്ച ഓപ്ഷനായിരിക്കും. കാരണം കമ്പനി ഇതിൽ എ ഐ പിന്തുണയും ശക്തമായ ഡിസൈനും കൊണ്ടുവന്നിട്ടുണ്ട്. ഈ ഫോണിന്‍റെ സവിശേഷതകൾ, വില, ഓഫറുകൾ എന്നിവയെക്കുറിച്ച് അറിയാം.

ഐടെൽ സെനോ 20 ഐവാന 2.0 എ ഐ അസിസ്റ്റന്‍റുമായാണ് എത്തിയിട്ടുള്ളത്. കമ്പനിയുടെ ഇൻബിൽറ്റ് എ ഐ വോയ്‌സ് അസിസ്റ്റന്റായ ഐവാന 2.0 ഉപയോക്താക്കളെ ആപ്പുകൾ തുറക്കുക, വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യുക, കോൾ സ്വീകരിക്കുക, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് സെറ്റിംഗ്‍സുകൾ മാറ്റുക തുടങ്ങിയ ജോലികൾ ചെയ്യാൻ സഹായിക്കുന്നു. ഈ എ ഐ വോയ്‌സ് അസിസ്റ്റന്റ് ഹിന്ദി ഭാഷയെ പിന്തുണയ്ക്കുന്നതാണ്.

6.6 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണ് ഐടെൽ സ്‍മാർട്ട്‌ഫോണിനുള്ളത്. 90Hz റിഫ്രഷ് റേറ്റ് പിന്തുണയോടെയാണ് ഇത് വരുന്നത്. ഡൈനാമിക് ബാർ ഡിസൈൻ, സ്റ്റൈലിഷ് ക്യാമറ സജ്ജീകരണം, പ്രീമിയം ഫിനിഷ് എന്നിവ ഇതിലുണ്ട്. പിൻ പാനലിൽ 13 MP HDR ക്യാമറയും മുൻവശത്ത് 8 MP ഫ്രണ്ട് ക്യാമറയും ലഭ്യമാണ്. ഡി ടി എസ് സൗണ്ട് സാങ്കേതികവിദ്യയോടൊപ്പം മികച്ച ഓഡിയോയും നൽകിയിരിക്കുന്നു. മികച്ച സുഗമമായ പ്രകടനത്തിനായി, ഈ ഫോണിന് T7100 ഒക്ടാ-കോർ പ്രോസസർ ലഭിക്കുന്നു. ഇത് ആൻഡ്രോയിഡ് 14 ഗോയിൽ പ്രവർത്തിക്കുന്നു. 15 W പിന്തുണയുള്ള ടൈപ്പ് - സി ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് ഈ ഫോണിന് ലഭിക്കുന്നത്. 10W ചാർജർ ഇതിന്റെ ബോക്സിൽ ലഭ്യമാണ്.

ഐറ്റൽ സെനോ 20 രണ്ട് റാമും സ്റ്റോറേജ് വേരിയന്റുകളുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഐടെൽ സെനോ 20 ന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 5,999 രൂപയിൽ ആരംഭിക്കുന്നു . 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 6,899 രൂപയിലാണ് വില. ഓറോറ ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 25 മുതൽ ആമസോണിൽ ഈ ഫോണിന്‍റെ വിൽപ്പന ആരംഭിക്കും. ഈ സ്‍മാർട്ട് ഫോണിലെ ഓഫറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, 3 ജി ബി റാം വേരിയന്റിന് 250 രൂപ കൂപ്പൺ കിഴിവും 4 ജി ബി റാം വേരിയന്റിന് 300 രൂപ കൂപ്പൺ കിഴിവും നൽകുന്നു. ശേഷം, 5,749 രൂപ കിഴിവ് വിലയ്ക്ക് ഫോൺ വാങ്ങാം.

PREV
Read more Articles on
click me!

Recommended Stories

ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി
ഐഫോൺ എയറിന്‍റെ കഷ്‍ടകാലത്തിന് അറുതിയില്ല; ആദ്യം വിൽപ്പന ഇടിഞ്ഞു, ഇപ്പോൾ റീസെയിൽ വാല്യുവും തകർന്നു