
ദില്ലി: മോട്ടോറോള ഇന്ത്യയില്‍ ജി-സീരീസില്‍പ്പെട്ട പുതിയ മിഡ്-റേഞ്ച് മോട്ടോ ജി86 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റ്, 8 ജിബി റാം, ആന്‍ഡ്രോയ്ഡ് 15, മോട്ടോറോള ഹലോ യുഐ, സൂപ്പര്‍ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ഐപി69 റേറ്റ്, 50 എംപി സോണി എല്‍വൈറ്റി 600 പ്രൈമറി സെന്‍സര്‍, 32 എംപി ഫ്രണ്ട് ക്യാമറ, കരുത്തുറ്റ 6,720 എംഎഎച്ച് ബാറ്ററി, 5ജി എന്നിങ്ങനെ മികച്ച ഫീച്ചറുകളോടെയും സ്പെസിഫിക്കേഷനുകളോടെയുമാണ് മോട്ടോ ജി86 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 18,000 രൂപയില്‍ താഴെയാണ് വില.
മോട്ടോ ജി86 5ജി സ്പെസിഫിക്കേഷനുകള്‍
മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രൊസസറിലുള്ള സ്‌മാര്‍ട്ട്ഫോണാണ് മോട്ടോ ജി86 5ജി ഹാന്‍ഡ്‌സെറ്റ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള മോട്ടോറോള ഹലോ യുഐ ഇന്‍റര്‍ഫേസില്‍ വരുന്ന മോട്ടോ ജി86-ല്‍ മൈക്രോഎസ്‌ഡി സൗകര്യം വഴി 1ടിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റിലും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസിലുമുള്ള 6.7 ഇഞ്ച് സൂപ്പര്‍ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലെയാണ് മറ്റൊരു ആകര്‍ഷണം. എച്ച്‌ഡിആര്‍10+ പിന്തുണയും ഡിസ്‌പ്ലെയ്ക്കുണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7i-യാണ് സ്ക്രീന്‍ സുരക്ഷയ്‌ക്കായി നല്‍കുന്നത്. ജല, പൊടി പ്രതിരോധത്തിന് ഐപി68, ഐപി69 റേറ്റിംഗ് ലഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ കൂടിയായ മോട്ടോ ജി86 5ജിയ്ക്ക് MIL-STD-810H സര്‍ട്ടിഫിക്കേഷനും ഉണ്ട്. ഇത് ഈ സെഗ്മെന്‍റിലെ മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്നായി മോട്ടോ ജി86-നെ മാറ്റുന്നു.
മോട്ടോ ജി86 5ജി ക്യാമറ, ബാറ്ററി, കണക്റ്റിവിറ്റി
ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, 50 എംപിയുടെ സോണി എല്‍വൈറ്റി 600 ആണ് പ്രധാന റിയര്‍ സെന്‍സര്‍. മാക്രോ മോഡ് സഹിതമുള്ള 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടറും, 3-ഇന്‍-1 ഫ്ലിക്കര്‍ സെന്‍സറും ഫോണിലുണ്ട്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ്. ഡോള്‍ബി സാങ്കേതികവിദ്യയിലുള്ള ഇരട്ട സ്റ്റീരിയോ സ്‌പീക്കറുകളാണ് മോട്ടോ ജി86-ലെ ശബ്‌ദ സംവിധാനത്തിലുള്ളത്. 33 വാട്സ് ടര്‍ബോപവര്‍ ചാര്‍ജിനൊപ്പം 6,720 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയുള്ളതും മോട്ടോ ജി86-ന്‍റെ കരുത്താണ്. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ഡുവല്‍ സിം, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി സൗകര്യങ്ങള്‍. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സറാണ് മറ്റൊരു സവിശേഷത.
മോട്ടോ ജി86 5ജി വിലയും ലഭ്യതയും
മോട്ടോ ജി86 5ജിയുടെ 8GB + 128GB എന്ന ഒറ്റ വേരിയന്‍റ് മാത്രമേ ഇന്ത്യയില്‍ ലഭ്യമാവുകയുള്ളൂ. ഓഗസ്റ്റ് ആറ് മുതല്‍ മോട്ടോറോള ഇന്ത്യ വെബ്‌സൈറ്റും ഫ്ലിപ്‌കാര്‍ട്ടും വഴി ഫോണിന്‍റെ വില്‍പന ആരംഭിക്കും. 17,999 രൂപയാണ് മോട്ടോ ജി86-ന്‍റെ ഇന്ത്യയിലെ വില. മൂന്ന് നിറങ്ങളില്‍ വരുന്ന മോട്ടോ ജി86-ല്‍ മറ്റ് മോട്ടോ ഫോണുകളെ പോലെ വീഗന്‍ ലെതര്‍ ബാക്ക് പാനലുമുണ്ട്.