ലോകത്തെ ആദ്യ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ഉടനെത്തും

By Web TeamFirst Published Jul 30, 2022, 11:42 AM IST
Highlights

അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ  ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ചൈനയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് രണ്ടിനാണ് ഫോൺ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള കമ്പനി സ്ഥീരികരിച്ചു. മോട്ടോ എക്സ്30 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രോസസർ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആയിരിക്കും. 125W ഗാൻ (GaN) ഫാസ്റ്റ് ചാർജിങ് സംവിധാനവും ഫോണിലുണ്ടാകും. 

ഫോണിന്‍റെ സെൻസറുകളിലെ ഫോക്കൽ ലെങ്തും അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെൻസറുകൾക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കൽ ലെങ്ത് ആയിരിക്കും ഉള്ളത് എന്നാണ് കമ്പനി പറഞ്ഞത്.കൂടാതെ 85 എംഎം ലെൻസ് ഉപയോ​ഗിച്ച് മികച്ച ക്ലോസപ്പ് പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താമെന്നും കമ്പനി അവകാശപ്പെടുന്നു.  

50 എംഎം ലെൻസ് ഉപയോ​ഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ  മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കും. 35 എംഎം ലെൻസ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിൾ നൽകുമെന്നാണ് നി​ഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ  ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. 

സ്മാർട് ഫോൺ ആൻഡ്രോയിഡ് 12 ലാണ് ഇത് പ്രവർത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്സ്30 പ്രോ വരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ  ഫോണിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും എക്സ് 30 പ്രോയിൽ ഉണ്ടാകും. 

മോട്ടറോളയിൽ നിന്നുള്ള ഇനിയുള്ള സ്മാർട് ഫോണുകൾ രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വരാമെന്നാണ് കരുതുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.

സ്റ്റൈലൻ ഡിസൈൻ, അതിവേഗ പ്രോസസർ; കൊതിപ്പിക്കുന്ന വിലയിൽ OPPO Pad Air

OPPO Reno8: ഫ്ലാഗ്ഷിപ് ക്യാമറ, സൂപ്പർഫാസ്റ്റ് ചാർജിങ്; നിങ്ങൾ ഓപ്പോ റെനോയുടെ ഫാൻ ആയിപ്പോകും!

click me!