Asianet News MalayalamAsianet News Malayalam

OPPO Reno8: ഫ്ലാഗ്ഷിപ് ക്യാമറ, സൂപ്പർഫാസ്റ്റ് ചാർജിങ്; നിങ്ങൾ ഓപ്പോ റെനോയുടെ ഫാൻ ആയിപ്പോകും!

ശ്രദ്ധതിരിക്കുന്ന ഡിസൈനും ഗെയിമിങ് എകക്സ്പീരിയൻസും ഫ്ലാഗ്ഷിപ് ക്യാമറയുമായി എത്തുന്ന ഓപ്പോ റെനോ8 30,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോണുകളിൽ ഓൾറൗണ്ട് മികവുകൊണ്ടാണ് സവിശേഷമാകുന്നത്

oppo reno8 5g smartphone price in india review in malayalam
Author
Kochi, First Published Jul 22, 2022, 6:48 PM IST

ഓപ്പോയുടെ ക്വാളിറ്റിയും ടെക്നോളജിയിലെ മുന്നേറ്റവും പ്രതിഫലിപ്പിക്കുകയാണ് പുതിയ ഓപ്പോ റെനോ8 (OPPO Reno8) സ്മാർട്ട്ഫോൺ. ഈ സീരിസിലെ ഏറ്റവും പുതിയ ഫോൺ, കാഴ്ച്ചയിലും പ്രകടനത്തിലും മികവ് പുലർത്തുന്നു. ജൂലൈ 25 മുതൽ ഫോൺ വാങ്ങാം. 29,999 രൂപ വിലയുള്ള ഫോൺ ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നി പ്ലാറ്റ്ഫോമുകളിലും മറ്റു റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ശ്രദ്ധതിരിക്കുന്ന ഡിസൈനും ഗെയിമിങ് എകക്സ്പീരിയൻസും ഫ്ലാഗ്ഷിപ് ക്യാമറയുമായി എത്തുന്ന ഓപ്പോ റെനോ8 30,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോണുകളിൽ ഓൾറൗണ്ട് മികവുകൊണ്ടാണ് സവിശേഷമാകുന്നത്.

പോർട്രെയ്റ്റ് എക്സ്പേർട്ട്!

റെനോ8 സ്മാർട്ട്ഫോണിനെ പോർട്രെയ്റ്റ് എക്സ്പേർട്ട് (The Portrait Expert) എന്നാണ് ഓപ്പോ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ എഡിഷനിൽ നിന്ന് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത് ഫ്ലാഗ്ഷിപ് ക്യാമറയാണ്. പ്രധാന ക്യാമറ 50MP ആണ്. ക്യാമറയുടെ കരുത്തിന് പിന്നിൽ സോണി ഐ.എം.എക്സ് 766-ൽ പ്രവർത്തിക്കുന്ന സെൻസർ (Sony IMX766 Sensor). മുൻ ക്യാമറ Sony IMX709 RGBW സെൻസറിൽ പ്രവർത്തിക്കുന്ന 32MP സംവിധാനമാണ്. സാധാരണ RGGB സെൻസറുകളെക്കാൾ 60 ശതമാനം അധികം വെളിച്ചവും 35 ശതമാനം നോയ്സ് റിഡക്ഷനും സെൻസർ സോണി(Sony)യിൽ അധിഷ്ഠിതമാണ്. ഈ ഫോണിന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്തതാണ് ക്യാമറ സംവിധാനം.

പോർട്രെയ്റ്റ് ഫോട്ടോകളും വീഡിയോകളും കൂടുതൽ മിഴിവോടെ പകർത്താൻ ഈ രണ്ട് സെൻസറുകൾ സഹായിക്കും. ഓപ്പോ ഈ സെൻസറുകളിൽ കൂട്ടിച്ചേർക്കുന്ന മറ്റൊരു ടെക്നോളജിയാണ് DOL-HDR. രാത്രി എടുക്കുന്ന ഫോട്ടോകളിൽ തെളിച്ചവും (brightness) നിഴലുകളും കൃത്യമായി ബാലൻസ് ചെയ്യാൻ സഹായിക്കുന്ന Video Dynamic Range എന്ന സാങ്കേതികവിദ്യയാണ് ഇത്.

സത്യത്തിൽ എങ്ങനെയാണ് ഈ ടെക്നോളജികൾ ഫോൺ ഉപയോഗിക്കുന്നവരെ സഹായിക്കുന്നത്? ഏറ്റവും പ്രധാനപ്പെട്ട മാറ്റം വീഡിയോകൾ ഷൂട്ടുചെയ്യുന്നതിലാണ്. ഉദാഹരണത്തിന് Ultra Night Video എന്ന ഫീച്ചർ പരീക്ഷിക്കാം. കുറഞ്ഞ വെളിച്ചം (low light) മാത്രമുള്ള സാഹചര്യങ്ങളിൽ ഇത് നിങ്ങളെ തുണയ്ക്കും. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ സെൻസറുകൾ ആംബിയന്റ് ലൈറ്റിന് അവുസരിച്ച് കൂടുതൽ മിഴിവുള്ള ഫോട്ടോകൾ എടുക്കുകയാണ് ചെയ്യുന്നത്. ഫോട്ടോകളുടെ ക്വാളിറ്റി, കളർ, മനുഷ്യരാണ് സബജക്റ്റ് എങ്കിൽ മുഖത്തിന്റെ ആകൃതി... എന്നിങ്ങനെ ഷാർപ് ആയ ഫോട്ടോകൾ എടുക്കാം. ഈ ഫീച്ചർ ക്യാമറയ്ക്കൊപ്പം തന്നെയുള്ളതാണ്, നിങ്ങൾ ഇത് പ്രത്യേകം ഓൺ ചെയ്യേണ്ട ആവശ്യംപോലുമില്ല.

Ultra HDR എന്നൊരു സങ്കേതം ഇനി പരിശോധിക്കാം. ഇത് വീഡിയോകൾക്ക് വേണ്ടിയുള്ളതാണ്. ഷൂട്ട് ചെയ്യുന്ന സാഹചര്യത്തിൽ വസ്തുക്കളുടെ തിളക്കം വളരെ വ്യത്യാസപ്പെടുകയാണെങ്കിൽ ഈ ഫീച്ചർ ഉപയോഗിക്കാം. യഥാർഥ നിറങ്ങളും ഡീറ്റെയ്ലുകളും നഷ്ടമാകാതെ പോർട്രെയ്റ്റ് വീഡിയോകൾ മനോഹരമാക്കാൻ ഈ ഫീച്ചർ സഹായിക്കും. ഒപ്പം പകലെടുക്കുന്ന ഫോട്ടോകളിലെ കറുത്ത നിഴലുകൾ പോലെയുള്ള ഭാഗങ്ങളും മായ്ക്കാം.

ഫോട്ടോകളെ മനോഹരമാക്കാൻ ഇനിയും ഫീച്ചറുകളുണ്ട്. AI Portrait Retouching ഒരു രസകരമായ ഫീച്ചറാണ്. രാത്രികളിൽ വളരെ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. ഈ ടെക്നോളജി മുഖത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയുന്നതിനായി 193 പോയിന്റുകൾ ഉൾപ്പെടുന്ന ഒന്നാണ്. ഓരോ ഫോട്ടോയും തെരഞ്ഞെടുത്ത് റീ ടച്ചിങ് നടത്താൻ ഇത് സഹായിക്കും. പോർട്രെയറ്റ് മോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് അപ്പെർചറിൽ 22 ലെവലുകൾ വരെ പരീക്ഷിക്കാം. ക്യാമറയ്ക്ക് മുന്നിലെത്തുന്നവരെ സവിശേഷമായി വേർതിരിക്കുന്ന bokeh light spots പോലെയുള്ള സംവിധാനങ്ങളുടെ വ്യാപ്തിവരെ നിങ്ങൾക്ക് നിയന്ത്രിക്കാനാകും. മറ്റൊരു ഫീച്ചറായ Hyperlapse ക്യാമറയുടെ ചലനം തടസ്സപ്പെടുത്താതെ ടൈം ലാപ്സ് വീഡിയോകൾ ഉണ്ടാക്കാൻ സഹായിക്കും. ഇനി നിങ്ങൾക്ക് സിനിമ പോലെ ഒരു വീഡിയോ അനുഭവം വേണോ? അതിനും വഴിയുണ്ട്, 960fps AI Slow-motion ഉപയോഗിച്ചാൽ മതി. 

11 മിനിറ്റ് മതി, പകുതി ചാർജ് എത്താൻ!

oppo reno8 5g smartphone price in india review in malayalam

പെർഫോമൻസിൽ മികവ് തുടരുമ്പോഴും ബാറ്ററിയിൽ കോംപ്രമൈസ് വരുത്തിയിട്ടില്ല ഓപ്പോ എന്നത് ശ്രദ്ധേയമാണ്. ഫ്ലാഷ് ചാർജ് എന്ന അതിവേഗ ചാർജിങ് സംവിധാനം റെനോ8-ന് നൽകുന്നത് 80W SUPERVOOC ബാറ്ററിയാണ്. 4500 mAh ബാറ്ററി 50% ചാർജിൽ എത്താൻ വെറും 11 മിനിറ്റ് മതി. വെറും 28 മിനിറ്റിൽ ഫോൺ മുഴുവനായും ചാർജ് ആകും. സ്ഥിരതയുള്ള ബാറ്ററിയാണ് ഓപ്പോയുടെ വാഗ്ദാനം - 1,600 ചാർജിങ്ങുകൾക്ക് ഈ ബാറ്ററിക്ക് ശക്തിയുണ്ട്. നാല് വർഷം പീക് പെർഫോമൻസ് നൽകുന്ന Battery Health Engine സാങ്കേതികവിദ്യയാണ് ഓപ്പോ അവതരിപ്പിക്കുന്നത്.

OPPO Reno8: ഈ ശക്തിക്ക് പിന്നിൽ?

oppo reno8 5g smartphone price in india review in malayalam

ഈ ഫോണിന്റെ ഹൃദയം MediaTek Dimensity 1300 ചിപ്സെറ്റ് ആണ്. ഒപ്പം 8GB RAM, 128GB ROM. സി.പി.യു പെർഫോമൻസിൽ 40% വർധനയും മൊത്തം പവർ എഫിഷ്യൻസിൽ 20% വർധനയുമാണ് പുതിയ പ്രോസസർ സാധ്യമാക്കിയത്. 90HZ ആണ് റീഫ്രഷ് റേറ്റ് (refresh rate). അപ്ഡേറ്റുകളെയും ഡൗൺലോഡുകളെയും ഭയക്കാതെ നിങ്ങൾക്ക് ഗെയിം കളിക്കാനുള്ള സൗകര്യംപോലും പ്രോസസർ നൽകുന്നു. ഫോൺ തണുപ്പിക്കാനും പുതിയ വഴിയുണ്ട്. Super-conductive VC Liquid Cooling സംവിധാനമാണ് പുതുമ. മൊത്തം കൂളിങ് ഏരിയ 16.8% ആയി ഉയർത്തി. ഇതുവഴി മുൻപത്തെക്കാൾ 1.5 ഇരട്ടി വേഗതയിൽ ഫോൺ തണുക്കും എന്നാണ് ഓപ്പോ പറയുന്നത്.

ലൈറ്റ് വെയ്റ്റ് ഡിസൈൻ

oppo reno8 5g smartphone price in india review in malayalam

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കാണുന്ന ഡിസൈൻ സങ്കേതങ്ങൾ പിന്തുടരുന്നതാണ് റെനോ8. Streamlined Unibody Design ആണ് ഫോണിന്റെത്. വളരെ ഭാരം കുറഞ്ഞ ഫോണിന് 7.67mm മാത്രമേ കനമുള്ളൂ (thickness). ഭാരമാകട്ടെ വെറും 179 ഗ്രാം. വിന്റേജ് ക്യാമറകളെ അനുസ്മരിപ്പിക്കുന്ന ബൈനോകുലർ ക്യാമറ മോഡ്യൂൾ (Binocular Camera module) എല്ലാവർക്കും ഇഷ്ടപ്പെടും. റിങ് ഫ്ലാഷാണ് (Ring flash) മറ്റൊരു പ്രത്യേകത. പൊടിശല്യം പരമാവധി കുറയ്ക്കുന്നതാണ് ഈ ഡിസൈൻ.

രണ്ട് നിറങ്ങളിൽ ഓപ്പോ റെനോ8 വാങ്ങാം:  ഷിമ്മർ ഗോൾഡ് (Shimmer Gold), ഷിമ്മർ ബ്ലാക്ക് (Shimmer Black) എന്നിവയാണ് നിറങ്ങൾ. ഗ്രേഡിയന്റ് വിഷ്വൽ എഫക്റ്റ് നൽകുന്ന ഓപ്പോയുടെ സ്ഥിരം പാനലാണ് ബാക്ക് കവറുകൾ. ഇത് ഫിംഗർപ്രിന്റ് പ്രതിരോധിക്കുന്നതുമാണ് (fingerprint-resistant).

6.4-inch AMOLED display ആണ് ഫോണിനുള്ളത്. ഫോണിന്റെ വലിപ്പം പരിഗണിച്ചാൽ (screen-to-body ratio) 90.8% സ്ക്രീൻ പ്രതലമാണ്.

ഇന്റലിജന്റ് ഒ.എസ്

വ്യക്തിഗതമായ ചോയ്സുകളെ പിന്തുണയ്ക്കുന്ന ColorOS 12.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് റെനോ8-ലുള്ളത്. യൂട്യൂബ് വീഡിയോകളും ഫോണിന്റെ മറ്റുള്ള ഫീച്ചറുകളും കൈകൾ കൊണ്ടുള്ള ആംഗ്യം ഉപയോഗിച്ച് നിയന്ത്രിക്കുന്ന Air Gestures ആണ് ഒരു വലിയ പ്രത്യേകത. സ്ക്രോളിങ്, ഫോൺകോൾ ആൻസറിങ്, മ്യൂട്ടിങ് ഇതെല്ലാം ഈ ഫീച്ചറിലൂടെ സാധിക്കും. ഫോണിനെ ഒന്നിലധികം ഡിവൈസുകളുമായ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന Multi-screen Connect ആണ് മറ്റൊരു ഫീച്ചർ. സുരക്ഷയ്ക്ക് Recent Task Protection ഉണ്ട്. ഡിവൈസ് ഓഫ് ആക്കാൻ പാസ് വേർഡ് നിർബന്ധമാണ്. നോട്ടിഫിക്കേഷനുകൾ നിങ്ങളുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്നവരിൽ നിന്നും മറച്ചുപിടിക്കാനുള്ള സംവിധാനമുണ്ട്. പേഴ്സണലൈസ് അനുഭവം ഇഷ്ടമുള്ളവർക്ക് Omoji ഉപയോഗിക്കാം. നിങ്ങളുടെ ഡിജിറ്റൽ അവതാറുകൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. 200 ഡെക്കറേറ്റീവ് എലമെന്റുകളുണ്ട് ഇപ്പോൾ ഒമോജിയിൽ. 20 പുതിയ കോളറുകൾ, തൊപ്പികൾ, മുഖഭാവങ്ങൾ എല്ലാം ഓപ്പോ പുതുതായി ചേർത്തിട്ടുണ്ട്.

ഓപ്പോ റെനോ8 വാങ്ങണോ?

oppo reno8 5g smartphone price in india review in malayalam

ഓൾറൗണ്ട് കഴിവുകളുള്ള ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ, അതാണ് ഓപ്പോ റെനോ8. പുതിയ ക്യാമറ ടെക്നോളജി വരുമ്പോഴും ഓപ്പോയുടെ ഡിസൈൻ അതേപടി ഫോൺ നിലനിറുത്തുന്നു. വെറും 11 മിനിറ്റിൽ 50% ഫോൺ ചാർജ് ആകുന്ന സാങ്കേതികവിദ്യ മറ്റാർക്കും അവകാശപ്പെടാനില്ല. ഒരു അതിവേഗ പ്രോസസർ, 5G സ്മാർട്ട്ഫോണിൽ കൊണ്ടുവരുന്ന ഓപ്പോ, ഗെയിമിങ്, ബാറ്ററി, ക്യാമറ എന്നിങ്ങനെ എല്ലാ വശങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇതെല്ലാം 30,000 രൂപയ്ക്ക് താഴെ നൽകാനാകുന്നു എന്നതാണ് അവിശ്വസനീയമായ മറ്റൊരു കാര്യം.

ഓപ്പോ റെനോ8 നിങ്ങൾക്ക് വാങ്ങാം. ഓഫറുകൾ പരിചയപ്പെടാൻ താഴേക്ക് വായിക്കൂ.

ഓപ്പോയിൽ നിന്നുള്ള മറ്റ് പ്രോഡക്റ്റുകൾ

റെനോ8 സ്മാർട്ട്ഫോണിനൊപ്പം രണ്ട് പുതിയ പ്രോഡക്റ്റുകളും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. OPPO Pad Air ആണ് ഒരു ഉൽപ്പന്നം. 4 GB +64GB വേരിയന്റിന് 16,999 രൂപയാണ് വില. 4GB +128GB വേരിയന്റിന് 19,999 രൂപയാണ് വില. OPPO Enco X2 True Wireless Noise Cancelling Earbuds ആണ് മറ്റൊരു ഉൽപ്പന്നം. 10,999 രൂപയാണ് വില.

OPPO PAD Air ഒരു ടാബ്ലറ്റ് ആണ്. 6nm octa-core Snapdragon 680 പ്രോസസറാണ് ഡിവൈസിലുള്ളത്. ഹൈ റെസല്യൂഷൻ വീഡിയോ സ്ട്രീമിങ്ങും ആപ്പുകൾ തമ്മിൽ വളരെ വേഗത്തിൽ സ്വിച് ചെയ്യാനും കഴിയുന്ന ഡിവൈസാണിത്. 'അൾട്രാ തിൻ' ബോഡിയാണ് ടാബ്ലറ്റിന്റെത്. സ്ക്രാച്ച്, ഫിംഗർപ്രിന്റ് റെസിസ്റ്റന്റായ OPPO Glow ടെക്നോളജിയിലാണ് ഇത് പുറത്തിറങ്ങുന്നത്. TÜV Rheinland Low Blue Light സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ കാഴ്ച്ചയെ മോശമായി ബാധിക്കില്ലെന്ന് ഓപ്പോ അവകാശപ്പെടുന്നതാണ് ഡിവൈസ്. ജൂലൈ 25ന് Flipkart, OPPO Store പ്ലാറ്റ്ഫോമുകളിലും മറ്റു റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഇത് വാങ്ങാം.

OPPO Enco X2 True Wireless Noise Cancelling Earbuds ഈ മേഖലയിലെ ഏറ്റവും മികച്ച Active Noise Cancelling ടെക്നോളജിയാണെന്നാണ് ഓപ്പോ പറയുന്നത്. ഈ സെഗ്മന്റിൽ ആദ്യമായി Dolby Atmos Binaural Recording, Super Dynamic Balance Enhanced Engine (Super DBEE) എന്നിവ വാഗ്ദാനം ചെയ്യുന്ന ഡിവൈസ് ജൂലൈ 23 മുതൽ Flipkart, OPPO Store പ്ലാറ്റ്ഫോമുകളിലും മറ്റു റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

ഓഫറിൽ ഓപ്പോ റെനോ8 വാങ്ങാം

  • ICICI Bank, SBI Cards, Kotak Bank, Bank of Baroda ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡുകളിൽ 10% ക്യാഷ് ബാക്ക് (പരമാവധി 3,000 രൂപവരെ)
  • ICICI Bank, SBI cards, Kotak Bank മുതലായ ബാങ്കുകളിലെ ഇം.എം.ഐ അല്ലാത്ത പർച്ചേസുകൾക്ക് 1200 രൂപ ക്യാഷ ബാക്ക്
  • പ്രമുഖ ബാങ്കുകളുടെ ആറ് മാസം വരെ നോ കോസ്റ്റ് ഇ.എം.ഐ (No cost EMI)
  • 2500 രൂപ മുതൽ EMI. 12 മാസത്തിനുള്ളിൽ അടച്ചു തീർക്കാവുന്ന പ്ലാനുകൾ
  • തെരഞ്ഞെടുത്ത് ഫൈനാൻസിയേഴ്സിൽ നിന്ന് വളരെ കുറഞ്ഞ ഡൗൺപെയ്മെന്റ് (വെറും 4285 രൂപ മുതൽ)
  • റെനോ8 ലോയൽ യൂസർമാർക്ക് OPPO upgrade ഓഫർ 2,000 രൂപ. 2022 ജൂലൈ 25 മുതൽ 2022 ജൂലൈ 31 വരെ അവസരം.
  • OPPO Premium Service - ഓപ്പോ റെനോ ഉപയോക്താക്കൾക്ക് റിപ്പയർ കാലത്ത് Easy EMI ഓപ്ഷൻ. സൗജന്യ പിക് അപ്, ഡ്രോപ് സൗകര്യം. 24/7 ഹോട്ട്ലൈൻ, സൗജന്യ സ്ക്രീൻഗാഡ്, ബാക് കവർ.
  • OPPOverse Bundle Offer - ഓപ്പോ റെനോ8 സീരിസോ അനുബന്ധ IoT ഡിവൈസുകളോ ഓഗസ്റ്റ് 31ന് മുൻപ് വാങ്ങി My OPPO App-ൽ രജിസ്റ്റർ ചെയ്താൽ എക്സ്ക്ലൂസീവ് OPPOverse ഓഫർ നേടാം. 5,999 രൂപ വിലയുള്ള ഓപ്പോ വാച്ച് സൗജന്യം.
     
Follow Us:
Download App:
  • android
  • ios