നിരവധി സവിശേഷതകളുമായി മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എത്തി, വിലയും വിവരങ്ങളും അറിയാം

Published : May 19, 2024, 04:47 PM IST
നിരവധി സവിശേഷതകളുമായി മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ എത്തി, വിലയും വിവരങ്ങളും അറിയാം

Synopsis

മാർഷ്മാലോ ബ്ലൂ വീഗൻ ലെതർ ഫിനിഷ്, വെഗൻ സ്വീഡ് ഫിനിഷിൽ ഹോട്ട് പിങ്ക്, അക്രിലിക് ഗ്ലാസ് ഫിനിഷിൽ ഫോറസ്റ്റ് ബ്ലൂ എന്നീ മൂന്ന് പാൻ്റോൺ കളർ വേരിയൻ്റുകളിൽ ലഭ്യമാണ്

കൊച്ചി: മോട്ടറോള എഡ്ജ് ഫ്രാഞ്ചൈസിയിൽ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ പുറത്തിറക്കി. നിരവധി മികച്ച ഫീച്ചറുകളാൽ സബ് 25 കെ സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച ഫോണായി എഡ്ജ് 50 ഫ്യൂഷൻ മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐ പി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ സ്മാർട് വാട്ടർ ടച്ച് ടെക്‌നോളജി, വെളിച്ചം കുറവുള്ളിയിടത്തും ഉപയോഗിക്കാവുന്ന നൂതന സോണി-ലൈട്ടിയ 700സി സെൻസർ വരുന്ന 50എംപി അൾട്രാ പിക്സൽ പ്രൈമറി ക്യാമറ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയോടെയുള്ള 144ഹേർട്സ് 10-ബിറ്റ് 6.67" പോൾഇഡ് 3ഡി കർവ്ഡ് ഡിസ്‌പ്ലേ എന്നിവയുണ്ട്. കൂടാതെ, സ്നാപ്ഡ്രാഗൺ 7എസ്സ് ജൻ 2 പ്രോസസറും 12ജിബി വരെ ഇൻ-ബിൽറ്റ് റാമും 256 ജിബി സ്റ്റോറേജുമുണ്ട്, 5000എംഎഎച്ച് ബാറ്ററിക്ക് 68വാട്ട്  ഫാസ്റ്റ് ചാർജറും 3 ഒഎസ്സ് അപ്‌ഡേറ്റുകൾക്കൊപ്പം 4 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും ഉറപ്പുനൽകുന്നു.

ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് റെഡിറ്റ്; ഓഹരി മൂല്യത്തില്‍ വന്‍ വര്‍ധനവ്

പ്ലാസ്റ്റിക് രഹിതമായതും റീസൈക്കിൾ ചെയ്തതതുമായ മെറ്റീരിയലുകൾ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ പാക്കേജിംഗാണ്. മാർഷ്മാലോ ബ്ലൂ വീഗൻ ലെതർ ഫിനിഷ്, വെഗൻ സ്വീഡ് ഫിനിഷിൽ ഹോട്ട് പിങ്ക്, അക്രിലിക് ഗ്ലാസ് ഫിനിഷിൽ ഫോറസ്റ്റ് ബ്ലൂ എന്നീ മൂന്ന് പാൻ്റോൺ കളർ വേരിയൻ്റുകളിൽ ലഭ്യമായ എഡ്ജ് 50 ഫ്യൂഷൻ മെയ് 22 ഉച്ചക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തും. 8ജിബി+128ജിബി വേരിൻ്റിന് ലോഞ്ച് വില 22,999 രൂപയും ഓഫറുകൾചേർത്ത് 20,999 രൂപയിലും ലഭ്യമാണ്. 12ജിബി+256ജിബി വേരിൻ്റിന് ലോഞ്ച് വില 24,999 രൂപയും ഓഫറുകൾചേർത്ത് 22,999 രൂപയിലും ലഭിക്കും. ഉപഭോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യയും നൂതനമായ പരിഹാരങ്ങളും എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്ന് മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടി എം നരസിംഹൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്