Asianet News MalayalamAsianet News Malayalam

ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് റെഡിറ്റ്; ഓഹരി മൂല്യത്തില്‍ വന്‍ വര്‍ധനവ് 

നേരത്തെ ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിനായി ഡാറ്റ നല്‍കാന്‍ റെഡിറ്റും ആല്‍ഫബെറ്റും ധാരണയുണ്ടാക്കിയിരുന്നു.

openAI and reddit are teaming up together in a new partnership
Author
First Published May 18, 2024, 3:33 PM IST

ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റ്. ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയില്‍ റെഡിറ്റില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് രണ്ടു സ്ഥാപനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് റെഡിറ്റിന്റെ ഓഹരി മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പരസ്യവിതരണത്തിന് പുറമെ കൂടുതല്‍ വരുമാന സ്രോതസ് കണ്ടെത്തുകയാണ് ഇതുവഴി റെഡിറ്റ് ചെയ്യുന്നത്.

നേരത്തെ ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിനായി ഡാറ്റ നല്‍കാന്‍ റെഡിറ്റും ആല്‍ഫബെറ്റും ധാരണയുണ്ടാക്കിയിരുന്നു. ഓപ്പണ്‍ എഐയുമായി കരാറിലെത്തിയതോടെ റെഡിറ്റിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് (എപിഐ) ഓപ്പണ്‍ എഐ ഉല്‍പന്നങ്ങള്‍ക്ക് ഉപയോഗിക്കാനാവും. പരസ്യ വിതരണത്തിലും ഓപ്പണ്‍ എഐ റെഡിറ്റിന്റെ പങ്കാളിയാവുമെന്നാണ് റിപ്പോര്‍ട്ട്.

പരസ്യ വരുമാനത്തിന് പുറമെ റെഡിറ്റിലെ ഡാറ്റ, എഐ മോഡലുകളുടെ പരിശീലനത്തിനായി നല്‍കുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകര്‍ കാണുന്നത്. ഈ മാസം ആദ്യമായി റെഡിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായുള്ള കരാറിന്റെ ഫലമായാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പണ്‍ എഐയുമായും കരാറായിരിക്കുന്നത് ഇതിന്റെ ചുവടുപിടിച്ചാണ്.

'മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം'; വിനോദസഞ്ചാരികള്‍ക്ക് കലക്ടറുടെ നിർദേശം 
 

Latest Videos
Follow Us:
Download App:
  • android
  • ios