സ്‌ക്രീനിൽ തൊടാതെ ആംഗ്യത്തിലൂടെ ഫോട്ടോയും വീഡിയോയും എടുക്കാം; മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി

Published : May 30, 2025, 04:43 PM IST
സ്‌ക്രീനിൽ തൊടാതെ ആംഗ്യത്തിലൂടെ ഫോട്ടോയും വീഡിയോയും എടുക്കാം; മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി

Synopsis

ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്ലിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള  

കൊച്ചി: മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 (Motorola Razr 60 ) സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള. ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്ലിപ്പ് ഫോണാണിത്. 

നൂറ് ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് പുതിയ റേസർ 60. ആംഗ്യത്തിലൂടെ ഉപഭോക്താക്കൾക്ക് സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. പ്രീമിയം പേൾ മാർബിളും ഫാബ്രിക് ഫിനിഷുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്ലിപ്പ് ഫോൺ കൂടിയാണിതെന്ന് മോട്ടോറോള പറയുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 7400എക്സ് ചിപ്‌സെറ്റിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 

മോട്ടോ റേസർ 60യിൽ 6.9ഇഞ്ച് എൽടിപിഒ എൽഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 4500 എംഎഎച്ച് ബാറ്ററി, 30 വാട്സ് വയേര്‍ഡ് ചാര്‍ജിംഗ്, 15 വാട്സ് വയര്‍ലസ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്കാന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 8ജിബി +256 ജിബി വേരിയന്‍റിന് 49,999 രൂപയാണ് വില. ജൂൺ 4 മുതൽ മോട്ടോറോള റേസര്‍ 60 വിപണിയിൽ ലഭ്യമാകും.

മറ്റൊരു റേസറും വിപണിയില്‍

മോട്ടോ റേസർ 60 അൾട്രായുടെ വില്‍പന അടുത്തിടെ മോട്ടോറോള ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും, എഐ ഫീച്ചറുകളും, മൂന്ന് 50 മെഗാപിക്‌സല്‍ ക്യാമറകളും അടങ്ങിയിരിക്കുന്ന മുന്‍നിര മൊബൈല്‍ ഫോണാണ് മോട്ടോ റേസർ 60 അൾട്രാ. മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്‍റ് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടോറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്. 4,848 രൂപ മുതലുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യത്തോടെയും മോട്ടോറോള റേസർ 60 അൾട്രാ വാങ്ങാം. 

കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക് 4 ഇഞ്ച് ഇന്‍റലിജന്‍റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0 ഇഞ്ച് പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്‍റേണൽ ഡിസ്‌പ്ലേ, 68 വാട്സ് ടർബോപവർ, 30 വാട്സ് വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി