മൂന്ന് 50 എംപി ക്യാമറ സഹിതമുള്ള ഫ്ലിപ്പ് ഫോണ്‍; മോട്ടോറോള റേസർ 60 അൾട്രാ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

Published : May 23, 2025, 03:50 PM ISTUpdated : May 23, 2025, 03:52 PM IST
മൂന്ന് 50 എംപി ക്യാമറ സഹിതമുള്ള ഫ്ലിപ്പ് ഫോണ്‍; മോട്ടോറോള റേസർ 60 അൾട്രാ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

Synopsis

മോട്ടോ എഐ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്‍റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾ മോട്ടോറോള റേസർ 60 അൾട്രാ ഫ്ലിപ്പ് സ്‌മാര്‍ട്ട്‌ഫോണിലുണ്ട്

തിരുവനന്തപുരം: ഫ്ലിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രായുടെ വില്‍പന മോട്ടോറോള ഇന്ത്യയില്‍ ആരംഭിച്ചു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും, എഐ ഫീച്ചറുകളും, മൂന്ന് 50 മെഗാപിക്‌സല്‍ ക്യാമറകളും അടങ്ങിയിരിക്കുന്ന മുന്‍നിര മൊബൈല്‍ ഫോണാണ് മോട്ടോ റേസർ 60 അൾട്രാ എന്നാണ് കമ്പനിയുടെ അവകാശവാദം. 

പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്‍റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ. ഡോൾബി വിഷൻ പിന്തുണയുള്ള മൂന്ന് 50 എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റവും ഈ ഫോണിന്‍റെ പ്രധാന പ്രത്യേകതയാണ്. 

കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക് 4 ഇഞ്ച് ഇന്‍റലിജന്‍റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0 ഇഞ്ച് പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്‍റേണൽ ഡിസ്‌പ്ലേ, 68 വാട്സ് ടർബോപവർ, 30 വാട്സ് വയർലസ് ചാർജിംഗ് എന്നിവ വരുന്ന 470 0എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്‍റ് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടോറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്. 4,848 രൂപ മുതലുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യത്തോടെ മോട്ടോറോള റേസർ 60 അൾട്രാ വാങ്ങാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്