വൺപ്ലസ് പാഡ് 3 ജൂൺ 5ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യും; ടീസര്‍ നല്‍കുന്നത് വമ്പന്‍ സൂചനകള്‍

Published : May 21, 2025, 08:27 PM IST
വൺപ്ലസ് പാഡ് 3 ജൂൺ 5ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യും; ടീസര്‍ നല്‍കുന്നത് വമ്പന്‍ സൂചനകള്‍

Synopsis

കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് പാഡ് 2 പ്രോയ്ക്ക് സമാനമാണ് വൺപ്ലസ് പാഡ് 3-ന്‍റെ രൂപകൽപ്പനയും പ്രധാന ഫീച്ചറുകളും

വൺപ്ലസ് പാഡ് 3 അടുത്ത മാസം ആദ്യം തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറങ്ങും. കമ്പനി ലോഞ്ച് തീയതിയും വരാനിരിക്കുന്ന ടാബ്‌ലെറ്റിന്‍റെ ഡിസൈൻ വിവരങ്ങളും പ്രഖ്യാപിച്ചു. ക്വാൽകോമിന്‍റെ മുൻനിര ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നതെന്ന് സ്ഥിരീകരിച്ചു. 13.2 ഇഞ്ച് 3.4കെ എൽസിഡി സ്‌ക്രീനും 12,140 എംഎഎച്ച് ബാറ്ററിയുമുള്ള വൺപ്ലസ് പാഡ് 2 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും വരാനിരിക്കുന്ന ആഗോള വേരിയന്‍റ് എന്ന് ടീസർ വിശദാംശങ്ങൾ സൂചിപ്പിക്കുന്നു.

ജൂൺ 5-ന് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വൺപ്ലസ്  പാഡ് 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു. വരാനിരിക്കുന്ന ടാബ്‌ലെറ്റ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് വൺപ്ലസ് വ്യക്തമാക്കുന്നു. മൾട്ടിടാസ്‍കിംഗിനും "സീംലെസ് ഐഒഎസ് സിങ്കിംഗിനുമായി" അപ്‌ഗ്രേഡ് ചെയ്ത ഓപ്പൺ ക്യാൻവാസ് സവിശേഷതയെ ഇത് പിന്തുണയ്ക്കും. സ്റ്റോം ബ്ലൂ ഫിനിഷിൽ ടാബ്‌ലെറ്റ് ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചു.

വൺപ്ലസ് പാഡ് 3 ടാബ്‌ലെറ്റിനായുള്ള പ്രാദേശിക ലാൻഡിംഗ് പേജുകൾ ലൈവായി. യുഎസിലെ മുൻകൂട്ടി റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 30 ഡോളർ (ഏകദേശം 2,600 രൂപ) കിഴിവ് ലഭിക്കും അല്ലെങ്കിൽ വൺപ്ലസ് 13ആര്‍ ഹാൻഡ്‌സെറ്റ് സൗജന്യമായി നേടാം. ടാബ്‌ലെറ്റ്  ലോഞ്ച് വൺപ്ലസ് പോർച്ചുഗൽ മൈക്രോസൈറ്റിൽ ജൂൺ 5-ന് രാവിലെ 8:30-ന് CEST (12pm IST)നടക്കും.

കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് പാഡ് 2 പ്രോയ്ക്ക് സമാനമാണ് വൺപ്ലസ് പാഡ് 3-ന്‍റെ രൂപകൽപ്പനയും പ്രധാന ഫീച്ചറുകളും എന്നാണ് റിപ്പോർട്ടുകൾ. റീബ്രാൻഡഡ് ചെയ്ത പതിപ്പാണെങ്കിൽ, വരാനിരിക്കുന്ന ടാബ്‌ലെറ്റിൽ 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് ബ്രൈറ്റ്‌നസ് ലെവൽ, ഡോൾബി വിഷൻ പിന്തുണ എന്നിവയുള്ള 13.2 ഇഞ്ച് 3.4കെ (2,400×3,392 പിക്‌സൽ) എൽസിഡി സ്‌ക്രീൻ ഉണ്ടായിരിക്കും.

വൺപ്ലസ് പാഡ് 3 16 ജിബി വരെ LPDDR5X റാമും 512 ജിബി യുഎഫ്‌എസ്4.0 ഓൺബോർഡ് സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15-ൽ ഇത് പ്രവർത്തിക്കുകയും തെർമൽ മാനേജ്മെന്‍റിനായി 34,857 ചതുരശ്ര മില്ലീമീറ്റർ കൂളിംഗ് സിസ്റ്റം വഹിക്കുകയും ചെയ്തേക്കാം. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, ടാബ്‌ലെറ്റിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ടായിരിക്കാം. 67 വാട്സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 12,140 എംഎഎച്ച് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യാൻ സാധ്യത.

ചൈനയിൽ, വൺപ്ലസ് പാഡ് 2 പ്രോയുടെ 8 ജിബി + 256 ജിബി കോൺഫിഗറേഷന് ചൈനീസ് യുവാന്‍ 3,199 (ഏകദേശം 37,900 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം യുവാന്‍ 3,499 (ഏകദേശം 41,500 രൂപ), യുവാന്‍ 3,799 (ഏകദേശം 45,000 രൂപ) എന്നിങ്ങനെയാണ് വില. അതേസമയം, ഏറ്റവും ഉയർന്ന 16 ജിബി + 512 ജിബി വേരിയന്‍റിന് യുവാന്‍ 3,999 (ഏകദേശം 47,400 രൂപ) ആണ് വില.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി