മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യയിൽ; ട്രിപ്പിൾ 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും പ്രധാന ആകർഷണം

Published : May 14, 2026, 09:26 AM IST
Motorola Razr Fold

Synopsis

മോട്ടോറോളയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്‍മാർട്ട്ഫോണായ റേസർ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. 8.1 ഇഞ്ച് 2K ഡിസ്‌പ്ലേ, ക്വാൽക്കം സ്‍നാപ്‍‌ഡ്രാഗൺ 8 ജെൻ 5 ചിപ്പ്‌സെറ്റ്, മൂന്ന് 50-മെഗാപിക്സൽ ക്യാമറകൾ എന്നിവ പ്രധാന സവിശേഷതകളാണ്. 1,49,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

ദില്ലി: ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇന്ത്യയിൽ ആദ്യമായി ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചു. മോട്ടോറോള പുറത്തിറക്കിയ പുതിയ റേസർ ഫോൾഡ് ഇന്ത്യൻ വിപണിയിൽ പ്രീമിയം സെഗ്മെന്‍റിൽ വലിയ മത്സരം സൃഷ്‍ടിക്കും എന്നാണ് വിലയിരുത്തൽ. മാർച്ചിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഫോൺ ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമായിരിക്കുകയാണ്.

മോട്ടോറോള റേസർ ഫോൾഡ് വിലയും സ്റ്റോറേജുകളും

മോട്ടോറോള റേസർ ഫോൾഡ് ഫോണിന്‍റെ അടിസ്ഥാന മോഡലായ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,49,999 രൂപയാണ് വില. 16 ജിബി റാം, 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,59,999 രൂപയും പ്രത്യേക ഫിഫ വേൾഡ് കപ്പ് 2026 എഡിഷന്‍ മോഡലിന് 1,69,999 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ബാങ്ക് ഡിസ്‍കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 20 വരെ ഫോൺ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യ സ്ക്രീൻ റിപ്ലേസ്‌മെന്‍റ് സൗകര്യവും നൽകും.

മോട്ടോറോള റേസർ ഫോൾഡ് സവിശേഷതകള്‍

മോട്ടോറോള റേസർ ഫോൾഡിന്‍റെ പ്രധാന ആകർഷണം അതിന്റെ 8.1 ഇഞ്ച് 2K എൽടിപിഒ പിഒഎൽഇഡി (LTPO pOLED) ഇന്നർ ഡിസ്പ്ലേയാണ്. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും 6200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭ്യമാണ്. പുറം ഭാഗത്ത് 6.6 ഇഞ്ച് എൽടിപിഒ പിഒഎൽഇഡി കവർ ഡിസ്പ്ലേയും 165 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും നൽകിയിട്ടുണ്ട്. പ്രോസസറായി ക്വാൽക്കം സ്‍നാപ്‍‌ഡ്രാഗൺ 8 ജെൻ 5 ചിപ്പ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്ന ഫോണിൽ 16 ജിബി വരെ LPDDR5X റാം, 512 ജിബി വരെ യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ മൈ യുഎക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. ഏഴ് വർഷം വരെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് മോട്ടോറോള അറിയിച്ചു.

മികച്ച ക്യാമറ ഫീച്ചറുകള്‍

ക്യാമറ സംവിധാനത്തിലും ഫോൺ ശക്തമാണ്. മൂന്ന് 50-മെഗാപിക്‌സൽ ക്യാമറകളാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്. ഇതിൽ സോണി ലൈറ്റിയ (Sony LYTIA) സെൻസറോടുകൂടിയ പ്രധാന ക്യാമറ, 3x ഓപ്റ്റിക്കൽ സൂമോടുകൂടിയ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 32-മെഗാപിക്‌സൽ കവർ സെൽഫി ക്യാമറയും 20-മെഗാപിക്‌സൽ ഇന്നർ സെൽഫി ക്യാമറയും ഫോണിൽ ലഭ്യമാണ്. 8K വീഡിയോ റെക്കോർഡിംഗിനും പിന്തുണയുണ്ട്.

6000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 80 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50 വാട്‌സ് വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. പാന്‍റോൺ ബ്ലാക്ക്‌നെഡ് ബ്ലൂ, പാന്‍റോൺ ലില്ലി വൈറ്റ് എന്നീ നിറങ്ങളിൽ പുതിയ മോട്ടോറോള റേസർ ഫോൾഡ് ഫോൺ ലഭ്യമാണ്. ഫ്ലിപ്‍കാർട്ടിലൂടെയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത മോട്ടോറോള റീട്ടെയിൽ സ്റ്റോറുകളിലൂടെയും മോട്ടോറോള റേസർ ഫോൾഡ് വാങ്ങാം.

PREV
Read more Articles on
click me!

Recommended Stories

ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് ഇന്ത്യയിൽ ലോഞ്ച് തീയതി സ്ഥിരീകരിച്ചു
അടുത്ത സ്‌മാര്‍ട്ട്‌ഫോണ്‍ യുഗാരംഭം 'ഐഫോൺ 20'യിലൂടെ; പൂർണ ഗ്ലാസ് ഡിസൈന്‍, അണ്ടർ-ഡിസ്‌പ്ലേ ക്യാമറ!