ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് ഇന്ത്യയിൽ ലോഞ്ച് തീയതി സ്ഥിരീകരിച്ചു

Published : May 13, 2026, 04:01 PM IST
Oppo-Find-X9-Ultra

Synopsis

ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് എന്നിവ മെയ് 21-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഹാസൽബ്ലാഡ് സഹകരണത്തോടെയുള്ള ശക്തമായ ക്യാമറ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5, മീഡിയാടെക്ക് ഡൈമൻസിറ്റി 9500എസ് പ്രോസസറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ദില്ലി: ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളായ ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഓപ്പോ ഫൈൻഡ് എക്‌സ്9എസ് എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 21-നാണ് ഈ രണ്ട് പ്രീമിയം ഹാൻഡ്‌സെറ്റുകളും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ക്യാമറ സാങ്കേതികവിദ്യയിൽ മുൻപന്തിയിലുള്ള ഹാസൽബ്ലാഡുമായി സഹകരിച്ചുള്ള ക്യാമറ സംവിധാനമാണ് ഇരു മോഡലുകളുടെയും പ്രധാന ആകർഷണം. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെ ആയിരിക്കും ഈ ഫോണുകൾ എത്തുക.

ഓപ്പോ ഫൈൻഡ് എക്‌സ്9 ഫീച്ചറുകള്‍

ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര കമ്പനിയുടെ ഏറ്റവും ശക്തമായ ക്യാമറ ഫോണായാണ് അവതരിപ്പിക്കപ്പെടുന്നത്. 3 എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്‍നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 7,050 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ട് 200-മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 200-മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്, 50-മെഗാപിക്‌സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 10x ഓപ്റ്റിക്കൽ സൂം പിന്തുണയുള്ള പെരിസ്കോപ്പ് ലെൻസ് ദൂരത്തിലുള്ള ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ പകർത്താൻ സഹായിക്കും.

ഓപ്പോ ഫൈൻഡ് എക്‌സ്9എസ് ഫീച്ചറുകള്‍

അതേസമയം, ഫൈൻഡ് എക്‌സ്9എസ് കൂടുതൽ സ്ലിം ഡിസൈനും പ്രീമിയം അനുഭവവുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും. മീഡിയാടെക് ഡൈമൻസിറ്റി 9500എസ് ചിപ്‌സെറ്റാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. 7,025 എംഎഎച്ച് ബാറ്ററിയോടുകൂടിയ ഈ ഫോണിൽ 50-മെഗാപിക്‌സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ലാവൻഡര്‍ സ്‍കൈ, മിഡ്‍നൈറ്റ് ഗ്രേ, സൺസെറ്റ് ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ഈ മോഡൽ ലഭ്യമാകും. അൾട്ര മോഡൽ ബ്ലാക്ക് കളർ ഓപ്ഷനിലായിരിക്കും എത്തുക.

ആഗോള വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഈ ഫോണുകൾ ഇന്ത്യയിലും പ്രീമിയം സെഗ്മെന്‍റിൽ ശക്തമായ മത്സരം സൃഷ്‍ടിക്കും എന്നാണ് വിലയിരുത്തൽ. ഫൈൻഡ് എക്‌സ് 9 അൾട്രയുടെ പ്രാരംഭ വില ഏകദേശം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഫൈൻഡ് എക്‌സ്9എസ് മോഡലിന് ഏകദേശം 85,000 രൂപയോളം വില വരുമെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

അടുത്ത സ്‌മാര്‍ട്ട്‌ഫോണ്‍ യുഗാരംഭം 'ഐഫോൺ 20'യിലൂടെ; പൂർണ ഗ്ലാസ് ഡിസൈന്‍, അണ്ടർ-ഡിസ്‌പ്ലേ ക്യാമറ!
ഫോട്ടോകളും വീഡിയോകളും അതുല്യമാകും; 30000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍