Noise Nerve Pro Neckband : നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് ഇനി ഇന്ത്യയിലും

By Web TeamFirst Published Jun 26, 2022, 9:30 AM IST
Highlights

നോയിസ് നെർവ് പ്രോയുടെ പ്രാരംഭ വില 100 രൂപയാണ്. ഫ്ലിപ്കാർട്ടിൽ 899 രൂപയ്ക്കിത് വാങ്ങാം. ഈ നോയ്സ് നെക്ക്ബാൻഡ് ഇയർഫോണുകൾ സിയാൻ ബ്ലൂ, നിയോൺ ഗ്രീൻ, ജെറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ലഭ്യമാണ്. 

നോയിസ് നെർവ് പ്രോ നെക്ക്ബാൻഡ് (Noise Nerve Pro Neckband) ശൈലിയിലുള്ള വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വേഗതയേറിയതും സുസ്ഥിരവുമായ കണക്ഷനുകൾ ലഭിക്കാനായി ബ്ലൂടൂത്ത് വി5.2 സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ഇന്ത്യയിൽ പുതിയ ഇയർഫോണുകൾ അവതരിപ്പിച്ചത്.  ഒറ്റ ചാർജിങ്ങിലൂ‌ടെ 35 മണിക്കൂർ വരെ തടസ്സമില്ലാത്ത പ്ലേ ടൈം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

കൂടാതെ, അവരുടെ ഇൻസ്റ്റാചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ  10 മിനിറ്റ് ചാർജിങ്ങിനൊപ്പം 10 മണിക്കൂർ വരെ പ്ലേ ടൈമും വാഗ്ദാനം ചെയ്യുന്നു.  മാഗ്നറ്റിക് ഇയർബഡുകൾ ഉണ്ടെന്നതാണ് ഇയർഫോണിന്റെ മറ്റൊരു ഗുണം.  ഇയർഫോണുകളെ വിയർപ്പിൽ നിന്നും വെള്ളം തെറിക്കുന്നതിൽനിന്നും സംരക്ഷിക്കാനിത് സഹായിക്കും. വർക്കൗട്ടുകൾക്കും ജോഗിംഗിനും പോകുമ്പോൾ ധൈര്യമായി ഈ ഇയർഫോൺ തെരഞ്ഞെടുക്കാം.

നോയിസ് നെർവ് പ്രോയുടെ പ്രാരംഭ വില 100 രൂപയാണ്. ഫ്ലിപ്കാർട്ടിൽ 899 രൂപയ്ക്കിത് വാങ്ങാം. ഈ നോയ്സ് നെക്ക്ബാൻഡ് ഇയർഫോണുകൾ സിയാൻ ബ്ലൂ, നിയോൺ ഗ്രീൻ, ജെറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ലഭ്യമാണ്. നോയിസ് നെർവ് പ്രോ ഇയർഫോണുകൾക്ക് 10 മീറ്റർ വരെ വയർലെസ് റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്. 

ഉപയോക്താക്കൾക്ക് ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ഈ ബ്ലൂടൂത്ത് ഇയർഫോണുകൾ കണക്ട് ചെയ്യാനും കഴിയും.കോളുകൾക്കായി ഒരു മൈക്രോഫോണിനൊപ്പം ഇൻ-ലൈൻ കൺട്രോളും നോയ്സ് നെർവ് പ്രോ പറയുന്നുണ്ട്. ഇവരുടെ എൻവയോൺമെന്റൽ സൗണ്ട് റിഡക്ഷൻ (ഇഎസ്ആർ) സാങ്കേതികവിദ്യ വഴി ബാഹ്യ ശബ്ദം ഒഴിവാക്കാനാകുന്നു. ഇതുവഴി മറുതലയ്ക്കൽ ഉള്ള ആളുമായി വ്യക്തമായ ആശയവിനിമയം നടത്താം.
 

click me!