പുതിയ പ്രീമിയം സ്‍മാർട്ട്‌ഫോണുകൾ വരവായി; നോക്കിയ പിന്തുണയോടെ അൽകാടെൽ ഇന്ത്യയിലേക്ക്

Published : Apr 07, 2025, 04:47 PM ISTUpdated : Apr 07, 2025, 04:49 PM IST
പുതിയ പ്രീമിയം സ്‍മാർട്ട്‌ഫോണുകൾ വരവായി; നോക്കിയ പിന്തുണയോടെ അൽകാടെൽ ഇന്ത്യയിലേക്ക്

Synopsis

ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്ന ഡിവൈസിനെ കുറിച്ചുള്ള ഒരു വിവരവും അല്‍കാടെല്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

ദില്ലി: നോക്കിയയുടെ ലൈസൻസിന് കീഴിൽ ടിസിഎൽ കമ്മ്യൂണിക്കേഷൻസ് നിയന്ത്രിക്കുന്ന ഫ്രഞ്ച് ടെക്‌നോളജി ബ്രാൻഡായ അൽകാടെൽ ഇന്ത്യയിൽ പുതിയ പ്രീമിയം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനി സ്മാർട്ട്‌ഫോണുകൾ പ്രാദേശികമായി നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യൻ വിപണിയിലേക്കുള്ള ആൽകാറ്റെലിന്‍റെ ആദ്യ ചുവടുവയ്പ്പല്ല ഇത്. 1996 അവസാനത്തോടെ ഈ ബ്രാൻഡ് കോർഡ്‌ലെസ് മൊബൈൽ ഫോണുകൾ വിറ്റിരുന്നു. പക്ഷേ ഉടമസ്ഥതയിലെ മാറ്റം കമ്പനിയെ രാജ്യത്ത് നിന്നുള്ള പിന്മാറ്റത്തിലേക്ക് നയിച്ചു. ടെലികമ്മ്യൂണിക്കേഷൻ ഡിവൈസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2006-ൽ ലൂസെന്റുമായി ലയിച്ചതിന് ശേഷം, 2016-ൽ കമ്പനിയെ നോക്കിയ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ അല്‍കാടെല്‍ ഇന്ത്യന്‍ വിപണിയിൽ നിന്ന് പിന്മാറി. ഇപ്പോള്‍ ആൽകാടെൽ വെബ്‌സൈറ്റിൽ നിലവിൽ നിരവധി സ്മാർട്ട്‌ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവയിൽ ആൽക്കാടെൽ 1ബി (2022), ആൽക്കാടെൽ 1എല്‍ പ്രോ , ആൽക്കാടെൽ 1വി, ആൽക്കാടെൽ 1ല്‍ (2021), ആൽക്കാടെൽ 1എസ് (2021) എന്നിവ ഉൾപ്പെടുന്നു.

അതേസമയം ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്ന ഡിവൈസിനെ കുറിച്ചുള്ള ഒരു വിവരവും അല്‍കാടെല്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ആൽകാടെൽ സ്മാർട്ട് ടാബ്, TKEE, ആൽക്കാടെൽ 3 സീരീസ്, ആൽക്കാടെൽ 1 സീരീസ് തുടങ്ങിയ ടാബ്‌ലെറ്റുകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടോ എന്നും വ്യക്തമല്ല. 

Read more: പുതിയ പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്; ഫോട്ടോകളും വീഡിയോകളും ലീക്കാവുന്നു എന്ന പേടി വേണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി